മണ്ണ് എടുത്തതിനെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ

മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കരൂപ്പടന്ന സ്വദേശിയായ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പിൽ വീട്ടിൽ അബ്ദുൾ ഖാദർ (48) എന്നയാളാണ് അറസ്റ്റിലായത്. കോണത്തുകുന്ന് സ്വദേശിയും അറക്കപറമ്പിൽ വീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ഹാരിസ് (38) എന്നയാൾ പാസുള്ള മണ്ണ് എടുക്കുന്നതിനിടയിൽ പ്രതിയായ അബ്ദുൾ ഖാദർ സ്ഥലത്തെത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ തയാറാകാത്തതിലുള്ള വൈരാഗ്യം മൂലം പ്രതി മുഹമ്മദ് ഹാരിസിന്റെ കോളറിൽ കുത്തിപ്പിടിച്ച് വലത് നെഞ്ചിൽ ഇടിക്കുകയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇരിങ്ങാലക്കുട എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ എബിൻ, ജി എസ് ഐ മുഹമ്മദ് റാഷി, ജി എസ് സി പി ഒ മാരായ വിജോഷ്, ഉമേഷ് കൃഷ്ണൻ, സവീഷ്, സി പി ഒ ടെസ്നി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: