നിർമ്മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് ലെൻസ്ഫെഡ് ഇരിങ്ങാലക്കുട എരിയ കൺവെൻഷൻ

നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും ലെൻസ്ഫെഡ് ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ

 

ഇരിങ്ങാലക്കുട : നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഇടപെടണമെന്നും ലെൻസ്ഫെഡ് ഇരിങ്ങാലക്കുട ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു . നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ലഭ്യതക്കുറവും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി കൺവെൻഷൻ ചൂണ്ടിക്കാട്ടി.ടൗൺ ഹാളിൽ നടന്ന കൺവെൻഷൻ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . എരിയ പ്രസിഡണ്ട് രമേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു . നഗരസഭ ചെയർമാൻ എം പി ജാക്സൻ മുഖ്യാതിഥി ആയിരുന്നു . എരിയ , ജില്ല, സംസ്ഥാന ഭാരവാഹികളായ ജിജോ റപ്പായി, ഒ വി ജയചന്ദ്രൻ , നിമൽ ടി സി , രജനി ബാബു, പ്രസീത രാജൻ, വിനോദ് കുമാർ പി വി , സുമേഷ് വി യു , സലിൽ ഭാസ്കർ, ജോഷി മോഹൻ , ബിജു ടി എസ് , കെ കെ വൽസലൻ , ഗഞ്ചി എം എ എന്നിവർ സംസാരിച്ചു

Please follow and like us: