തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16, 17 തീയതികളിൽ
തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16 , 17 തീയതികളിൽ ഇരിങ്ങാലക്കുട : തുമ്പൂർ എസ്എച്ച്സിഎൽപി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മെയ് 16, 17 തീയതികളിൽ നടക്കും. 16 ന് വൈകീട്ട് 3 ന് ക്യതജ്ഞതാബലിക്കും ഘോഷയാത്രയ്ക്കും ശേഷം നടക്കുന്ന ഗുരുവന്ദനം ചടങ്ങ് നിയുക്ത എംഎൽഎ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ സിസ്റ്റർ റോസ്ലിറ്റ് , ജനറൽ കൺവീനർContinue Reading
ഇന്നസെൻ്റ് നാടകോൽസവത്തിന് കൊടിയേറ്റി
ഇന്നസെൻ്റ് നാടകോത്സവത്തിന് കൊടിയേറ്റി. ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യത്തിൻ്റെ ആഭിമുഖ്യത്തിൽ മേയ് 13 മുതൽ 17 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് നാടകോത്സവത്തിന് കൊടിയേറ്റി. ടൗൺ ഹാൾ പരിസരത്ത് നടന്ന ചടങ്ങിൽ മുൻ മന്ത്രി ഡോ. ആർ. ബിന്ദു കൊടി ഉയർത്തി. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ വി.എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഖാദർ പട്ടേപ്പാടം, ബാലൻ അമ്പാടത്ത്, അയ്യപ്പക്കുട്ടി ഉദിമാനം എന്നിവർ സംസാരിച്ചു.Continue Reading
ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവുനായ വിഷയം പരിഹരിക്കാൻ ഡോഗ് ഷെൽട്ടർ പദ്ധതി
ഇരിങ്ങാലക്കുട പട്ടണത്തിലെ തെരുവുനായ വിഷയം പരിഹരിക്കാൻ ഡോഗ് ഷെൽട്ടർ പദ്ധതി വരുന്നു; മൂർക്കനാട് കണ്ടെത്തിയിട്ടുള്ള സ്ഥലത്തിനും നിബന്ധനകൾക്കും നഗരസഭായോഗത്തിൻ്റെ അംഗീകാരം. ഇരിങ്ങാലക്കുട : പട്ടണത്തിലെയും പരിസരങ്ങളിലെയും തെരുവുനായ പ്രശ്നം പരിഹരിക്കാനുള്ള നടപടികളിലേക്ക് നഗരസഭ അധികൃതർ . തെരുവുനായ പ്രശ്നത്തിനും തകർന്ന് കിടക്കുന്ന റോഡുകളുടെ പുനർനിർമ്മാണത്തിനുമാണ് അടിയന്തര പരിഗണനയെന്ന് പുതിയ ഭരണസമിതി ചുമതലയേറ്റ വേളയിൽ വ്യക്തമാക്കിയിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് ഡോഗ് ഷെൽട്ടർ പദ്ധതി നീളുകയായിരുന്നു . വാർഡ്Continue Reading
ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടിയത് വെള്ളക്കെട്ടിന് കാരണമായതായി വിമർശനം; സ്റ്റോപ്പ് മെമ്മോ നൽകിയതായി നഗരസഭ
ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടിയത് വെളളക്കെട്ടിന് കാരണമായതായി വിമർശനം; സ്റ്റോപ്പ് മെമ്മോ നൽകിയതായി നഗരസഭ; തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് മെമ്മോ നൽകിയതെന്നും മണ്ണടിച്ചതും വെള്ളക്കെട്ടും തമ്മിൽ ബന്ധമില്ലെന്നും ബൈപ്പാസ് റോഡിൽ കാനയില്ലാത്തതാണ് യഥാർഥ വിഷയമെന്നും സ്ഥലമുടമ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ കലുങ്ക് മണ്ണിട്ട് മൂടിയത് വെള്ളക്കെട്ടിന് കാരണമായതായി വിമർശനം. ബൈപ്പാസ് റോഡിൽ കിഴക്ക് നിന്നും വരുന്ന വെള്ളം കല്ലേരി തോട്ടിലേക്കും തുടർന്ന് പൊറത്തൂച്ചിറയിലേക്കും പോകുന്ന പ്രക്രിയയാണ്Continue Reading
ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടകമൽസരം ഇരിങ്ങാലക്കുടയിൽ മെയ് 13 മുതൽ
ഇന്നസെൻ്റ് സ്മാരക അഖിലകേരള അമേച്വർ നാടക മൽസരം ഇരിങ്ങാലക്കുടയിൽ മെയ് 13 മുതൽ ഇരിങ്ങാലക്കുട : പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്നസെൻ്റ് സ്മാരക അഖില കേരള അമേച്വർ നാടക മൽസരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മെയ് 13 മുതൽ 18 വരെയുള്ള ദിവസങ്ങളിലായി വൈകീട്ട് 6 നും 8 നുമായി പത്ത് നാടകങ്ങളാണ് അവതരിപ്പിക്കുകയെന്ന് സംഘാടക സമിതി ചെയർമാൻ വി എContinue Reading
തോമസ് ഉണ്ണിയാടന് എസ്എൻഡിപി യോഗത്തിൻ്റെ നേതൃത്വത്തിൽ സ്വീകരണം
തോമസ് ഉണ്ണിയാടന് എസ്എൻഡിപി യോഗത്തിൻ്റെ നേതൃത്വത്തിൽ സ്വീകരണം ഇരിങ്ങാലക്കുട : നിയുക്ത എം എൽ എ അഡ്വ.തോമസ് ഉണ്ണിയാടന് എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയൻ സ്വീകരണം നൽകി. സെക്രട്ടറി കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർ കെ.കെ.ബിനു, വനിതാ വിഭാഗം യൂണിയൻ പ്രസിഡന്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ്, യൂത്ത് വിംഗ് യൂണിയൻ പ്രസിഡന്റ് അഡ്വ.Continue Reading
എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന അക്രമണങ്ങളിൽ പ്രതിഷേധം
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് നേതാവിൻ്റെയും പ്രവർത്തകൻ്റെയും വീടുകൾക്ക് നേരെ നടന്ന അക്രമണങ്ങളിലെ പ്രതികളെ പിടികൂടിയില്ല; പ്രതിഷേധവുമായി എൽഡിഎഫ് പ്രവർത്തകർ ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് മണ്ഡലം കമ്മിറ്റി . ഫലപ്രഖ്യാപന ദിവസം രാത്രി എൽ ഡി എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ഉല്ലാസ്Continue Reading
ഓൺലൈൻ തട്ടിപ്പ്; ലക്ഷങ്ങൾ കവർന്ന പ്രതി പിടിയിൽ
ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി, കല്ലേറ്റുംകര സ്വദേശികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്‌റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ ചേലക്കര, വെങ്ങാനെല്ലൂർ, വെങ്കിടേശ്വര നിലയം വീട്ടിൽ സൂര്യകൃഷ്ണ (21 വയസ്സ് ) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സൈബർ അന്വേഷണ സംഘം മണ്ണുത്തിയിൽ നിന്ന് അറസ്റ്റ്Continue Reading
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു ഇരിങ്ങാലക്കുട :നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മരിച്ചു . ഇരിങ്ങാലക്കുട ശക്തിനഗർ പെരേപ്പാടൻ വീട്ടിൽ പരേതനായ ഇട്ടിയേരയുടെയും സോഫിയയുടെയും മകൻ ടിറ്റോയാണ് ( 48 ) മരിച്ചത് . എപ്രിൽ 26 ന് വൈകീട്ട് ഈസ്റ്റ് കോമ്പാറയിൽ വച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ചികിൽസയിൽ ആയിരുന്നു . വിൽസിയാണ്Continue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം; കൂടപ്പുഴ കടവിൽ സംഗമേശ്വരൻ്റെ ആറാട്ട്
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; കൂടപ്പുഴ കടവിൽ സംഗമേശ്വരന്റെ ആറാട്ട് … ഇരിങ്ങാലക്കുട: ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള ആറാട്ട് . ഞായറാഴ്ച ഉച്ചയോടെ നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലായിരുന്നു ചടങ്ങുകൾ . മൂന്ന് ആനകളുടെ അകമ്പടിയോടെയാണ് ഭഗവാൻ ആറാട്ടിനെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന പൂജകൾക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മകൻContinue Reading
























