ഇരിങ്ങാലക്കുടയിൽ രംഗകലാ കോൺഫറൻസ് ജനുവരി 24, 25, 26 തീയതികളിൽ
ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുടയിൽ ജനുവരി 24 , 25, 26 തീയതികളിൽ രംഗകലാകോൺഫറൻസ് ഒരുങ്ങുന്നു ഇരിങ്ങാലക്കുട : കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയകലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനുമായി വർഷംതോറും രംഗകലാ കോൺഫറൻസ് എന്ന പേരിൽ അരങ്ങുകൾക്ക് രൂപം നല്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലും ‘സർവ്വമംഗള’ എന്ന സാംസ്കാരിക സംഘടനയുമായി സഹകരിച്ചും ജനുവരി 24,25,26 തിയ്യതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9Continue Reading
ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; കേരള പി എഫ് സിക്ക് ജയം
ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; പി എഫ് സി കേരളയ്ക്ക് ജയം; ഇന്ന്ആദ്യ സെമിയിൽ കേരള പോലീസും ബ്ലാസ്റ്റേഴ്സ് എഫ് സി യും എറ്റുമുട്ടും ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പി എഫ് സി കേരളയ്ക്ക് ജയം. വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ 2-1 എന്ന സ്കോറിന് പി എഫ് സി കേരള,Continue Reading
ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി
ലൈസൻസ് പുതുക്കിയില്ല; മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി ഇരിങ്ങാലക്കുട : ലൈസൻസ് പുതുക്കാത്തതിനെ തുടർന്ന് മാപ്രാണം വർണ്ണ തീയേറ്റർ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ അടച്ച് പൂട്ടി. ലൈസൻസ് പുതുക്കാത്തത് സംബന്ധിച്ച് നഗരസഭ റവന്യൂ വിഭാഗം കഴിഞ്ഞ വർഷം ജൂൺ 6 ന് തിയേറ്റർ ലൈസൻസിക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കിയിരുന്നില്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 ന് നഗരസഭയിൽ നിന്നും സ്റ്റോപ്പ്Continue Reading
കാവടിപൂരമഹോൽസവം; ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെയായി അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ
കാവടി പൂരമഹോത്സവം; ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ ഇരിങ്ങാലക്കുട : ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ ആഘോഷിക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് എസ്എൻവൈഎസ് സംഘടിപ്പിക്കുന്ന 47-മത് അഖിലകേരള പ്രൊഫഷണൽ നാടകോൽസവത്തിൽ അരങ്ങേറുന്നത് ശ്രദ്ധ നേടിയ ആറ് നാടകങ്ങൾ. ജനുവരി 31 ന് രാത്രി 8.30 ന് തിരുവനന്തപുരം അജന്ത തീയേറ്റർ ഗ്രൂപ്പിൻ്റെ വംശം,Continue Reading
ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ വാർഷികാഘോഷം
ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ വാർഷികാഘോഷം ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൻ്റെ ഇരുപത്തിനാലാം വാർഷികത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു.ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്രൈസ്റ്റ് വിദ്യാനികേതൻ മാനേജർ റവ.ഫാദർ ജോയ് പീണിക്കപറമ്പിൽ സി എം ഐ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റവ ഫാദർ ജോയ് ആലപ്പാട്ട് സി എം ഐ , വാർഡ് കൗൺസിലർ സുരഭി വിനോദ്, പി.റ്റി.ഡബ്ളിയു.എ പ്രസിഡന്റ് റജിൻ പാലത്തിങ്കൽ,Continue Reading
ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റ്; കേരള പോലീസിന് മികച്ച വിജയം
ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് ; കേരള പോലീസിന് മികച്ച വിജയം; ലോർഡ്സ് എഫ് എ കൊച്ചിയെ തകർത്തത് ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് ഇരിങ്ങാലക്കുട : ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ രണ്ടാം ദിന മൽസരത്തിൽ കേരള പോലീസിന് മികച്ച വിജയം. കേരള പോലീസിൻ്റെ ആധിപത്യത്തിന് തിങ്ങി നിറഞ്ഞ ഗ്യാലറി സാക്ഷിയായ മൽസരത്തിൽ ഒന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് കേരള പോലീസ് ലോർഡ്സ് എഫ്Continue Reading
ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം
ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം ഇരിങ്ങാലക്കുട :ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി ആൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എം.പി.ജാക്സൺ അധ്യക്ഷത വഹിച്ചു. എച്ച്.എസ്.എസ് സീനിയർ അസിസ്റ്റൻ്റ് അജിത എം.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, വിവിധ സ്റ്റാൻഡിങ്Continue Reading
സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ക്രൈസ്റ്റ് കോളേജിന്
സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷി അവാർഡ് ക്രൈസ്റ്റ് കോളേജിന് ;കോളേജിലെ തവനിഷ് സംഘടനക്ക് സംസ്ഥാനതല അംഗീകാരം തൃശ്ശൂർ : സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് ലഭിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും അവരുടെ പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലുള്ള പുരസ്കാരത്തിനാണ് ക്രൈസ്റ്റ് കോളേജ് അർഹമായത്. തിരുവനന്തപുരം ടാഗോർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽContinue Reading
കലാലയ രത്ന പുരസ്കാരം ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർഥിനി അമല അന്ന അനിലിന്
” കലാലയരത്ന ” പുരസ്കാരം ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർഥിനി അമല അന്ന അനിലിന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുൻ പ്രിൻസിപ്പാൾ ഫാ. ജോസ് ചുങ്കൻ്റെ പേരിലുള്ള കലാലയരത്ന പുരസ്കാരത്തിന് ചങ്ങനാശ്ശേരി എസ് ബി കോളേജിലെ രണ്ടാം വർഷ എം എ ഹിസ്റ്ററി വിദ്യാർഥിനി അമല അന്ന അനിൽ അർഹയായി. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ജനുവരി 20 ന് 2.30ന് കോളേജിലെContinue Reading
ഒളിംപ്യൻ ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്; ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന്
ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്; ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന് ഇരിങ്ങാലക്കുട : കായിക രംഗത്ത് ഇരിങ്ങാലക്കുടയെ അടയാളപ്പെടുത്തിയ ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ്റെ പേരിൽ നടത്തുന്ന സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ആദ്യ ജയം കേരള ബ്ലാസ്റ്റേഴ്സിന് . അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മൽസരത്തിൽ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് കേരള യുണൈറ്റഡ് എഫ് സി യെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.Continue Reading
























