ഡ്രൈ ഡേ ദിനത്തിൽ വൻ മദ്യവേട്ട; 35 കുപ്പി വിദേശമദ്യവുമായി കോണത്തുകുന്ന് സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ . കോണത്തുകുന്ന് പാങ്ങോട് സുനിൽകുമാർ (57) നെയാണ് 35 കുപ്പി വിദേശമദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേ ദിനത്തിൽ മദ്യം ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കരുതി വെച്ചതായിരുന്നു ഈ ശേഖരം. ഇരിങ്ങാലക്കുട എക്സൈസ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയിലെ വൻ സാമ്പത്തിക തട്ടിപ്പ്; നഗരസഭ ജീവനക്കാരനെതിരെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു   ഇരിങ്ങാലക്കുട : സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതർ നൽകിയ പരാതിയിൽ നഗരസഭയിൽ ക്യാഷ്യർ ആയി പ്രവർത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രിദീപൻ (55) ന് എതിരെയാണ് വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിContinue Reading

സാമ്പത്തിക തട്ടിപ്പ്; ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു; നടത്തിയത് കോടികളുടെ തട്ടിപ്പ് എന്ന് സൂചന   ഇരിങ്ങാലക്കുട : സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരനെ സസ്പെൻ്റ് ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിൽ പതിനാല് വർഷങ്ങളായി ക്യാഷർ ആയി പ്രവർത്തിക്കുന്ന കോണത്തുകുന്ന് പയ്യപ്പിള്ളി വീട്ടിൽ ത്രീദീപൻ (55) വയസ്സിനെയാണ് തദ്ദേശ വകുപ്പ് വിജിലൻസ് വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ജോയിൻ്റ് ഡയറക്ടർ സസ്പെൻ്റ്Continue Reading

നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സ്ഥാനാർഥികളുടെ പ്രചരണപ്രവർത്തനങ്ങൾ തുടരുന്നു.   ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള മുന്നണി സ്ഥാനാർഥികളുടെ പ്രചരണ പരിപാടികൾ തുടരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ ആർ ബിന്ദുവിൻ്റെ പര്യടന പരിപാടി മൂന്ന് ദിവസം പിന്നിട്ടു. മൂന്നാം ദിവസം മുരിയാട് പഞ്ചായത്തിലെ എടയാട്ടുമുറിയിൽ നിന്നും ആരംഭിച്ച പര്യടനം പട്ടേപ്പാടം കുതിരത്തടത്തിൽ സമാപിച്ചു. ചൊവ്വാഴ്ച ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിൽ നിന്നും പര്യടനം ആരംഭിക്കും. കാറളം, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട ടൗൺ എന്നിവടങ്ങളിലെContinue Reading

നഗരഹൃദയത്തിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; വെണ്ടോർ സ്വദേശി മരിച്ചു; ഇരിങ്ങാലക്കുട സ്വദേശി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് ബുള്ളറ്റ് യാത്രികൻ മരിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ആമ്പല്ലൂർ വെണ്ടോർ അവസ്ഥേപ്പറമ്പിൽ രാമൻ മകൻ മനോജ് ( 49 വയസ്സ്) ആണ് മരിച്ചത്. പരിക്കേറ്റ ഇരിങ്ങാലക്കുട വാട്ടർ ടാങ്ക് സ്വദേശി ഇലഞ്ഞിക്കൽ വീട്ടിൽ സണ്ണിയെ (Continue Reading

ഠാണാവിൽ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലം; കൺട്രോൾ റൂം ഉൾപ്പെടെയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തിൻ്റെ കൈവശാവകാശ രേഖ നേടിയെടുത്ത് പോലീസ് വകുപ്പ്. 2023 ജൂലൈ മാസം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ അപേക്ഷയെ തുടർന്ന് സബ് ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പോലീസ് കൺട്രോൾ റൂം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി റവന്യൂ വകുപ്പിൻ്റെContinue Reading

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കിഴുത്താണി സ്വദേശിയിൽ നിന്നും 57 ലക്ഷം തട്ടിയ കേസിൽ കമ്മീഷൻ വാങ്ങി പണം കൈമാറിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി കിഴുത്താണി സ്വദേശിയായ യുവാവിൽ നിന്ന് 57 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ ചാലക്കുളം സ്വദേശി താമരത്ത് വീട്ടിൽ അഖിൽ ടി. (34)Continue Reading

തുമ്പൂർ സ്വദേശിനിയുടെ പണമടങ്ങിയ ബാഗ് ബസിൽ വച്ച് മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് ശിവകാശി സ്വദേശിനികളായ സഹോദരികൾ അറസ്റ്റിൽ   മാള : തുമ്പൂർ സ്വദേശിനിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ . കഴിഞ്ഞ ദിവസം പറമ്പിറോഡ് എന്ന സ്ഥലത്തുവെച്ച് മരിയ മോട്ടോഴ്സ് എന്ന ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തുമ്പൂർ സ്വദേശിനി കല്ലിക്കര വീട്ടിൽ ലതിക (62) ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെ ഇവരുടെ ബാഗിലുണ്ടായിരുന്ന 10000/- രൂപ മോഷണംContinue Reading

ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയ രണ്ട് പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാറിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കിContinue Reading

പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരത വളർത്തിയെടുക്കാൻ ജില്ലയിൽ ” സ്ട്രീം ” പദ്ധതി; ജില്ലയിലെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്നത് 18 സ്ട്രീം ഹബ്ബുകൾ ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ഗവേഷണ തൽപരതയും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ” സ്ട്രീം ” പദ്ധതിക്ക് തുടക്കമായി. കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. ജില്ലയിൽ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളുമാണ് പദ്ധതിയുടെ ഭാഗമായിContinue Reading