മീൻ പിടിക്കാൻ പോയ വള്ളിവട്ടം സ്വദേശിയായ യുവാവ് തോട്ടിൽ വീണ് മരിച്ചു ഇരിങ്ങാലക്കുട : മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണ് മരിച്ചു . വള്ളിവട്ടം പൂവത്തുംകടവ് വയമ്പനാട്ട് ഉണ്ണികൃഷ്ണൻ മകൻ സുമൻ എന്ന് വിളിക്കുന്ന സുമേഷാണ് (38) മരിച്ചത്. രാവിലെ അമരിപ്പാടം കപ്പേളയ്ക്ക് അടുത്തുള്ള തോട്ടിൽ വച്ചായിരുന്നു അപകടം. അവിവാഹിതനാണ്. സുഭദ്ര അമ്മയും സുധീഷ് സഹോദരനുമാണ്Continue Reading

‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട: ദുബായിലും, കേരളത്തിലും ദീർഘകാലമായി പ്രവർത്തിക്കുന്ന തിരനോട്ടം ഒരുക്കുന്ന ‘അരങ്ങ് 2026’ ആഗസ്റ്റ് 8,9 തീയതികളിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിൽ ക്രൈസ്റ്റ്കോളേജ് ഐകെഎസ് സെല്ലിൻ്റേയും, ഭാരതീയ വിദ്യാഭവൻ്റേയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.   ആഗസ്റ്റ് 8ന് രാവിലെ 9.30ന് സമാരംഭസദസ്സിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻContinue Reading

സമാജം സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ തള്ളി ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം; സമാജം നിയമാവലി ലംഘിച്ച് കൊണ്ട് പ്രവർത്തിച്ചിട്ടില്ലെന്നും ശ്മശാന നിർമ്മാണത്തിൻ്റെ കണക്കുകൾ ലഭ്യമാണെന്നും ക്രമക്കേടുകൾ ഇല്ലെന്നും സമാജം ഭരണ നേതൃത്വം ഇരിങ്ങാലക്കുട : ഗുരുധർമ്മം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ്എൻബിഎസ് സമാജത്തെ കരിവാരി തേയ്ക്കാനാണ് സമാജം സംരക്ഷണ സമിതി എന്ന പേരിൽ ചിലർ ശ്രമിക്കുന്നതെന്നും സമാജത്തിൻ്റെ നിയമാവലി ലംഘിച്ച് കൊണ്ട് തിരഞ്ഞെടുപ്പിൻ്റെ കാര്യത്തിലായാലും സ്ഥാപനങ്ങളുടെ നടത്തിപ്പിലായാലും പ്രവർത്തിച്ചിട്ടില്ലെന്ന് സമാജംContinue Reading

ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി; സത്യാഗ്രഹ സമരവുമായി സിപിഎം; നിക്ഷേപകരെ പരിഹസിക്കുന്ന നിലപാടാണ് ബാങ്ക് ഭരണ സമിതി മുൻ ചെയർമാനും നഗരസഭ ചെയർമാനുമായ എം പി ജാക്സൻ സ്വീകരിക്കുന്നതെന്ന് മുൻമന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട : ആയിരക്കണക്കിന് വരുന്ന നിക്ഷേപകരെ പെരുവഴിയിലാക്കിയ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് പ്രതിസന്ധി വിഷയത്തിൽ എകദിന സത്യാഗ്രഹ സമരവുമായി സിപിഎം . ബാങ്കിനെ സംരക്ഷിക്കുക, നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുക, ബാങ്കിനെ തകർത്ത മുനിസിപ്പൽ ചെയർമാൻContinue Reading

തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കൽ; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് പ്ലാൻ ഫണ്ടിൽ നഷ്ടമായത് 34, 41, 000 രൂപ; ധനകാര്യ കമ്മീഷൻ ഗ്രാൻ്റിലും 39, 44,000 രൂപയുടെ കുറവെന്ന് ബ്ലോക്ക് പഞ്ചായത്ത് ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 2026-27 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംഖ്യയിൽ ഗണ്യമായ കുറവ് വരുത്തിയതോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് നഷ്ടമായത് 34 , 41, 000 രൂപ. പ്ലാൻ ഫണ്ടിൽ ബജറ്റനുസരിച്ച്Continue Reading

ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ക്ലിനിക്കൽ സൈക്കോളജി- ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അഗ്നിവേശിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം. അഗ്നിവേശ് രചിച്ച” വയേർഡ് മൈൻഡ്സ് – ദി സൈക്കോളജി ഓഫ് ഡിജിറ്റൽ കോഗ്നിഷൻ ആൻഡ് ഹ്യൂമൻ ഫ്ലറിഷിങ്ങ് ” എന്ന പുസ്തകത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. “മനുഷ്യന്റെ ചിന്താശേഷിയും ഡിജിറ്റൽ സാങ്കേതികവിദ്യയും തമ്മിലുള്ളContinue Reading

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്; രണ്ട് പ്രതികളും റിമാൻ്റിൽ ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷിനെ (25) ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.തറയിലക്കാട് തയ്യിൽ വീട്ടിൽ നികിൻContinue Reading

ജലമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന കരുവന്നൂർ ഇല്ലിക്കലിലെ തടികൾ നീക്കം ചെയ്യാൻ അഡ്വ തോമസ് ഉണ്ണിയാടൻ്റെ നിർദ്ദേശം   ഇരിങ്ങാലക്കുട :ഇല്ലിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ താഴെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സ്ഥലം സന്ദർശിച്ച തോമസ് ഉണ്ണിയാടൻ എം എൽ എഇറിഗേഷൻ വകുപ്പ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വെള്ളമൊഴുക്ക് തടസ്സപ്പെടുമ്പോൾ സമീപ പ്രദേശങ്ങളിൽ താഴ്ന്നസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളത്തിനടിയിൽ ആകുന്നത് മൂലം വലിയContinue Reading

കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ; നെല്ലായി വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പിൽ മുപ്പതോളം പേർ ; കാറളം ചെമ്മണ്ടയിൽ ഉന്നതിയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാനുള്ള നടപടികൾ നീളുന്നു.   ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ. പുത്തൻചിറയിൽ പ്രൊജക്ട്കുന്നിൽ തെങ്ങ് വീണ് കൊടിവളപ്പിൽ ലീലയുടെ വീടിന് ഭാഗിക നഷ്ടമുണ്ടായി. തൃക്കൂരിൽ മുളങ്കാട്ടുപറമ്പിൽ വിമലയുടെ ഓടിട്ട വീടിൻമേൽ മൺത്തട്ട ഇടിഞ്ഞു വീണു.Continue Reading

പ്രതികൂല കാലാവസ്ഥയിൽ ഉലഞ്ഞ് നാലമ്പല തീർഥാടനം; തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് നേരിട്ടതായി ദേവസ്വം അധികൃതർ ഇരിങ്ങാലക്കുട : പ്രതികൂലകാലാവസ്ഥയിൽ ഉലഞ്ഞ് നാലമ്പല തീർഥാടനം. സംസ്ഥാനത്ത് തൃശ്ശൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ റെഡ് അലർട്ട് അറിയിപ്പ് വന്നതോടെ കഴിഞ്ഞ ഞായറാഴ്ചയെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് നേരിട്ടത്. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ പുലർച്ചെ തുറന്ന നട രണ്ട് മണിയോടെ തന്നെ അടച്ചു. നാലായിരം പേർ മാത്രമാണ് അന്നദാനത്തിൽ പങ്കെടുത്തത്.Continue Reading