കേരള സ്‌റ്റേറ്റ് എക്സ് സർവീസസ് ലീഗ് വാർഷികവും കുടുംബയോഗവും

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വാർഷിക പൊതുയോഗവും കുടുംബസംഗമവും.

 

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് 43-ാം വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഇരിങ്ങാലക്കുട ടൗൺഹാളിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ക്യാപ്റ്റൻ കെ സോമൻ അധ്യക്ഷത വഹിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ജില്ലാ പ്രസിഡണ്ട് അശോക് കുമാർ , നഗരസഭാ കൗസിലർ പ്രേമ പാറയിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഭാരവാഹികളായ ജിജിമോൻ കെ റപ്പായി, ജോർജ് എംഡി, ഉദയകുമാർ ,ക്യാപ്റ്റൻ എം കെ ദാസൻ ,കെഗോപാലൻ നായർ , സി മോഹൻദാസ്, എം കെ വത്സൻ, രമ കൃഷ്ണമൂർത്തി, സുലജ വത്സൻ എന്നിവർ സംസാരിച്ചു .വനിതാ വിംഗ് അവതരിപ്പിച്ച കലാപരിപാടികളും മ്യൂസിക് വേൾഡ് ഇരിങ്ങാലക്കു യുടെ സംഗീതവിരുന്നും ഉണ്ടായിരുന്നു.

Please follow and like us: