മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള ഇരിങ്ങാലക്കുട നഗരസഭ അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ജനകീയ കൂട്ടായ്മ; തിങ്കളാഴ്ച നഗരസഭ മന്ദിരത്തിന് മുന്നിൽ പ്രതിഷേധ ധർണ്ണ ; സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൽഡിഎഫ് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് ഒന്നിൽ മൂർക്കനാട് വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നഗരസഭ അധികൃതരുടെ നീക്കം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ജനകീയ കൂട്ടായ്മ. ഷെൽട്ടർ സ്ഥാപിക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന ചെയർമാൻ്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച്Continue Reading

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും അസഭ്യം പറയുകയും, ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും ആളൂർ സ്വദേശികളുമായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (32), വയമേലി വീട്ടിൽ സുജിത്ത് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക്Continue Reading

കാപ്പ നിയമ പ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി കല്ലേറ്റുംകര സ്വദേശി കണ്ടാരൻ രാജു അറസ്റ്റിൽ ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലയിൽനിന്ന് നാടുകടത്തിക്കൊണ്ടുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിൽ പ്രതിയായ കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ ‘കണ്ടാരൻ രാജു’ എന്നറിയപ്പെടുന്ന രാജു (46) ആണ് അറസ്റ്റിലായത്.Continue Reading

വിസ്മയങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ഇരിങ്ങാലക്കുട നഗരസഭ; ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കാനുള്ള പദ്ധതി വരുന്നു; മൂർക്കനാട് പ്രദേശത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിലുറച്ച് നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : വിസ്മയങ്ങൾ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ. പഴയ ബസ് സ്റ്റാൻഡ് മന്ദിരം പൊളിച്ച് മാറ്റി ” ട്രിച്ചി മോഡൽ ” ബസ് സ്റ്റാൻ്റ് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്ക് പ്രവേശിക്കുകയാണ് നഗരസഭ ഭരണസമിതി. കിഴക്ക് വശത്തുള്ള പഴയContinue Reading

സെൻസസ്‌ ; സ്വയം വിവരം നൽകൽ പ്രക്രിയ തുടങ്ങി; സെൽഫ് എന്യൂമറേഷൻ ജൂൺ 30 വരെ   ഇരിങ്ങാലക്കുട: സെൻസസ് 2027ന്റെ ഭാഗമായി വിവരങ്ങൾ വ്യക്തികൾക്ക് സ്വന്തമായി രേഖപ്പെടുത്താൻ കഴിയുന്ന സെൽഫ് എന്യൂമറേഷന് തുടക്കമായി. എന്യൂമറേറ്റർമാർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നിന്റെ മുന്നോടിയായി സ്വയം വിവരം നൽകൽ പ്രക്രിയയാണ് ആരംഭിക്കുന്നത്. ഔദ്യോഗിക പോർട്ടൽ ആയ se. census . gov.in സന്ദർശിച്ചാണ് വിവരങ്ങൾ സ്വയം രേഖപ്പെടുത്തേണ്ടത്.ജൂൺ 16 മുതൽ 30Continue Reading

പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നു; ആദ്യ ദിനത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും നടത്തിയത് യാത്രാ സൗജന്യം ലഭിക്കുന്ന എട്ട് സർവീസുകൾ ഇരിങ്ങാലക്കുട: സ്ത്രീ ശാക്തീകരണത്തിന്റെ പുതുയുഗ യാത്രയ്ക്ക്‌ തുടക്കമായി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീ സൗജന്യ യാത്ര പദ്ധതി നിലവിൽ വന്നു.പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല ഉദ്‌ഘാടനം രാവിലെ 9 ന് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻContinue Reading

റെക്കോർഡ് നേട്ടങ്ങളുടെ തിളക്കത്തിൽ തൃശ്ശൂർ റൂറൽ എസ്.പി. ബി. കൃഷ്ണകുമാർ ഐ പി എസ് മടങ്ങുന്നു; ഇനി റെയിൽവേ പോലീസ് മേധാവി   ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയെ മികവിന്റെയും സുരക്ഷിതത്വത്തിന്റെയും പാതയിലൂടെ നയിച്ച ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. സ്ഥലം മാറിപ്പോകുന്നു. കേരള റെയിൽവേ പോലീസ് മേധാവിയായാണ് പുതിയ നിയമനം. 2025 ജനുവരി 2-നാണ് അദ്ദേഹം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്.Continue Reading

ജെ ചിത്തരഞ്ജൻ ദിനാചരണം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും,എ ഐ ടി യു സി ദേശീയ പ്രസിഡന്റുമായിരുന്ന ജെ.ചിത്തരഞ്ജൻ ദിനാചരണത്തോടനുബന്ധിച്ച് എഐടി യുസി തൃശൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിലേക്ക് ആശുപത്രി ഉപകരണങ്ങളായ വീൽ ചെയറുകൾ,കിടക്ക വിരികൾ,പില്ലോ കവറുകൾ എന്നിവ വിതരണം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി .കെ ജി ശിവാനന്ദൻ ചടങ്ങ് ഉദ്ഘാടനംContinue Reading

ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പടിയൂരിൽ ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ   ഇരിങ്ങാലക്കുട : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിലായി. പടിയൂർ സ്വദേശി പുല്ലാനി വീട്ടിൽ നിത്യാനന്ദൻ (62) എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.   ജൂൺ 10 ന് രാത്രി പടിയൂരിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായിContinue Reading

കുട്ടികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂർക്കനാട് സ്വദേശിയായ പ്രതി പിടിയിൽ   ഇരിങ്ങാലക്കുട : സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒരാൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. മൂർക്കനാട് പുറക്കാട്ടുകുന്ന് സ്വദേശി താഴത്ത് വീട്ടിൽ രാമദാസ് (23) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കരുവന്നൂരിൽ നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും കുട്ടികൾക്കുംContinue Reading