പൊറത്തൂച്ചിറ മാലിന്യമുക്തമാക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട എരിയ സമ്മേളനം

പൊറത്തൂച്ചിറ മാലിന്യവിമുക്തമാക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തുചിറ മാലിന്യ വിമുക്തമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളകർഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ടാൻ ഹാളിൽ നടന്ന സമ്മേളനം കർഷക സംഘംജില്ലാ സെക്രട്ടറി പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം. ബാലാജി സംഘടന റിപ്പോർട്ടും, ഏരിയ സെക്രട്ടറി ടി. ജി ശങ്കര നാരായണൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. ജെ. ജോൺസൺ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.ജില്ലാ ട്രഷറർ ടി. എ. രാമകൃഷ്ണൻ, സിപിഐ(എം)ഏരിയ സെക്രട്ടറി വി. എ. മനോജ്‌ കുമാർഎന്നിവർ പ്രസംഗിച്ചു.ടി. എസ്‌. സജീവൻ മാസ്റ്റർ, ലേഖ ഷാജൻ, എൻ. കെ. അരവിന്ദാക്ഷൻ എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. എം. ബി. രാജു മാസ്റ്റർ മിനിട്സ് കമ്മിറ്റി കൺവീനറും , കെ.വി.ജിനരാജ് ദാസ് പ്രമേയകമ്മിറ്റി കൺവീനറും ,ചന്ദ്രിക സുധാകരൻ രജിസ്സ്ട്രേഷൻ കമ്മിറ്റി കൺവീനറുമായിരുന്നു.സ്വാഗത സംഘം ചെയർമാൻ ആൽ.എൽ. ജീവൻലാൽ സ്വാഗതവും ഏരിയാ ട്രഷറർ ഡോ: കെ.പി. ജോർജ്ജ് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായ ടി. എസ്‌. സജീവൻ മാസ്റ്റർ (പ്രസിഡന്റ്‌) എം. ബി. രാജു മാസ്റ്റർ, കെ. വി. ജിനാരാജ് ദാസ് എന്നിവർ (വൈസ് പ്രസിഡണ്ടുമാർ) ടി ജി. ശങ്കരനാരായണൻ ( സെക്രട്ടറി),എം. നിഷാദ്, ലേഖ ഷാജൻ എന്നിവർ (ജോയിന്റ് സെക്രട്ടറിമാർ )ഡോക്ടർ കെ. പി. ജോർജ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനവും,പൊതുസമ്മേളനവും നാളെ മാപ്രാണം സെൻ്ററിൽ നടക്കും.

Please follow and like us: