കോന്തിപുലം തടയണയ്ക്ക് 12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ; ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോൾ മേഖലയിലെ കോന്തിപുലം ചിറയിൽ തടയിണ നിർമ്മിക്കാൻ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 2023-24 വർഷത്തെContinue Reading

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ സെപ്റ്റംബർ 27 ന് മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററുമായി സഹകരിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27 ന് രാവിലെ 10 ന് നടക്കുന്ന തൊഴിൽ മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഐടി, ബാങ്കിംഗ്, ഫൈനാൻസ്, മാർക്കറ്റിംഗ്,Continue Reading

ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്നും സംരക്ഷണ കവചം ഒരുക്കുമെന്നും സംരക്ഷണ സമിതി   ഇരിങ്ങാലക്കുട : ജീവനക്കാരുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി നിരവധി സർവ്വീസുകൾ നിർത്തലാക്കിയ ഇരിങ്ങാലക്കുട ഡിപ്പോ അടച്ചു പൂട്ടാതിരിക്കാൻ നാട്ടുകാർ സംരക്ഷണ കവചമൊരുക്കുമെന്ന് കെ എസ് ആർ ടി സി സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സദസ്സ് പ്രഖ്യാപിച്ചു. താൻ ഗവ ചീഫ് വിപ്പ് ആയിരിക്കുമ്പോൾ 2016 ൽ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻ്ററിനെ സബ് ഡെപ്പോContinue Reading

ഭൂമി തരംമാറ്റത്തിന് ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം. ഇരിങ്ങാലക്കുട:ഭൂമി തരം മാറ്റത്തിന് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ അധിക തസ്തികകൾ അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം .തരം മാറ്റത്തിന് ജില്ലയിൽ കളക്ട്രേറ്റ്, ആർ ഡി ഒ ഓഫീസുകളിൽ 31 ജീവനക്കാരെ അനുവദിച്ചെങ്കിലും താലൂക്ക് ,വില്ലേജ് ഓഫീസുകളിൽ ഒരു തസ്തികയും അനുവദിച്ചിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കെContinue Reading

പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന്   ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രദേശികContinue Reading

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ; ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിയിൽ നിന്നും പത്ത് ലക്ഷം തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബിനെ (29) അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്. വാട്‌സ്ആപ്പിൽContinue Reading

കാട്ടൂരിലെ കുടിവെള്ള മലിനീകരണം; മണ്ണ് പരിശോധന ഫലം വരുന്നത് വരെ രണ്ട് കമ്പനികളുടെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ നിർദ്ദേശം; കമ്പനികൾക്ക് നോട്ടീസ് നൽകാനും പ്രശ്ന പരിഹാരത്തിന് വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും കത്ത് നൽകാനും മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം   ഇരിങ്ങാലക്കുട : കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ജല മലിനീകരണ വിഷയത്തിൽ മണ്ണിന്റെ പരിശോധന ഫലം വരുന്നത് വരെ രണ്ട് കമ്പനികൾ പ്രവർത്തനം താത്കാലികമായിContinue Reading

ഇരിങ്ങാലക്കുട സ്വദേശിനിയായ 91 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് സ്വർണ്ണമാല കവർന്ന കേസ്സിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷംകഠിനതടവും പിഴയും   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തി സ്വർണ്ണമാല കവർച്ച ചെയ്‌ത കേസ്സിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും കൂടാതെ 15 വർഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്Continue Reading

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഇരിങ്ങാലക്കുട : ഇരുപത് വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ ഐ ടി യുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലംContinue Reading

ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരിയെ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതോടെയാണിത്. കഴിഞ്ഞ ദിവസം രാവിലെയാണ് മാർക്കറ്റ് റോഡിൽ ചാതേലി പൗലോസ് (84) , പച്ചക്കറി കടയിലെ ജീവനക്കാരനായ മന്ത്രിപുരം തീതായി ലിജോ (46),Continue Reading