ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പടിയൂരിൽ ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ   ഇരിങ്ങാലക്കുട : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിലായി. പടിയൂർ സ്വദേശി പുല്ലാനി വീട്ടിൽ നിത്യാനന്ദൻ (62) എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.   ജൂൺ 10 ന് രാത്രി പടിയൂരിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായിContinue Reading

‘ഹരിത വസന്തം’ പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്   ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന “ഹരിതവസന്തം2026-27″പദ്ധതി കാറളം പഞ്ചായത്തിൽ ചമയം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻContinue Reading

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എംഎൽഎ എക്സലൻസി പുരസ്‌കാര സമർപ്പണം തുടങ്ങി ഇരിങ്ങാലക്കുട : എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെയും 100 % വിജയം നേടിയ വിദ്യാലയങ്ങളെയും അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ എക്സലൻസി പുരസ്‌കാരം നൽകി ആദരിക്കുന്നതിന്റെContinue Reading

എം ജി പാർക്ക് നവീകരണ പ്രവർത്തനങ്ങൾ നിലച്ചിട്ട് മാസങ്ങൾ; കായിക ടൂർണമെൻ്റുകളുടെ ചരിത്രമുള്ള പാർക്ക് വീണ്ടും പുല്ലും കാടും നിറഞ്ഞ പഴയ അവസ്ഥയിലേക്ക് ഇരിങ്ങാലക്കുട : കരാറുകാരന് പണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ കൂടൽമാണിക്യ ക്ഷേത്രത്തിന് അടുത്തുള്ള എംജി പാർക്കിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചു. കാടും മണ്ണുമായി കിടന്നിരുന്ന പട്ടണത്തിലെ പ്രധാന കളിയിടങ്ങളിൽ ഒന്നായ എംജി പാർക്കിൻ്റെ അവസ്ഥയെ ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് കേന്ദ്ര സർക്കാരിൻ്റെContinue Reading

പെട്രോൾ,ഡീസൽ,പാചക വാതക വിലവർധനവിനെതിരെ സിപിഐയുടെ പ്രതിഷേധ സമരം   ഇരിങ്ങാലക്കുട : :പെട്രോൾ,ഡീസൽ,പാചക വാതക വിലവർധനവിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം . ബസ് സ്റ്റാൻ്റ് പരിസരത്ത് നടത്തിയ പ്രതിഷേധ സമരം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.കെഎസ്.പ്രസാദ്,അൽഫോൻസാ തോമസ് , വി.ആർ.രമേശ്,കെ.എസ്.ബൈജു,അനിത രാധാകൃഷ്ണൻ,ബെന്നി വിൻസെന്റ് എന്നിവർ പ്രസംഗിച്ചുContinue Reading

ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലെന്ന് റവന്യൂ അധികൃതർ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിഷയം ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ. സബ് ജയിൽ നില നിന്നിരുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടുContinue Reading

ഠാണാ – ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ എൺപത്തിയഞ്ച് ശതമാനം പൂർത്തിയായതായും കെഎസ്ടിപി അധികൃതർ ഇരിങ്ങാലക്കുട: ഠാണാ, ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി ഠാണാ ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിന് പകരം റൗണ്ട് എബൗട്ട് സംവിധാനം സ്ഥാപിക്കാൻ തീരുമാനം. മണ്ഡലത്തിൽ നടന്നു വരുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്താൻ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ വിളിച്ച്Continue Reading

“ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട് ” ; കർശന നടപടികളുമായി തൃശ്ശൂർ റൂറൽ പോലീസ്; ഒൻപത് പ്രതികൾ കൂടി അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ടിൻ്റെ ഭാഗമായുള്ള അറസ്റ്റുകൾ തുടരുന്നു . താഴേക്കാട് പൊണോളി വീട്ടിൽ ആയുഷ് ജയൻ (22), ആളൂർ പൊരുന്നംകുന്ന് പുള്ളൂർ കരിവാൻ വീട്ടിൽ വിഷ്ണുദേവ് (22) , വരന്തരപ്പിള്ളി വേലൂപ്പാടം കുട്ടഞ്ചിറ മണകുളങ്ങരപ്പറമ്പിൽ വീട്ടിൽ മുനീർ (30), കാടുകുറ്റി മേപ്പറമ്പിൽContinue Reading

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ ബസ് ഡ്രൈവർ അറസ്റ്റിൽ   ഇരിങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവറെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി പറമ്പിക്കാട്ടിൽ വീട്ടിൽ സുധീഷ് (34) ആണ് അറസ്റ്റിലായത്. ഇയാൾ മുകുന്ദപുരം പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ്. ജൂൺ 5-ാം തിയ്യതി കോണത്തുകുന്ന് പുഞ്ചപറമ്പിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതിContinue Reading

” ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ” ; തൃശ്ശൂർ റൂറലിൽ ലഹരി വേട്ട തുടരുന്നു, അഞ്ച് പ്രതികൾ കൂടി ജയിലിൽ   ഇരിങ്ങാലക്കുട : ലഹരിമാഫിയക്കെതിരെ നടത്തുന്ന “ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ നടത്തുന്ന പരിശോധനകളെ തുടർന്ന് അഞ്ച് പ്രതികൾ കൂടി അറസ്റ്റിലായി. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ ഹരികൃഷ്ണ (29)Continue Reading