ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം നിർമ്മല പണിക്കർക്ക്

ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം നിർമ്മല പണിക്കർക്ക്

ഇരിങ്ങാലക്കുട : പന്ത്രണ്ടാമത് ഷ്ടകാല ഗോവിന്ദമാരാർ പുരസ്കാരത്തിന് നർത്തകി ഗുരു നിർമ്മല പണിക്കർ അർഹയായി. 25000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം . മാർച്ച് 8 ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട നടനകൈരളിയിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പുരസ്കാരം സമർപ്പിക്കുമെന്ന് ഷട്കാല ഗോവിന്ദമാരാർ കലാസമിതി പ്രസിഡണ്ട് പ്രൊഫ ജോർജ്ജ് എസ് പോൾ, സെക്രട്ടറി കെ ജയചന്ദ്രൻനായർ, ജോയിൻ്റ് സെക്രട്ടറി പി ജി വേണുഗോപാൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ ടി കെ നാരായണൻ മുഖ്യാതിഥി ആയിരിക്കും. യോഗാനന്തരം കലാസമിതിയുടെ നർത്തകികൾ നൃത്തസമർപ്പണം അർപ്പിക്കും.

Please follow and like us: