തന്ത്രി, കാരായ്മ ജീവനക്കാർക്ക് എതിരെയുള്ള ദേവസ്വം നടപടികളിൽ പ്രതിഷേധവുമായി വാരിയർ സമാജം

തന്ത്രി, കാരായ്മ ജീവനക്കാർക്കെതിരെയുള്ള കൂടൽമാണിക്യം ദേവസ്വം നടപടികളിൽ പ്രതിഷേധവുമായി വാരിയർ സമാജം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര ഭരണസമിതിയുടെ തന്ത്രി , കാരായ്മ ജീവനക്കാർക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ വാരിയർ സമാജം പ്രതിഷേധവുമായി വാരിയർ സമാജം യൂണിറ്റ് സമ്മേളനം . സമാജം ജില്ല പ്രസിഡണ്ട് കെ. ഉണ്ണികൃഷ്‌ണവാരിയർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ടി.വി. ഇന്ദിര വാരസ്യാർ , പി.വി. രാമചന്ദ്ര വാര്യർ , രാപ്പാൾ ഉണ്ണികൃഷ്ണൻ , ഭദ്ര വാര്യർ, ഭാനുശ്രീ വാരിയർ എന്നിവരെ ആദരിച്ചു. സെക്രട്ടറി എ. അച്ചുതൻ, വി.വി. ഗിരീശൻ, എ.സി. സുരേഷ്, ഉഷ ദാസ് , എസ്. കൃഷ്ണകുമാർ, ടി.രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : പി.വി. രുദ്രൻ വാര്യർ ( പ്രസിഡണ്ട് ) , എ അച്ചുതൻ ( സെക്രട്ടറി ) , എസ് .കൃഷ്‌ണകുമാർ ( ട്രഷറർ ). വനിതാ വിഭാഗം : ഇന്ദിര ശശീധരൻ ( പ്രസിഡണ്ട് ) , എ. സി. രമാദേവി ( സെക്രട്ടറി ) , പ്രഭ വേണുഗോപാൽ ( ട്രഷറർ ).

Please follow and like us: