വെസ്റ്റ് ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂൺ 27 ന്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2026-2027 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 27ന് വൈകീട്ട് 7 മണിക്ക് ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ലയണ്‍സ് ക്ലബ്ബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് പോള്‍ വളപ്പില നിര്‍വഹിക്കും. പ്രസിഡണ്ട് ആന്റോ സി.ജെ അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ്Continue Reading

നെടുമ്പാശ്ശേരിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു. ​തൃശ്ശൂർ: നെടുമ്പാശ്ശേരി ഫാർമസി കവലയ്ക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചു. കരുവന്നൂർ പുറത്താട് പുരയാറ്റുപറമ്പിൽ മനോജ് മകൻ ഗോകുൽകൃഷ്ണ (27) , ആറാട്ടുപുഴ വല്ലച്ചിറ വട്ടപ്പറമ്പിൽ ശിവരാമൻ്റെ മകൻ അശ്വിൻ (23) എന്നിവരാണ് മരിച്ചത്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ മീഡിയനിൽ ഉണ്ടായിരുന്ന വൈദ്യുത വിളക്കിലിടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റContinue Reading

ഓപ്പറേഷൻ തൂഫാൻ;കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച കേസ്സിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി അറസ്‌റ്റിൽ   ഇരിങ്ങാലക്കുട :സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയിലContinue Reading

നാലമ്പല തീർത്ഥാടന പാക്കേജിന് പത്ത് കോടി രൂപ അനുവദിച്ച്‌ മുഖ്യമന്ത്രി; നടപടി അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ യുടെ ആവശ്യത്തെ തുടർന്ന് . ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവ ഉൾപ്പെടുത്തി നാലമ്പല തീർത്ഥാടന പാക്കേജിന് ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. ബജറ്റിന്റെ നന്ദിപ്രമേയ ചർച്ചയിൽ അഡ്വ തോമസ് ഉണ്ണിയാടൻContinue Reading

കാറ്ററേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗം നാളെ ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കേരള കാറ്ററേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ വാർഷിക യോഗവും കുടുംബ സംഗമവും ജൂൺ 25 ന് ഇരിങ്ങാലക്കുട സിന്ധു കൺവെൻഷൻ സെൻ്ററിൽ നടക്കും. വൈകീട്ട് 4 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും . ജില്ലയിലെContinue Reading

ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു.   ഇരിങ്ങാലക്കുട : ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ആളൂർ പീണിക്കപ്പറമ്പിൽ രാജു മകൻ ജുവിൻ ( 16 വയസ്സ് ) ആണ് മരിച്ചത്. ജൂൺ 15 ന് രാവിലെ പോട്ട മൂന്നുപീടിക റോഡിൽ ആളൂർ എടത്താടൻ സെൻ്ററിന് അടുത്ത് വച്ചായിരുന്നു അപകടം. ജുവിനും സുഹൃത്ത് ആളൂർ തയ്യിൽ വീട്ടിൽContinue Reading

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; ഠാണാവിലെ ജമുനാ ബേക്കറി താത്കാലികമായി അടച്ചിടാൻ നോട്ടീസ്; ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെട്ട് അഞ്ച് സ്‌ഥാപനങ്ങൾക്കും നോട്ടീസ്   ഇരിങ്ങാലക്കുട : ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ വില്പന നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഠാണാവിലെ ജമുനാ ബേക്കറി താത്കാലികമായി അടച്ചിടാൻ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ ഉത്തരവ്. ഷിഗെല്ല, ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ നിസ്സാറിൻ്റെ നേതൃത്യത്തിൽ ഹോട്ടൽ, കൂൾബാർ , കാൻ്റീൻContinue Reading

കടുത്ത സുരക്ഷയിൽ നീറ്റ് പരീക്ഷ ; ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സ്‌കൂളുകൾ പരീക്ഷാ കേന്ദ്രങ്ങളായി ലഭിച്ച 1104 കുട്ടികളിൽ പരീക്ഷ എഴുതിയത് 803 പേർ. ഇരിങ്ങാലക്കുട : കടുത്ത സുരക്ഷയിൽ നീറ്റ് – യു ജി പരീക്ഷ . ചോദ്യക്കടലാസ് ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പരീക്ഷയാണ് വിപുലമായ ക്രമീകരണങ്ങളോടെ ഞായറാഴ്ച നടന്നത് . തൃശ്ശൂർ റൂറൽ പോലീസിൻ്റെ കീഴിൽ ഇരിങ്ങാലക്കുട ബോയ്‌സ്, നടവരമ്പ് ഗവ ഹയർ സെക്കൻഡറി സ്കൂൾ ,Continue Reading

വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ അന്താരാഷ്ട്ര യോഗദിനാചരണം ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന പരിപാടികളോടെ മേഖലയിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം. ശ്രീ കൂടൽമാണിക്യം ക്ഷേത്ര നടയിൽ സ്വസ്തി പവർ യോഗ സെൻ്ററിലെ യോഗ അദ്ധ്യാപിക ശരണ്യയുടെ നേതൃത്വത്തിൽ യോഗ സെൻ്ററിലെ വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് നടത്തിയ ” യോഗതരംഗ് ” അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ദേവസ്വം ഭരണ സമിതി അംഗം അഡ്വക്കേറ്റ് കെ ജിContinue Reading

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ അക്ഷരോന്നതി പദ്ധതി; വിജ്ഞാനവാടികൾക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ച 650 ഓളം പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വെള്ളാനി, ആനന്ദപുരം വിജ്ഞാനവാടികളിലേക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വിജ്ഞാനവാടി കോർഡിനേറ്റർമാരായ മാളവിക, ആതിര എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.Continue Reading