മാടായിക്കോണത്ത് ഭവനഭേദനം നടത്തി മൊബൈലും പണവും കവർന്ന കേസിലെ പ്രതി അറസ്‌റ്റിൽ
ഇരിങ്ങാലക്കുട: തളിയക്കോണം ചകിരിക്കമ്പനിക്ക് സമീപം ഭവനഭേദനം നടത്തി മൊബൈൽ ഫോണും നാൽപ്പതിനായിരം രൂപയും മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ . മാടായിക്കോണം തേലപ്പിള്ളി കേളംപറമ്പിൽ വീട്ടിൽ ശക്തി (22) യെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് 18-ാം തീയതി രാവിലെ 7.30-നും രാത്രി 7.30-നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം നടന്നത്. തളിയക്കോണം ചകിരിക്കമ്പനി കരേക്കാട്ട് പറമ്പിൽ മോഹനന്റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയ പ്രതി, വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പൂജാമുറിയിലെ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 40,000 രൂപയുമാണ് അപഹരിച്ചത്.
ശക്തി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ് ടി, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ശ്രീലാൽ, പാട്രിക്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അർജുൻ , ഷാബു, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, കിഷോർ, ഡ്രൈവർ സി പി ഒ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















