ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി, കല്ലേറ്റുംകര സ്വദേശികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്‌റ്റിൽ   ഇരിങ്ങാലക്കുട : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചേലക്കര, വെങ്ങാനെല്ലൂർ, വെങ്കിടേശ്വര നിലയം വീട്ടിൽ സൂര്യകൃഷ്ണ (21 വയസ്സ് ) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സൈബർ അന്വേഷണ സംഘം മണ്ണുത്തിയിൽ നിന്ന് അറസ്റ്റ്Continue Reading

കൂടൽമാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം; പടിയൂർ സ്വദേശികളായ നാല് പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടയിൽ ക്ഷേത്രമുറ്റത്ത് വെച്ച് പരസ്യമായി മദ്യപിച്ച് ആചാരലംഘനം നടത്തുകയും ഭക്തരെ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ നാല് പ്രതികളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പടിയൂർ സ്വദേശികളായ തയ്യേരി വീട്ടിൽ പ്രദീഷ് (51),ശൂലം പറമ്പിൽ വീട്ടിൽ അനൂപ് (38), തയ്യേരി വീട്ടിൽ ലാലു മോഹൻ (40), തയ്യേരി വീട്ടിൽ അരുൺ (56) എന്നിവരെയാണ് പിടികൂടിയത്.Continue Reading

ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന ; വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ; 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു ഇരിങ്ങാലക്കുട : ഡ്രൈ ഡേ ദിനത്തിൽ വില്‌പനയ്ക്കായി സൂക്ഷിച്ചിരുന്ന 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ. വെള്ളാങ്ങല്ലൂർ പറപ്പുള്ളി വീട്ടിൽ ഗിരീഷ് (41) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്തു. വീടിനോട് ചേർന്ന് 66 ബോട്ടിലുകളിലായിട്ടാണ് ഇവContinue Reading

പ്രായപൂർത്തിയാവാത്ത അതിജീവിതയെ പീഡിപ്പിച്ച കേസിൽ പെരിഞ്ഞനം സ്വദേശിയായ പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും   ഇരിങ്ങാലക്കുട:2018 മെയ് മാസത്തിൽ പ്രായപൂർത്തിയാവാത്ത അതിജീവിതയെ ലൈംഗികമായി പീഢിപ്പിച്ച കേസ്സിൽ വലപ്പാട് പോലീസ് സ്റ്റേഷനിലെടുത്ത കേസിൽ പ്രതിയ്ക്ക് 28 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിഞ്ഞനം സ്വദേശിയായ പുത്തുപുരക്കൽ സായൂജ് (31) നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവീജ സേതുമോഹൻ ശിക്ഷിച്ചത്.   ഇന്ത്യൻContinue Reading

ഡ്രൈ ഡേ ദിനത്തിൽ വൻ മദ്യവേട്ട; 35 കുപ്പി വിദേശമദ്യവുമായി കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ . കോണത്തുകുന്ന് പാങ്ങോട് സുനിൽകുമാർ (57) നെയാണ് 35 കുപ്പി വിദേശമദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേ ദിനത്തിൽ മദ്യം ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കരുതി വെച്ചതായിരുന്നു ഈ ശേഖരം. ഇരിങ്ങാലക്കുട എക്സൈസ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയിലെ വൻ സാമ്പത്തിക തട്ടിപ്പ്; നഗരസഭ ജീവനക്കാരനെതിരെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു   ഇരിങ്ങാലക്കുട : സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതർ നൽകിയ പരാതിയിൽ നഗരസഭയിൽ ക്യാഷ്യർ ആയി പ്രവർത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രിദീപൻ (55) ന് എതിരെയാണ് വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിContinue Reading

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കിഴുത്താണി സ്വദേശിയിൽ നിന്നും 57 ലക്ഷം തട്ടിയ കേസിൽ കമ്മീഷൻ വാങ്ങി പണം കൈമാറിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി കിഴുത്താണി സ്വദേശിയായ യുവാവിൽ നിന്ന് 57 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ ചാലക്കുളം സ്വദേശി താമരത്ത് വീട്ടിൽ അഖിൽ ടി. (34)Continue Reading

തുമ്പൂർ സ്വദേശിനിയുടെ പണമടങ്ങിയ ബാഗ് ബസിൽ വച്ച് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് ശിവകാശി സ്വദേശിനികളായ സഹോദരികൾ അറസ്റ്റിൽ   മാള : തുമ്പൂർ സ്വദേശിനിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ . കഴിഞ്ഞ ദിവസം പറമ്പിറോഡ് എന്ന സ്ഥലത്തുവെച്ച് മരിയ മോട്ടോഴ്സ് എന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി കല്ലിക്കര വീട്ടിൽ ലതിക (62) ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇവരുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപ മോഷണംContinue Reading

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയ രണ്ട് പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാറിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കിContinue Reading

പടിയൂരിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെടാൻ ഇടയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന വെസ്റ്റ് കോമ്പാറ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 2014 മാർച്ച്Continue Reading