കുട്ടംകുളം സമരത്തിൻ്റെ വാർഷിക ദിനാചരണം; കുട്ടംകുളം സമര സ്മാരകം ഉടനെ യാഥാർത്ഥ്യമാക്കണമെന്ന് സി പി ഐ
ഇരിങ്ങാലക്കുട:കുട്ടംകുളം സമരത്തിൻ്റെ സമരവാർഷിക ദിനം ആചരിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. .കുട്ടംകുളം സമരത്തിൻ്റെ സ്മാരകം യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് കെ ജി.ശിവാനന്ദൻ ആവശ്യപ്പെട്ടു
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ കെ.ഉദയപ്രകാശ്,മുൻ സ്റ്റേറ്റ് കൗൺസിൽ അംഗം കെ.ശ്രീകുമാർ,മണ്ഡലം അസി:സെക്രട്ടറി അഡ്വ:പി ജെ.ജോബി എന്നിവർ സംസാരിച്ചു . മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ കെ.ശിവൻ,അനിതാ രാധാകൃഷ്ണൻ,കെ.എസ്.പ്രസാദ്,വി ആർ.രമേശ്,മിഥുൻ പോട്ടേക്കാരൻ
എന്നിവർ നേതൃത്വം നൽകി















