സർക്കാരിൻ്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിച്ചതെന്ന് മന്ത്രി ഗണേഷ് കുമാർ
സർക്കാരിൻ്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിച്ചതെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ; ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് ബേ- കം-ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട : സർക്കാരിൻ്റെയും ജനങ്ങളുടെയും പിന്തുണയാണ് കെഎസ്ആർടിസിയെ ലാഭത്തിലേക്ക് എത്തിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ . മൂന്ന് കോടി രൂപ ചിലവിൽ ഇരിങ്ങാലക്കുടയിൽ നിർമ്മിക്കുന്ന കെ എസ് ആർ ടി സി ബസ് ബേ –Continue Reading
വീട് കയറി ആക്രമണം; കൊറ്റനെല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ
വീടുകയറി ആക്രമണം; കൊറ്റനെല്ലൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : പൂമംഗലം ഐക്കരക്കുന്ന് സ്വദേശി കോണവക്കാട്ടിൽ വേണുഗോപാലൻ (70) എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വേണുഗോപാലനെയും മകൻ വിനോഷിനെയും മകൾ വിബിതയെയും മരുമകൻ നെൽസനെയും അക്രമിച്ച സംംവത്തിൽ കൊറ്റനെല്ലൂർ ആലങ്ങാടൻ വീട്ടിൽ അരുൺ (28) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ സുഹൃത്തുമായി വിനോഷിനുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് അക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.അരുൺ ഇരിങ്ങാലക്കുടContinue Reading
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം
വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം. ഇരിങ്ങാലക്കുട : വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ 36-ാം ജില്ലാ സമ്മേളനം. എം സി പി കൺവെൻഷൻ സെൻ്ററിൽ നടന്ന സമ്മേളനം തൃശ്ശൂർ റേഞ്ച്Continue Reading
ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് പഞ്ചായത്തിന്
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി മുരിയാട് ഗ്രാമപഞ്ചായത്തിന് തൃശ്ശൂർ : 2024-25 വർഷത്തെ തൃശൂർ ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വരാജ് ട്രോഫി മുരിയാട് ഗ്രാമപഞ്ചായത്തിന്. തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂർ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രിയിൽ നിന്നും ഗ്രാമപഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങും. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വരാജ് ട്രോഫിയുമാണ് പുരസ്കാരം . 2024-25 വർഷത്തിൽ വിവിധ മേഖലകളിലായി നടത്തിയ വികസന ക്ഷേമContinue Reading
തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം; മഹാത്മാ പുരസ്കാരം പൂമംഗലം പഞ്ചായത്തിന്
തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം; മഹാത്മാ പുരസ്കാരം പൂമംഗലം പഞ്ചായത്തിന് തൃശ്ശൂർ : തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന തദ്ദേശ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തുകൾക്ക് നൽകുന്ന മഹാത്മാ പുരസ്കാരം തൃശ്ശൂർ ജില്ലയിലെ പൂമംഗലം ഗ്രാമപഞ്ചായത്തിന്. 2024-25 സാമ്പത്തിക വർഷത്തിലെ പുരോഗതിയാണ് അവാർഡ് ലഭിച്ചത്. വാർഡ് 9 ലെ വടക്കുംകര ഗവ. യുപി സ്കൂളിലെ ചുറ്റുമതിൽ, വാർഡ് രണ്ടിലെ ഷട്ടിൽ കോർട്ട്,Continue Reading
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ മേഖലാ സമ്മേളനം
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്നതിന് കെ എസ് ആർ ടി സി ബസുകൾ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം കാരണം നിരവധി ജീവനുകളാണ് ഈ റോഡിൽ നഷ്ട്ടപ്പെട്ടതെന്നും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ഓർഡിനറി ബസുകളോടൊപ്പംContinue Reading
കലാനിലയത്തിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് കൊണ്ട് സാംസ്കാരിക വകുപ്പിൻ്റെ ഉത്തരവ്
കലാനിലയത്തിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ചു; ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാർച്ച് 31 നകം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം ഭരണസമിതി ഇരിങ്ങാലക്കുട : സാംസ്കാരിക കേന്ദ്രമായ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൻ്റെ ഓഡിറ്റോറിയത്തിൻ്റെ പുനർനിർമാണത്തിന് സാംസ്കാരിക വകുപ്പ് അനുവദിച്ച ആദ്യ ഗഡ്ഡുവായ 25 ലക്ഷം മാനദണ്ഡങ്ങൾ പാലിച്ച് ചിലവഴിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കലാനിലയം അധികൃതർ. 60 വർഷത്തെ പഴക്കമുള്ള കെട്ടിടത്തിൻ്റെContinue Reading
കരുവന്നൂർ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ
കരുവന്നൂർ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ ; ബാങ്കിൻ്റെ ധനസ്ഥിതി അറിയിക്കാതെയും നിക്ഷേപകർക്ക് എത്ര പണം തിരിച്ച് നൽകി എന്ന് പറയാതെയും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് വിമർശനം ഇരിങ്ങാലക്കുട : ഫെബ്രുവരി 22 ന് നടക്കുന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് ബഹിഷ്ക്കരിക്കുന്നതിൻ്റെ കാരണങ്ങൾ നിരത്തി കോൺഗ്രസ്സ് നേതാക്കൾ. ബാങ്കിൻ്റെ ധനസ്ഥിതി അറിയിക്കാതെ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണ്.Continue Reading
ദേശീയ പണിമുടക്ക് തുടങ്ങി
കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചുള്ള ദേശീയ പണിമുടക്ക് തുടങ്ങി ഇരിങ്ങാലക്കുട : ലേബർ കോഡ് ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ കേന്ദ്ര നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച രാത്രി 12 മണി മുതൽ വ്യാഴാഴ്ച രാത്രി 12 മണി വരെ 24 മണിക്കൂർ ആണ് പണിമുടക്ക്. സിഐടിയു ഉൾപ്പെടെ പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുമാണ് പണിമുടക്കിന് ആഹ്വാനംContinue Reading
34 അംഗ ക്രിമിനൽ സംഘം തൃശ്ശൂർ റൂറൽ പോലീസിൻ്റെ പിടിയിൽ
സംഘടിത ഗുണ്ടാസംഘത്തിന്റെ കവർച്ചാ പദ്ധതി തകർത്ത് തൃശ്ശൂർ റൂറൽ പോലീസ്; 34 അംഗ ” ഓർഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റ് ” പിടിയിൽ ഇരിങ്ങാലക്കുട : പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ ഗുണ്ടാസംഘാംഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളിൽ അംഗങ്ങളുമായ 34 പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.ഇതിൽ 20 പ്രതികൾ നിരവധിക്രമിനൽക്കേസിലെ പ്രതികളാണ്. അനന്തപുരം ഞാറ്റുവെട്ടിContinue Reading
























