കാർഷികമേഖലയ്ക്ക് ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ സെമിനാർ
കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപീകരണ വികസനസെമിനാർ ഇരിങ്ങാലക്കുട : കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026- 27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണവികസന സെമിനാർ. ബ്ലോക്ക് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.Continue Reading
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി ” നവഭാവുകത്വം മലയാളസിനിമയിൽ ” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി കോളേജ് വിദ്യാർഥികൾക്കായി നടത്തിയ അഖിലകേരള ലേഖനമൽസരത്തിൽ തിരുവനന്തപുരം ക്രിസ്ത്യൻ കോളേജിലെ അദ്വൈത് എം പ്രശാന്ത് ഒന്നാം സമ്മാനത്തിന് അർഹനായി. കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല വിദ്യാർഥിനി എം എസ് അർച്ചന, കണ്ണൂർ സർവകലാശാല ഗവേഷക വിദ്യാർഥിനി അഞ്ജലി രാജ് എന്നിവർ രണ്ടാം സ്ഥാനവും കാലടി ശ്രീ ശങ്കരാചാര്യContinue Reading
അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങൾ ആവിഷ്ക്കരിച്ച സംവിധായകർക്ക് ആദരം
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങൾ ആവിഷ്ക്കരിച്ച ” എബ്ബ് ” ൻ്റെയും ” ആദിസ്നേഹത്തിൻ്റെ വിരുന്ന് മേശ ” യുടെയും സംവിധായകർക്ക് ആദരം ഇരിങ്ങാലക്കുട : പുതിയ കാലത്തെ ബന്ധങ്ങളെയും അവയ്ക്കുള്ളിലെ സങ്കീർണ്ണതകളെയും ആവിഷ്ക്കരിച്ച ചിത്രങ്ങൾക്ക് എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദരം . പ്രദർശനങ്ങൾക്കും സംവാദങ്ങൾക്കും ശേഷം മലയാള ചിത്രമായ ‘ എബ്ബ് ‘ ൻ്റെ സംവിധായകൻ ജിയോ ബേബിയെ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്Continue Reading
ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്
ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്; സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സ്ഥാനാർഥിയെ നിറുത്തി മൽസരിക്കുമെന്നും യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട : ഉണ്ണിയാടന് എതിരെ വീണ്ടും യൂത്ത് കോൺഗ്രസ്. രണ്ട് തവണ തുടർച്ചയായി ഇരിങ്ങാലക്കുടയിൽ പരാജയമറിഞ്ഞ അഡ്വ തോമസ് ഉണ്ണിയാടനെ വീണ്ടും മൽസരിക്കാൻ അനുവദിക്കില്ലെന്നും സീറ്റ് കോൺഗ്രസ് എറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാവിനെ കൈപ്പത്തി ചിഹ്നത്തിൽ മൽസരിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജകContinue Reading
കുടിവെള്ളം എവിടെ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്സ് ധർണ്ണ
ഇരിങ്ങാലക്കുടക്കാർക്ക് കുടിവെള്ളം എവിടെ എന്ന മുദ്രവാക്യവുമായി കോൺഗ്രസ് ധർണ്ണ ഇരിങ്ങാലക്കുട : കെ.എസ്.ടി.പി യുടെ റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി നഗരവാസികൾക്ക് കുടിവെള്ളം മുടങ്ങിയ വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. ജല അതോറിറ്റിയുടെ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഡിസിസി ജനറൽ സെക്രട്ടറി ടി വി ചാർലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിഎസ് അബ്ദുൽ ഹഖ്Continue Reading
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേള; സി ആർ കേശവൻ വൈദ്യർ പുരസ്കാരം സമർപ്പിച്ചു
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം സമർപ്പിച്ചു. ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം ” ഖിഡ്കി ഗാവ്” ചിത്രത്തിൻ്റെ സംവിധായകൻ സഞ്ജു സുരേന്ദ്രന് ചന്ദ്രിക എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവി സമർപ്പിച്ചു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ്Continue Reading
കരുവന്നൂർ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം
കരുവന്നൂർ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം; തിരഞ്ഞെടുപ്പ് ഫലം ബാങ്കിന് എതിരെ അപവാദ പ്രചാരണം നടത്തിയ കോൺഗ്രസിനും ബിജെപിക്കുമുള്ള മറുപടിയെന്ന് എൽഡിഎഫ് ഇരിങ്ങാലക്കുട :കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് വിജയം.പോൾ ചെയ്ത 3039 വോട്ടിൽ 94 വോട്ടുകൾ അസാധുവായി. സാധുവായ 2945 വോട്ടുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് 2002 മുതൽ 2131 വരെ വോട്ടുകൾ ലഭിച്ചു.731 വോട്ടാണ് ബിജെപി പാനലിൽContinue Reading
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന ചലച്ചിത്രക്കാഴ്ചകളുമായി എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു കലകളുടെ ഉറവിടമായ ഇരിങ്ങാലക്കുടയിൽ അഞ്ച് വർഷത്തിനുള്ളിൽ ആർട്ട് തീയേറ്റർ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ അറിയിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മേളയുടെ വിവരങ്ങൾ ഉൾപ്പെടുത്തിContinue Reading
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയേറും
എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും. രാവിലെ 9.30 ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് 10 ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസി പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ്റെ ” ഖിഡ്കി ഗാവ് ” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.Continue Reading
നിപ്മറിൽ നൂതന ശാസ്ത്രീയ പരിശീലനം ഉടൻ തുടങ്ങുമെന്ന് മന്ത്രി ഡോ ആർ ബിന്ദു
നിപ്മറിൽ നൂതന ശാസ്ത്രീയ പരിശീലനം ഉടൻ തുടങ്ങുമെന്ന് മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട : ഭിന്നശേഷിയുള്ളവർക്ക് നൂതന ശാസ്ത്രീയ പരിശീലനം നൽകുന്നതിനുള്ള പദ്ധതി നിപ്മർ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. നിപ്മറിൽ നിർമ്മിക്കുന്ന 250 ബെഡുകളുള്ള റീഹാബ് ആശുപത്രിയുടെയും കോളേജ് കെട്ടിടത്തിൻ്റെയും പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ബിന്ദു. ഭിന്നശേഷിക്കാരായവരെ സ്വയംപര്യാപ്തരാക്കാൻContinue Reading
























