ശ്രീകൂടൽമാണിക്യം ആർക്കൈവ്സിൻ്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ ഒക്ടോബർ 22, 23 തീയതികളിൽ

ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്‌സ് ആറാം വാർഷികവും ചരിത്ര സെമിനാർ – ചരിത്ര ക്വിസും ഒക്ടോബർ 22, 23 തീയതികളിൽ

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ആറാം വാർഷികത്തിൻ്റെ ഭാഗമായി ഒക്ടോബർ 22, 23 തീയതികളിൽ ചരിത്ര സെമിനാറും ചരിത്ര ക്വിസും നടത്തുന്നു. കിഴക്കേ ഗോപുര നടയിൽ 22 ന് രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ ചരിത്രകാരൻ ഡോ പി എസ് മനോജ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, കോർഡിനേറ്റർ കെ രാജേന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . ഡോ ശ്യാമ ബി മേനോൻ, പ്രൊഫ ലിറ്റി ചാക്കോ, സന്തോഷ് എളേടത്ത് എന്നിവർ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.23 ന് മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം യുവജന കായിക വകുപ്പ് മന്ത്രി അഡ്വ ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യും . അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. കോളേജ് വിദ്യാർഥികൾക്കായി നടത്തുന്ന ചരിത്ര ക്വിസ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും . ആർക്കൈവ്‌സ് ഉപദേശകസമിതി അംഗം പ്രൊഫ സാവിത്രി ലക്ഷ്മണൻ , ദേവസ്വം ഭരണ സമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, ഡോ മുരളി ഹരിതം, അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: