ഓപ്പറേഷൻ തൂഫാൻ ; എടതിരിഞ്ഞി സ്വദേശി അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ;കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അറസ്‌റ്റിൽ

 

ഇരിങ്ങാലക്കുട :സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാൾ പിടിയിലായത്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബാബു ജർജ്ജ്, ജി എസ് ഐ സുധീർ, ജി എ എസ് ഐ ധനേഷ്, മിനി, എസ് സി പി ഒ മുഹമ്മദ് ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: