നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സ്ഥാനാർഥികളുടെ പ്രചരണ പ്രവർത്തനങ്ങൾ തുടരുന്നു
നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സ്ഥാനാർഥികളുടെ പ്രചരണപ്രവർത്തനങ്ങൾ തുടരുന്നു. ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള മുന്നണി സ്ഥാനാർഥികളുടെ പ്രചരണ പരിപാടികൾ തുടരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ ആർ ബിന്ദുവിൻ്റെ പര്യടന പരിപാടി മൂന്ന് ദിവസം പിന്നിട്ടു. മൂന്നാം ദിവസം മുരിയാട് പഞ്ചായത്തിലെ എടയാട്ടുമുറിയിൽ നിന്നും ആരംഭിച്ച പര്യടനം പട്ടേപ്പാടം കുതിരത്തടത്തിൽ സമാപിച്ചു. ചൊവ്വാഴ്ച ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിൽ നിന്നും പര്യടനം ആരംഭിക്കും. കാറളം, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട ടൗൺ എന്നിവടങ്ങളിലെContinue Reading
























