സ്നേഹക്കൂട് പദ്ധതി; എഴാമത്തെ വീടിൻ്റെ താക്കോൽ കൈമാറി

മന്ത്രി ഡോ ആർ ബിന്ദുവിന്റെ സ്നേഹക്കൂട് പദ്ധതി ; ഏഴാമത്തെ വീടിന്റെ താക്കോൽ കൈമാറി

 

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് പദ്ധതി പ്രകാരം നിർമ്മിച്ച ഏഴാമത്തെ വീടിന്റെ താക്കോൽ കൈമാറി. സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് യൂണിറ്റാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഭവന രഹിതർ ഇല്ലാത്ത ഇരിങ്ങാലക്കുടയെ രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പ്രദേശവാസികളും കൈകോർത്താണ് എടക്കുളം സ്വദേശിക്കും കുടുംബത്തിനും വീടൊരുക്കി നൽകിയത്. താക്കോൽദാന ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. പി ടി ജോയ് അനുഗ്രഹ പ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ജോളി ആൻഡ്രൂസ്, എൻ എസ് എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോ. ഡി ദേവിപ്രിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കോർഡിനേറ്റർ ഡോ. വി വിജയകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഷിന്റോ വി പി, അനുഷ മാത്യു, വാർഡ് അംഗം സന്ധ്യ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: