കാറളം സാവിത്രി വധക്കേസ്; ഊർജ്ജിത അന്വേഷണവുമായി പോലീസ്; അന്വേഷണത്തിന് 25 അംഗ പ്രത്യേക ടീം; നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ

കാറളം സാവിത്രി വധക്കേസ്; ഊർജ്ജിത അന്വേഷണവുമായി പോലീസ്; അന്വേഷണത്തിന് 25 അംഗ പ്രത്യേക ടീം; നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ

ഇരിങ്ങാലക്കുട : കാറളത്ത് വയോധിക കൊല്ലപ്പെട്ട കേസിൻ്റെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റൂറൽ എസ്പി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി , കാട്ടൂർ, കൊടുങ്ങല്ലൂർ, അന്തിക്കാട് സിഐ മാർ ഉൾപ്പെട്ട 25 അംഗ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തെക്കുറിച്ച് അറിയാവുന്നരാണ് കുറ്റകൃത്യത്തിൻ്റെ പുറകിൽ ഉള്ളതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം . നാടോടി സ്ത്രീകളുടെ സാന്നിധ്യം സിസി ക്യാമറ ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും പോലീസ് ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. കുറ്റവാളികളെ സംബന്ധിച്ച് പ്രാദേശികമായി കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും പോലീസ് ഇവയെ തള്ളിക്കളയുന്നുണ്ട്. നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നാണ് സൂചന. കൊല്ലപ്പെട്ട വയോധിക വർഷങ്ങളായി മാലയും വളകളും മോതിരവുമായി സ്വർണ്ണാഭരണങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട്. അതേ സമയം കുറ്റകൃത്യം നടത്തിയവർ അലമാരയും മറ്റും പരിശോധിച്ചിട്ടുമില്ല . കൃത്യം പൂർത്തിയാക്കി പ്രതികൾ എളുപ്പത്തിൽ കടന്നു കളയുകയായിരുന്നു. സിസി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം തന്നെയാണ് പോലീസ് നടത്തുന്നത് . തെളിയിക്കപ്പെടാതെ തുടരുന്ന കോമ്പാറ ആലീസ് കേസിൻ്റെ പോലെയാകരുത് കാറളം സാവിത്രി വധക്കേസ് എന്ന നിർബന്ധം പോലീസ് വച്ച് പുലർത്തുന്നുണ്ട്.

മെഡിക്കൽ കോളേജിൽ നിന്നും പോസ്‌റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി വൈകീട്ട് നാല് മണിയോടെ എത്തിച്ച മൃതദേഹം നാലരയോടെ സംസ്‌കരിച്ചു . ഒട്ടേറെ പേർ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ വീട്ടിൽ എത്തിയിരുന്നു.

നാടിനെ നടുക്കിയ സംഭവത്തിൻ്റെ പ്രതികളെ ഉടൻ പിടികൂടണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സബ്മിഷനായി ആവശ്യപ്പെട്ടു . പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് ആഭ്യന്തരമന്ത്രി ചോദ്യത്തിന് മറുപടി നൽകി.

Please follow and like us: