കെസിവൈഎം എക്സ് ലീഡേഴ്സ് ഫോറം സേവൻ ജ്യോതി അവാർഡ് ഫാ ജോൺ കവലക്കാട്ടിന്

കെ.സി.വൈ.എം. എക്സ് ലീഡേഴ്സ് ഫോറം പ്രഥമ സേവൻ ജ്യോതി പുരസ്കാരം ഫാ.ജോൺ കവലക്കാട്ടിന്.

 

ഇരിങ്ങാലക്കുട : രൂപത കെ.സി.വൈ.എം. മുൻ കാല ഭാരവാഹികളുടെ കൂട്ടായ്മയായ കെ.സി.വൈ.എം. എക്സ് ലീഡേഴ്സ് ഫോറത്തിന്റെ പ്രഥമ സേവൻ ജ്യോതി പുരസ്കാരത്തിന് ഇരിങ്ങാലക്കുട രൂപത ഈസ്റ്റ് പുത്തൻചിറ ഇടവക വികാരി ഫാ.ജോൺ കവലക്കാട്ട് (jr) അർഹനായി. മാള ഇടവകയിലെ കവലക്കാട്ട് ആന്റണി -റോസി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂന്നാമത്തെ മകനായി 1963 ഫെബ്രുവരി 9 ന് ജനനം. 1994 ഏപ്രിൽ 18 ന് വൈദീക പട്ടം സ്വീകരിച്ചു. കല്ലേറ്റും കര, കുറ്റിക്കാട് പള്ളികളിൽ അസി.വികാരിയായും,. കുണ്ടുർആലമറ്റം, പഴുക്കര, മേലഡൂർ കനകമല,പറപ്പൂക്കര,താഴേക്കാട് എന്നീ ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു. വിവിധ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും രൂപത ഡയറക്ടറായി പ്രവർത്തിച്ച് യുവജനങ്ങൾക്കും, അത്മായർക്കും രൂപതക്കും, കത്തോലിക്ക സഭക്കും നൽകിയ സേവനങ്ങളെ ആസ്പദമാക്കിയാണ് ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. എക്സ് ലീഡേഴ്സ് ഫോറം പ്രഥമ അവാർഡിന് ഫാ.ജോൺ കവലക്കാട്ടിനെ തെരഞ്ഞെടുത്തത്. ജനുവരിയിൽ നടക്കുന്ന കുടുംബ സംഗമത്തിൽ വെച്ച് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ 20001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന സേവൻ ജ്യോതി പുരസ്കാരം സമ്മാനിക്കുമെന്ന് ഫോറം ചെയർമാൻ ടെൽസൻ കോട്ടോളി , ജനറൽ സെക്രട്ടറി ജോൺ നിധിൻ തോമസ് , ജനറൽ കൺവീനർ ഷാജൻ ചക്കാലക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി അഡ്വ. ഒ.ജെ.ജെനിഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ അഡ്വ.തോമസ് ഉണ്ണിയാടൻ, സനീഷ് കുമാർ ജോസഫ്, കെ.കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. ഭാരവാഹികളായ കലാഭവൻ ജോഷി, അഡ്വ.പോളി മൂഞ്ഞേലി, റോയ് ജെ. കളത്തിങ്കൽ, ജിയോ ജെ.അരിക്കാട്ട്,

എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: