മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ എടവിലങ്ങ് സ്വദേശിയിൽ നിന്നും 25000 രൂപ പിഴ ഈടാക്കി പടിയൂർ പഞ്ചായത്ത് അധികൃതർ   ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ വാർഡ് 9 ൽ മഴുവഞ്ചേരി തുരുത്തിൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് മാവിൻകൂട്ടത്തിൽ മുകേഷിനെതിരെ നിയമനടപടികളുമായി പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവം. തുരുത്തിൽ ഒഴിഞ്ഞ് കിടക്കുന്ന മോഹനൻ എന്ന വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയത്.Continue Reading

അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക് ഇരിങ്ങാലക്കുട : സിപിഎം നേതൃത്വത്തിലുള്ള അന്നമനട പഞ്ചായത്ത് ഭരണത്തിലെ അഴിമതി ചോദ്യം ചെയ്തതിൻ്റെ പേരിൽ അച്ചടക്കനടപടി നേരിട്ട സിപിഐ മാള മണ്ഡലം കമ്മിറ്റി മെമ്പർ ഇ കെ അനിലനും ലോക്കൽ കമ്മിറ്റി അംഗങ്ങളും സിഎംപി യിലേക്ക്. അഞ്ഞൂറ് മീറ്റർContinue Reading

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കരൂപ്പടന്ന സ്വദേശിയായ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. കരൂപ്പടന്ന സ്വദേശി കൊമ്പനേഴത്ത് വീട്ടിൽ മുഹമ്മദിനെ (29) ആണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണക്ക് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽContinue Reading

വർണ്ണക്കുട 2025; പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് സമർപ്പിച്ചു. മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.Continue Reading

സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ; പന്തലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി   ഇരിങ്ങാലക്കുട : സെയ്ന്റ് തോമസ് കത്തീഡ്രലിലെ 2026 ദനഹാ തിരുന്നാളിന്റെ ബഹുനില പന്തലുകളുടെ കാൽനാട്ടു കർമ്മം വികാരി ഫാ . ഡോ . ലാസർ കുറ്റിക്കാടൻ നിർവഹിച്ചു . കത്തീഡ്രൽ ട്രസ്റ്റിമാരായ പി ടി ജോർജ് , സാബു ജോർജ് , തോമസ് തൊകലത്ത്, അഡ്വ . എം എം ഷാജൻ ,തിരുന്നാൾ ജനറൽ കൺവീനർContinue Reading

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എം എസ് ദാസന് ഫിലിം സൊസൈറ്റി പ്രവർത്തകരുടെ സ്വീകരണം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ എം എസ് ദാസന് സൊസൈറ്റി പ്രവർത്തകർ സ്വീകരണം നൽകി. റോട്ടറി മിനി എസി ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു . സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ എം എസ് ദാസനെ ആദരിച്ചു.Continue Reading

ടി ജി ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ടി ജി ശങ്കരനാരായണനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രാവിലെ ബ്ലോക്ക് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കാട്ടൂർ ഡിവിഷൻ ( നമ്പർ 14 ) മെമ്പർ എം ബി പവിത്രനാണ് പാറേക്കാട്ടുകര ഡിവിഷൻ നമ്പർ എഴിൽ നിന്നുള്ള ടി ജി ശങ്കരനാരായണനെ നിർദ്ദേശിച്ചത്. തൊട്ടിപ്പാൾ നമ്പർ മൂന്ന് ഡിവിഷനിൽ നിന്നുള്ള നിമിഷContinue Reading

ആഘോഷത്തിരയിളക്കി കരോള്‍ സംഘങ്ങള്‍; നഗരം കീഴടക്കി പാപ്പാമാരും മാലാഖമാരും   ഇരിങ്ങാലക്കുട: ചുവപ്പന്‍ കുപ്പായമണിഞ്ഞ് നഗരത്തില്‍ പാപ്പക്കൂട്ടവും മഞ്ഞിന്റെ നിറമുള്ള ചിറകും തൂവെള്ള വസ്ത്രമണിഞ്ഞ് മാലാഖമാരും നൃത്തചുവടുകളുമായി നഗരം കീഴടക്കി. മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി നഗരവീഥിയില്‍ കരോള്‍ ഗാനത്തിനൊപ്പം നിശ്ചലദൃശ്യത്തിന്റെ അകമ്പടിയോടെ പാപ്പാമാരും മാലാഖമാരും ചുവടുവെച്ച് നീങ്ങിയപ്പോള്‍ നിറഞ്ഞ മനസ്സോടെ ജനം വരവേറ്റു. കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സീനിയര്‍ സിഎല്‍സിയുമായി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്മസ് കരോള്‍ മത്സരContinue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ നിറമാർന്ന തുടക്കം. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ “വർണ്ണക്കുട”ക്ക് തുടക്കമായി.അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ആനന്ദ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പൽ ചെയർമാൻ എം.പി.ജാക്സൻ, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കബീർ മൗലവി, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ ഗോപി, പ്രൊഫ.സാവിത്രിContinue Reading

ചിന്ത ധർമ്മരാജൻ ഇരിങ്ങാലക്കുട നഗരസഭ വൈസ്- ചെയർപേഴ്സൺ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സനായി ചിന്ത ധർമ്മരാജനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് മൂർക്കനാട് വാർഡിൽ ( നമ്പർ 1 ) നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിന്ത ധർമരാജൻ 2000- 2005 കാലയളവിൽ പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മുകുന്ദപുരം എസ്എൻഡിപി യൂണിയൻ വനിതാ സംഘം സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ്Continue Reading