ക്രൈസ്റ്റ് കോളേജ് വിദ്യാർഥിക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ അംഗീകാരം

ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിക്ക് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

 

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ക്ലിനിക്കൽ സൈക്കോളജി- ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അഗ്നിവേശിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗീകാരം.

അഗ്നിവേശ് രചിച്ച” വയേർഡ് മൈൻഡ്സ് – ദി സൈക്കോളജി ഓഫ് ഡിജിറ്റൽ കോഗ്നിഷൻ ആൻഡ് ഹ്യൂമൻ ഫ്ലറിഷിങ്ങ് ” എന്ന പുസ്തകത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. “മനുഷ്യന്റെ ചിന്താശേഷിയും ഡിജിറ്റൽ സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 174 പേജ് ഉള്ള ഒരു ഇംഗ്ലീഷ് നോൺ ഫിക്ഷൻ പുസ്തകം” എന്ന തലക്കെട്ടിലാണ് അംഗീകാരം.

നേരത്തെ ഇതേ തലക്കെട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും അംഗീകാരം ലഭിച്ചിരുന്നു.

കോളേജിലെ തന്നെ എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച റീജുവിനേറ്റ് എക്സിബിഷൻ – വേസ്റ്റ് ടു ആർട്ട് പരിപാടിയിൽ വച്ച് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് , ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പി റ്റി, സൈക്കോളജി വിഭാഗം മേധാവി ഡോ. വി എ അജിത, അസി. പ്രൊഫ. നിമി പി ജി, വാർഡ് കൗൺസിലർ റോണി പോൾ മാവേലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അഗ്നിവേശിനെ അനുമോദിച്ചു.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര- പെരുമ്പഴുതൂർ ദേവ ഗാന്ധാരത്തിൽ ധന്യയുടെയും ബിജു രാമചന്ദ്രന്റെയും മകനാണ് അഗ്നിവേശ്.

Please follow and like us: