കൂടൽമാണിക്യം ക്ഷേത്രസ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ്
ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കൂടൽമാണിക്യസ്വാമിയുടെ വകയായിട്ടുള്ള എല്ലാ സ്വത്തുക്കളും സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം . പല ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വൻ തോതിൽ കവർച്ച നടക്കുമ്പോൾ ഇവിടുത്തെ വിശ്വാസികൾക്കും ഉണ്ടാകുന്ന ആശങ്ക സ്വാഭാവികമാണ്. കഴിഞ്ഞ എഴ് വർഷമായി ക്ഷേത്രങ്ങളിലെ വരവ് – ചിലവ് കണക്കുകളെ സംബന്ധിച്ചുള്ളContinue Reading
ഇരിങ്ങാലക്കുട നഗരസഭയിൽ 43 വാർഡുകളിൽ 24 എണ്ണം സംവരണപട്ടികയിൽ
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ വാർഡുകളുടെ പട്ടികയായി; 43 വാർഡുകളിൽ 24 എണ്ണം സംവരണ പട്ടികയിൽ. തൃശ്ശൂർ : ജില്ലയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടർ ഡി. സാജുവിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത് ഇരിങ്ങാലക്കുട നഗരസഭയിൽ പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ – ( 24-പൂച്ചക്കുളം, 32-എസ് എൻ നഗർ, 36-കണ്ടാരംതറ ) പട്ടികജാതി സംവരണംContinue Reading
മാപ്രാണത്ത് കാർ വർക്ക്ഷോപ്പിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ
മാപ്രാണത്ത് കാർ വർക്ക് ഷോപ്പിൽ നിന്നും മൊബൈൽ ഫോണും, പണവും, എ.ടി.എം കാർഡും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതി പിടിയിൽ ഇരിങ്ങാലക്കുട: മാപ്രാണത്ത് കാർ വർക്ക് ഷോപ്പിൽ നിന്ന് മൊബൈൽ ഫോണും, എ.ടി.എം കാർഡും 7500 രൂപയും മോഷ്ടിച്ച കേസിൽ ജാർഖണ്ഡ് സ്വദേശിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ്, റാഞ്ചി, ജാംഖുന സ്വദേശി നെൽസൻ കോർവ (35 വയസ്സ്) എന്നയാളെയാണ് പിടികൂടിയത്.ആറാട്ടുപുഴ മടപ്പാട്Continue Reading
ഇരിങ്ങാലക്കുട നഗരസഭയിലെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്
ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോർട്ട്; റിപ്പോർട്ട് ഭരണസമിതിയുടെ കഴിവുകേടിൻ്റെ ബാക്കിപത്രമെന്ന് പ്രതിപക്ഷം; ന്യൂനതകൾ പരിഹരിച്ച് കഴിഞ്ഞതായി ഭരണനേതൃത്വം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി നഗരസഭ 2023 – 24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിലും ആസ്തികൾ കൃത്യമായി രേഖപ്പെടുത്തുന്നതിലും വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. നഗരസഭയുടെ അധീനതയിൽ ഉള്ള പത്തോളം കെട്ടിങ്ങളിലെ വാണിജ്യ മുറികൾContinue Reading
കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെണ്ടറിന് ക്യാബിനറ്റ് അംഗീകാരം
കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെൻഡറിന് ക്യാബിനറ്റ് അംഗീകാരം; കനത്ത മഴയിൽ കുട്ടംകുളം സംരക്ഷണ ഭിത്തി ഇടിഞ്ഞത് 2021 ൽ ; നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട :ചരിത്ര സ്മാരകമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന കുട്ടൻകുളം നവീകരണ പ്രവൃത്തികൾക്കായി 4,04,60,373 രൂപയുടെ ടെൻഡറിന് ക്യാബിനറ്റ് അംഗീകാരം.കുട്ടംകുളത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണ പ്രവൃത്തി. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ്Continue Reading
മാരക ലഹരിയായ എംഡിഎംഎ യുമായി പൊന്നാനി സ്വദേശി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പിടിയിൽ
മാരക ലഹരിയായ എംഡിഎംഎ യുമായി പൊന്നാനി സ്വദേശി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് പിടിയിൽ; പിടിച്ചെടുത്തത് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന 110 ഗ്രാം എംഡിഎംഎ എന്ന് പോലീസ് ഇരിങ്ങാലക്കുട : മാരക ലഹരിയായ എംഡിഎംഎ യുമായി പൊന്നാനി സ്വദേശി ഇരിങ്ങാലക്കുടയിൽ പിടിയിൽ. 110 ഗ്രാം എംഡിഎഎയുമായി മലപ്പുറം പൊന്നാനി മോയിൻ്റകത്ത് വീട്ടിൽ ഫിറോസാണ് (31) തൃശ്ശൂർ എസ് പി യുടെ കീഴിലുള്ള ഡാൻസാഫ് സംഘവുംContinue Reading
റേഷൻ വ്യാപാരികളുടെ സേവന- വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സംഗമം
റേഷൻ വ്യാപാരികളുടെ സേവന- വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സമ്മേളനം ഇരിങ്ങാലക്കുട : റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കുടുംബ സംഗമം ആവശ്യപ്പെട്ടു. ലയൺസ് ഹാളിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട് പിContinue Reading
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി തുടങ്ങി
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി; ലഭ്യമാക്കുന്നത് മുപ്പത് ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ ഇരിങ്ങാലക്കുട : കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നൂറ് നിയോജകമണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന കൂൺഗ്രാമം പദ്ധതി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലും. നിയോജക മണ്ഡലത്തിലെ സമഗ്രകാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 ചെറുകിട കൂൺ ഉൽപാദകContinue Reading
വടിവാൾ കൊണ്ട് താണിശ്ശേരി സ്വദേശിയെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
വടിവാൾ കൊണ്ട് അക്രമിച്ച് താണിശ്ശേരി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിലെ പ്രതി മിഥുൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറളം താണിശ്ശേരി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ ബിജുവിനെ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ (47 വയസ്സ്) വീട്ടിലേക്ക് കയറി വടിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച കേസിൽ അയൽവാസിയും നിരവധി കേസുകളിലെ പ്രതിയുമായ ചേർപ്പ് ഇഞ്ചമുടി സ്വദേശി കുന്നത്തുള്ളി വീട്ടിൽ മിഥുനെ (29 വയസ്സ് ) അറസ്റ്റ് ചെയ്തു.Continue Reading
കാട്ടൂരിൽ വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് 15000 രൂപ കവർന്ന പ്രതിയുമായി തെളിവെടുപ്പ്
കാട്ടൂരിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജൻ നൽകി 15,000 രൂപ കവർന്ന കേസിലെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത് തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട : സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജൻ നൽകി കാട്ടൂർ ഹൈസ്കൂൾ ജംഗ്ഷനിലുള്ള ലോട്ടറി എജൻ്റ് പൊഞ്ഞനം നെല്ലിപറമ്പിൽ തേജസ്സിൻ്റെ (43 ) പക്കൽ നിന്നും 15000 രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഇയ്യാൽ സ്വദേശി മാങ്കുന്നത്ത് വീട്ടിൽ പജീഷിനെ ( 40 ) സംഭവContinue Reading
























