ഇരിങ്ങാലക്കുട നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്; നഗരസഭ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടിനെ തള്ളി പ്രതിപക്ഷം; ധനപരമായ നിയന്ത്രണങ്ങൾക്ക് ഭരണസമിതിക്ക് പങ്കില്ലെന്നും പണം നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും ഭരണ നേതൃത്വം ഇരിങ്ങാലക്കുട : നഗരസഭ ജീവനക്കാരൻ നടത്തിയ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിൻ്റെ റിപ്പോർട്ടിനെ ഖണ്ഡിച്ച് കൊണ്ട് നഗരസഭയുടെ പൊതുഭരണവിഭാഗം നൽകിയ മറുപടി തള്ളിയും വിമർശിച്ചും പ്രതിപക്ഷം . കെ സ്മാർട്ടിൻ്റെ ന്യൂനതകൾ കാണിച്ച്Continue Reading

18 -മത് ഗുരുസ്മരണദശരൂപക മഹോൽസവം ജൂലൈ 1 മുതൽ 12 വരെ ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ 18 -മത് ഗുരുസ്മരണ ദശരൂപക മഹോൽസവം ജൂലൈ 1 മുതൽ 12 വരെ നടക്കും. 1 ന് വൈകീട്ട് 5 ന് ഗുരു അമ്മന്നൂർ അനുസ്‌മരണ സമ്മേളനം നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്യും. ഗുരു അമ്മന്നൂരും ശിഷ്യരും സംവിധാനം ചെയ്ത കൂടിയാട്ടങ്ങളാണ് വേദിയിൽ അവതരിപ്പിക്കുന്നതെന്ന് ഗുരുകുലംContinue Reading

സെൻ്റ് തോമസ് കത്തീഡ്രലിൽ ദുക്‌റാന ഊട്ടുതിരുനാൾ ജൂലൈ 3 ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദുക്റാന ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ ദിനമായ ജൂലൈ 3 ന് രാവിലെ 7.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലി , ഊട്ടു നേർച്ച വെഞ്ചിരിപ്പ് എന്നീ ചടങ്ങുകൾക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിക്കും. 10. 30 ന് നടക്കുന്ന തിരുനാൾ ദിവ്യബലിയ്ക്ക് ഫാ ജോൺContinue Reading

” പ്രിയദർശിനി “ഇരിങ്ങാലക്കുടയിലും ഹിറ്റ്; യാത്രക്കാരുടെ എണ്ണത്തിൽ വർധന ; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലും സൗജന്യ യാത്ര സർവീസുകൾക്കായി സമ്മർദ്ദമെന്ന് അധികൃതർ ഇരിങ്ങാലക്കുട : ഓരോ ദിനം കഴിയും തോറും യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുടെ കണക്കുകളുമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി കെഎസ്ആർടിസി സർവീസുകൾ. സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ 21 വരെയുള്ളContinue Reading

ബൈപ്പാസ് റോഡ് നവീകരണം; മുൻ എൽഡിഎഫ് സർക്കാരിന്റെയും മുൻമന്ത്രി ഡോ ആർ ബിന്ദുവിന്റെയും നേട്ടമെന്ന് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി   ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാർ തുക അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം മുൻ സർക്കാരിന്റെയും എംഎൽഎ ഡോ.ആർ ബിന്ദുവിന്റെയും വികസന നേട്ടങ്ങളിൽ ഉൾപ്പെട്ടതാണെന്ന് എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2025 – 26 വർഷത്തെ ബജറ്റിൽ 5Continue Reading

ബൈപ്പാസ് റോഡിൻ്റെ നിർമ്മാണ കരാറായി; 1160 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നത് അഞ്ച് കോടി രൂപ ചിലവഴിച്ച്   ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ബൈപ്പാസ് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒടുവിൽ തുടക്കമാകുന്നു. ബൈ പാസ് റോഡിൻ്റെ നവീകരണത്തിന് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ടെണ്ടർ നടപടികൾക്ക് ശേഷം ഇരിങ്ങാലക്കുട സ്വദേശി ചെമ്പോട്ടി ബിജോയിയാണ് നിർമ്മാണ കരാർ എറ്റെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തുമായിട്ടാണ് നിർമ്മാണContinue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം   തൃശ്ശൂർ: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ( മുസ്‌കാൻ ആൻ്റ് ലക്ഷ്യ സർട്ടിഫിക്കേഷനുകൾ ) ദേശീയ അംഗീകാരം. ഇരിങ്ങാലക്കുട ഉൾപ്പെടെ ജില്ലയിലെ മൂന്ന് ആരോഗ്യസ്ഥാപനങ്ങൾക്കാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്ററിന്റെയും ലേബർറൂമിന്റെയും ഉയർന്ന നിലവാരത്തിനുള്ള ലക്ഷ്യ, നവജാത ശിശുക്കളുടെയും കുട്ടികളുടെയും പരിചരണ വിഭാഗങ്ങളുടെ മികവിനുള്ള മുസ്കാൻ എന്നീ സർട്ടിഫിക്കേഷനുകളും നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരവുമാണ് ലഭിച്ചത്Continue Reading

ലഹരി വിരുദ്ധ ദിനാചരണം; പട്ടണത്തിൽ തൃശ്ശൂർ റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി ഇരിങ്ങാലക്കുട : ലഹരി വിരുദ്ധ ദിനത്തിൽ ഇരിങ്ങാലക്കുടയിൽ തൃശ്ശൂർ റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ പട്ടണത്തിൽ ലഹരി വിരുദ്ധ റാലി. പട്ടണത്തിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും എസ്പിസി , എൻഎസ്എസ്, എൻസിസി , സ്‌കൗട്ട്സ് വിദ്യാർഥികൾ അണി നിരന്ന റാലി ബസ് സ്റ്റാൻ്റ് പരിസരത്ത് അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു.Continue Reading

സെൻ്റ് ജോസഫ്സ് കോളേജിൽ ” മാറ്റത്തിൻ്റെ കാറ്റ് ” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി ഇരിങ്ങാലക്കുട: കേരള സർക്കാർ ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ– ദി നാർക്കോ ഹണ്ട്” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയും തൃശൂർ റൂറൽ പോലീസും ചേർന്ന് ” മാറ്റത്തിന്റെ കാറ്റ്” എന്ന പേരിൽ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽContinue Reading

അടിയന്തരാവസ്ഥയുടെ 51-ാം വാർഷിക ദിനാചരണത്തിൽ ജയിൽ വാസം അനുഭവിച്ചവർക്ക് ആദരം ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 51-ാം വാർഷികദിനാചരണത്തിൽ അടിയന്തിരാവസ്ഥയിൽ ജയിൽ വാസം അനുഭവിച്ച പോൾ കോക്കാട്ട്, കെ.പി. ദിവകരൻ, പി.ഡി.പോൾ എന്നിവരെ സിപിഎം എരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ആദരിച്ചു. തുടർന്ന് അടിയന്തിരാവസ്ഥയും വർത്തമാനകാലവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ അഡ്വ.എൻ.വി.വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി.Continue Reading