തോമസ് ഉണ്ണിയാടന് എസ്എൻഡിപി യോഗത്തിൻ്റെ നേതൃത്വത്തിൽ സ്വീകരണം
ഇരിങ്ങാലക്കുട : നിയുക്ത എം എൽ എ അഡ്വ.തോമസ് ഉണ്ണിയാടന് എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയൻ സ്വീകരണം നൽകി. സെക്രട്ടറി കെ.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ.സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർ കെ.കെ.ബിനു, വനിതാ വിഭാഗം യൂണിയൻ പ്രസിഡന്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ്, യൂത്ത് വിംഗ് യൂണിയൻ പ്രസിഡന്റ് അഡ്വ. ജിനേഷ് ചന്ദ്രൻ, വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് ശാന്തി, എസ്എൻബിഎസ് സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ, പ്രവികുമാർ ചെറാക്കുളം, രഞ്ജുഷ മനോജ്, മാലിനി പ്രേംകുമാർ, ബിജോയ് നെല്ലിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.















