കാറളം പഞ്ചായത്തിലെ വള്ളവും വലയും പദ്ധതി; വയോധികയെ ഒഴിവാക്കിയെന്ന പരാതികളും വാർത്തകളും വാസ്തവ വിരുദ്ധമെന്ന് വിശദീകരിച്ച് പഞ്ചായത്തും ഫിഷറീസ് വകുപ്പും
കാറളം പഞ്ചായത്തിലെ വഞ്ചിയും വലയും പദ്ധതി; വയോധികയെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും വാർത്തകളും വാസ്തവ വിരുദ്ധമെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും; മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധ നേടാനുള്ള ഗൂഡാലോചനയെന്നും വിമർശനം. ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ മൽസ്യത്തൊഴിലാളിയെ വഞ്ചിയും വലയും പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും ഇത് സംബന്ധിച്ച വാർത്തകളും വാസ്തവ വിരുദ്ധമാണെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും . 2025- 26 വർഷത്തെContinue Reading
ഐ എച്ച്എസ്എസ് ഡി പി ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം
ഐഎച്ച്എസ്ഡിപി ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താനും ഗുണഭോക്താക്കളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാനും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 14 ൽ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിലെ ഒഴിവുകൾ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം. ഫ്ലാറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് പത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകർ എല്ലാം അർഹരാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വContinue Reading
പടിയൂർ സ്വദേശിയായ യുവാവിനെ ഇരുമ്പ് വടി കൊണ്ട് അക്രമിച്ച കേസിലെ പ്രതി എയർപോർട്ടിൽ അറസ്റ്റിൽ
പടിയൂർ സ്വദേശിയായ യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ. ഇരിങ്ങാലക്കുട : പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ്( 31 വയസ് )എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻ്റിൽ ആവുകയും പിന്നീട് ജാമ്യമെടുത്ത് കോടതി നടപടികളുമായി സഹകരിക്കാതെ വിദേശത്തേക്ക് രക്ഷപ്പെടുകയും ചെയ്ത പ്രതി പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണൻ (34 വയസ്) എന്നയാളെContinue Reading
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ കാർ ഡ്രൈവർ പിടിയിൽ
കാട്ടൂർ – എടതിരിഞ്ഞി റോഡിൽ ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയും പെരിഞ്ഞനം സ്വദേശിയുമായ കാർ ഡ്രൈവർ പിടിയിൽ ഇരിങ്ങാലക്കുട : കാട്ടൂർ – എടതിരിഞ്ഞി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് ( 30 വയസ്സ്) എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൻ്റെ പുറകിലൂടെ വന്ന കാർ ഇടിക്കുകയും തുടർന്ന് കാർ നിർത്താതെ കടന്ന് കളഞ്ഞ കേസിൽ കാർ ഡ്രൈവർ പെരിഞ്ഞനംContinue Reading
ഐടിയു ബാങ്കിലെ ആർബിഐ നടപടികൾ; ആരോപണം തള്ളി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ; നുണകൾ പറയുന്നതാണ് കോൺഗ്രസ് രാഷ്ട്രീയമെന്നും വിമർശനം
ഐടിയു ബാങ്കിലെ ആർബിഐ നടപടികൾ; ആരോപണം തള്ളി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ ; നുണകൾ പറയുന്നതാണ് കോൺഗ്രസ് രാഷ്ട്രീയമെന്നും വിമർശനം. ഇരിങ്ങാലക്കുട : ഐടിയു ബാങ്കുമായി ബന്ധപ്പെട്ട് ആർബിഐ എർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പിന്നിൽ ബിജെപി ആണെന്ന കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ആരോപണം തള്ളി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ . നുണകൾ പറയുകയെന്നത് രാഹുൽ ഗാന്ധി തൊട്ട് താഴേതട്ടിലുള്ള കോൺഗ്രസ്സ് നേതാക്കളുടെ രീതിയാണെന്നും തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായിContinue Reading
ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് ജനറൽ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിക്കുവാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം
ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പറേഷൻ തീയേറ്റുകളിലേക്ക് ഉപകരണങ്ങൾ വാങ്ങിക്കുവാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം; ആശുപത്രിയിലേക്ക് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ഫണ്ടിന് അനുമതി ആയിട്ടില്ലെന്നും ആശുപത്രി അധികൃതർ. ഇരിങ്ങാലക്കുട : രണ്ട് കോടിയോളമുള്ള ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് മൂന്ന് ഓപ്പറേഷൻ തീയേറ്റുകളിലേക്കും ഐസിയു വിലേക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കുവാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം. കേരള മെഡിക്കൽContinue Reading
കത്തോലിക്ക കോൺഗ്രസ്സിൻ്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം
കത്തോലിക്ക കോൺഗ്രസ്സിൻ്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് നഗരത്തിൽ സ്വീകരണം; മത പരിവർത്തന നിരോധനനിയമം പിൻവലിക്കണമെന്ന് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കണ മെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം സംരക്ഷിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണയാത്രക്ക് ഇരിങ്ങാലക്കുട ആൽത്തറക്കൽ നൽകിയContinue Reading
പടിയൂർ പഞ്ചായത്തിലെ വോളിബോൾ കോർട്ടിന് ഒരു ഉദ്ഘാടനം കൂടി; കോർട്ട് നാടിന് വീണ്ടും സമർപ്പിച്ച് പഞ്ചായത്ത് ഭരണസമിതി
പടിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വോളിബോൾ കോർട്ടിന് ഒരു ഉദ്ഘാടനം കൂടി; കോർട്ട് നാടിന് സമർപ്പിച്ച് പഞ്ചായത്ത് ഭരണസമിതി ഇരിങ്ങാലക്കുട : കേന്ദ്ര മന്ത്രി നാടിന് സമർപ്പിച്ച വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടനം വീണ്ടും നടത്തി പടിയൂർ പഞ്ചായത്ത് . പടിയൂർ പഞ്ചായത്ത് എഴാം വാർഡിൽ 2022- 23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചിലവഴിച്ച് മനപ്പറമ്പ് ഉന്നതിയിൽ 20 സെൻ്റ് സ്ഥലത്ത് നിർമ്മിച്ചContinue Reading
എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു പ്രശ്നം; പുനർനിർണയ നടപടികൾ അന്തിമ ഘട്ടത്തിൽ
എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു വിഷയം : പുനർനിർണ്ണയ നടപടികൾ അന്തിമഘട്ടത്തിൽ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ പുനർനിർണ്ണയ നടപടികൾ അന്തിമഘട്ടത്തിൽ . 2010 ൽ നിശ്ചയിച്ച ഫെയർ വാല്യു ഉയർന്നതാണെന്ന ആക്ഷേപത്തെ തുടർന്ന് വിമർശനങ്ങളും സമരങ്ങളും ഉടലെടുത്തതിനെ തുടർന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഫെയർ വാല്യു പുനർനിർണയിക്കുന്നതിന് 2025 ആഗസ്റ്റ് 18 ന് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. ഇതേ തുടർന്ന് റവന്യൂContinue Reading
തരിശായി കിടന്നിരുന്ന 15 ഏക്കറിൽ കൃഷിയിറക്കി കുട്ടാടൻ കർഷകസമിതി
ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തരിശായി കിടന്നിരുന്ന 15 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ഇറക്കി കുട്ടാടൻ കർഷക സമിതി ഇരിങ്ങാലക്കുട : നഗരസഭയിലെ 29-ാം വാർഡിൽ തരിശായി കിടന്നിരുന്ന 15 എക്കറോളം സ്ഥലത്ത് കുട്ടാടൻ കർഷക സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെയും, ഇരിങ്ങാലക്കുട കൃഷിഭവൻ്റെയും പിന്തുണയോടെയാണ് നടപടികൾ . സമിതി കൂട്ടായ്മ പ്രസിഡണ്ട് എ ആർ ജോഷിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺContinue Reading
























