തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോൽസവം; തൃശ്ശൂർ ഈസ്റ്റ് മുന്നിൽ

തൃശ്ശൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോൽസവം ; തൃശ്ശൂർ ഈസ്റ്റ് മുന്നിൽ

ഇരിങ്ങാലക്കുട : 16 – മത് തൃശ്ശൂർ റവന്യൂ ജില്ല സ്‌കൂൾ ശാസ്ത്രോൽസവത്തിൽ തൃശ്ശൂർ ഈസ്റ്റ് 391 പോയിൻ്റുമായി മുന്നിൽ. 381 പോയിൻ്റുമായി തൃശ്ശൂർ വെസ്‌റ്റും 369 പോയിൻ്റുമായി കൊടുങ്ങല്ലൂർ ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്‌കൂൾ തലത്തിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്‌കൂളാണ് 127 പോയിൻ്റ് നേടി ഒന്നാം സ്ഥാനത്ത്. ചെന്ത്രാപ്പിന്നി ഹൈ സ്കൂൾ 114 ഉം ചാലക്കുടി എസ്എച്ച്സിജിഎച്ച്എസ്എസ് 104 ഉം പോയിൻ്റും നേടിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേള നാളെ സമാപിക്കും. വൈകീട്ട് 5 ന് സെൻ്റ് മേരീസ് സ്‌കൂളിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിക്കും.

Please follow and like us: