എടതിരിഞ്ഞി വില്ലേജിൽ പുനർനിർണ്ണയിച്ച ന്യായവിലയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു; കാട്ടൂരിലെ മാലിന്യ പ്രശ്നത്തിൽ മാർച്ച് മാസത്തിൽ ഫൊറൻസിക് പരിശോധനയെന്ന് പഞ്ചായത്ത് അധികൃതർ   ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിൽ പുനർനിർണ്ണയിച്ച ന്യായവിലയുടെ കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ജനുവരി 17 ന് ജില്ലാതല സമിതി യോഗം അംഗീകരിച്ച കരട് ലിസ്റ്റാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള ന്യായവിലയുടെ 60 മുതൽ 85 ശതമാനം വരെ കുറവ് വരുത്തി മാർക്കറ്റ് വിലയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ്Continue Reading

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പടിയൂർ,പൊറത്തിശ്ശേരി സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂർ വളവനങ്ങാടി സ്വദേശി തഷ്‌ണത്ത് വീട്ടിൽ സുജിത്തിന്റെ വളവനങ്ങാടിയിലുള്ള വീടിന്റെ വരാന്തയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന സുജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (21), സുഹൃത്തായ പടിയൂർ തവളക്കുളം സ്വദേശി പണിക്കപറമ്പിൽ വീട്ടിൽ നിഷാന്ത് (36) എന്നിവർക്ക് പരിക്കേറ്റ സംഭവത്തിൽ പടിയൂർ വലൂപറമ്പിൽ വീട്ടിൽ അരുൺപോൾ (29), കൂട്ടാളികളായ പൊറത്തിശ്ശേരി സ്വദേശി അമ്പലത്തറ വീട്ടിൽ ജയേഷ് (23),Continue Reading

മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ഡോ ആർ ബിന്ദു ; കോന്തിപുലം സ്ഥിരം തടയണയുടെയും ക്രൈസ്റ്റ് കോളേജിലെ സിന്തറ്റിക് ട്രാക്കിൻ്റെയും നിർമ്മാണോദ്ഘാടനങ്ങൾ ഫെബ്രുവരി 8 നും 10 നും ഇരിങ്ങാലക്കുട : മണ്ഡലത്തിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 12. 21 കോടി രൂപ ചിലവഴിച്ച് കെഎൽഡിസി കനാലിന് കുറുകെ നിർമ്മിക്കുന്ന കോന്തിപുലം സ്ഥിരം തടയണയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരിContinue Reading

64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നാളെ മുതൽ ക്രൈസ്റ്റ് ഫുട്ബോൾ സ്റ്റേഡിയത്തിൽ ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ 64- മത് സൗത്ത് ഇന്ത്യൻ ഇൻ്റർകൊളീജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും. ഫെബ്രുവരി 6 മുതൽ 10 വരെ നടക്കുന്ന ടൂർണ്ണമെൻ്റിൽ കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളായ ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ, സെൻ്റ് തോമസ്, ചങ്ങനാശ്ശേരി എസ് ബി, കോതമംഗലംContinue Reading

ആടിത്തിമിര്‍ത്ത് കാവടിക്കൂട്ടങ്ങള്‍; ഇരിങ്ങാലക്കുടയെ വര്‍ണാഭമാക്കി വിശ്വാനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം   ഇരിങ്ങാലക്കുട: പൂക്കാവടികള്‍ക്കും പീലിക്കാവടികള്‍ക്കും നിലക്കാവടികള്‍ക്കും ഒപ്പം സ്‌പെഷല്‍ കാവടികളും വാദ്യഘോഷ അകമ്പടിയില്‍ വീഥികളില്‍ നൃത്തം വച്ചതോടെ ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം വര്‍ണാഭമായി മാറി. ക്ഷേത്രം മേല്‍ശാന്തി മണിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടന്ന വിശേഷാല്‍ പൂജകള്‍ക്കു ശേഷം രാവിലെ എട്ടു മണിയോടു കൂടി പ്രാദേശിക ഉത്സവാഘോഷ വിഭാഗങ്ങളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നിവിടങ്ങളില്‍Continue Reading

എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിനൊന്ന് വയസ്സുള്ള മകൻ്റെ മരണം നേരിടേണ്ടി വരുന്ന വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസിൻ്റെയുംContinue Reading

എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും ; ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം ചെയ്തു.   ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളേജിലെ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ പോസ്റ്ററും ഡെലഗേറ്റ് പാസും കോളേജ്Continue Reading

ക്രൈസ്റ്റ് കോളേജിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻ്റെ അവാർഡ്   ഇരിങ്ങാലക്കുട :സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. മൃഗപരിപാലനത്തിനും ഗവേഷണത്തിനും നൂതനരീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളേജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ആണ് സംസ്ഥാന സർക്കാരിൻ്റെ ഈ അവാർഡിന് അർഹമായത്. തൃശ്ശൂർ കലക്ടറേറ്റിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കോളേജിനുവേണ്ടി മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, ബർസാർ ഫാദർ ഡോ.Continue Reading

എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : എൽഡിഎഫ് സർക്കാരിൻ്റെ മൂന്നാം തുടർഭരണത്തിന് വിളംബരമായി സംസ്ഥാനത്ത് നടത്തുന്ന തെക്കൻ മേഖല ജാഥയ്ക്ക് ഫെബ്രുവരി 6 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. മൂന്ന് മണിക്ക് മുനിസിപ്പൽ മൈതാനിയിലാണ് സ്വീകരണ സമ്മേളനം നടക്കുകയെന്ന് സംഘാടക സമിതി കൺവീനർ ഉല്ലാസ് കളക്കാട്ട്, ട്രഷറർ വി എ മനോജ്കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽContinue Reading

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്താൽ അക്രമണം നടത്തിയ കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്ത് (43 വയസ് ) എന്നയാളെ പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താൽ സുജിത്തിനെ മർദ്ദിക്കുകയും മരവടി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണുവിനെ (30Continue Reading