ചേലൂർ സെൻ്ററിൽ ബസ് കണ്ടക്ടറെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
ചേലൂർ സെൻ്ററിൽ വച്ച് ബസ് കണ്ടക്ടറെ അക്രമിച്ച് ബസിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട: ചേലൂർ സെന്ററിന് സമീപം ബസ് കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51), ബിഹാർ സ്വദേശി സിക്കന്ദർകുമാർ എന്ന് വിളിക്കുന്ന സുരേന്ദ്രബിൻ (23) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെContinue Reading
ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി
ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് കൊടിയേറ്റി. വൈകീട്ട് 7 നും 7. 48 നും മധ്യേ നടന്ന ചടങ്ങിൽ അമരിപ്പാടം ശ്രീനാരായണാശ്രമം സ്വാമി ബ്രഹ്മസ്വരൂപാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിർവഹിച്ചു. സമാജം പ്രസിഡൻ്റ് കിഷോർ കുമാർ നടുവളപ്പിൽ , സെക്രട്ടറിContinue Reading
സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലത്തുടയിൽ തുടക്കമായി
സംസ്ഥാന തല സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്കൂളിൽ വെച്ച് കേരള സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് തുടക്കമായി.തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധിഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ.പ്രസിഡന്റ് അജോContinue Reading
ഓൺലൈൻ തട്ടിപ്പ്; കാറളം, ത്യപയാർ, നാട്ടിക സ്വദേശികൾ പിടിയിൽ
ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആളൂർ സ്വദേശിയായ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ കാറളം, നാട്ടിക, ത്യപ്രയാർ സ്വദേശികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് ( 30 വയസ്സ്), നാട്ടികContinue Reading
ഡോ സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി സംസ്ഥാനതല പുരസ്കാരം എൻ എസ് സംഘമിത്രക്ക്
ഡോ.സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി സംസ്ഥാനതല പുരസ്കാരം എൻ.എസ്. സംഘമിത്രക്ക് ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനതല പുരസ്കാരമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്കാരത്തിന് കേരളവർമ്മ കോളേജ് മലയാളവിഭാഗം വിദ്യാർത്ഥിനി സംഘമിത്ര എൻ.എസ്. അർഹയായതായി പുരസ്കാരസമിതി ചെയർമാനും പ്രിൻസിപ്പലുമായ ഫാ.ഡോ. ജോളി ആൻഡ്രൂസ് , ഓർഗനൈസിംഗ് സെക്രട്ടറി ഡോ.സിൻ്റോ കോങ്കോത്ത് എന്നിവർ അറിയിച്ചു.Continue Reading
ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന് മുതൽ അയ്യങ്കാവ് മൈതാനിയിൽ
ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന്മുതൽ അയ്യങ്കാവ് മൈതാനിയിൽ; ഫ്ലവർ ഷോയും അമ്യൂസ്മെൻ്റ് പാർക്കും ഉൾപ്പെടെയുള്ള പരിപാടികളെന്ന് സംഘാടകർ ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡിൻ്റെ നേതൃത്വത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ അയ്യങ്കാവ് മൈതാനത്ത് നടക്കുന്ന ഇരിങ്ങാലക്കുട ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.31 ന് വൈകീട്ട് 6 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകContinue Reading
പൂമംഗലം വെങ്ങാട്ടുപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹമഹായജ്ഞം ഫെബ്രുവരി 3 മുതൽ
പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ ഇരിങ്ങാലക്കുട : പൂമംഗലം വെങ്ങാട്ടുംപിള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ശിവപുരാണ എകാദശാഹ മഹായജ്ഞം ഫെബ്രുവരി 3 മുതൽ 14 വരെ നടക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി ഒന്നിനും ശിവരാത്രി 15 ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ് എന്നീ പരിപാടികളോടെ ആഘോഷിക്കും. 3 മുതൽ 14 വരെ നടക്കുന്ന എകാദശാഹ മഹായജ്ഞത്തിന്Continue Reading
ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്
ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിയന്ത്രണങ്ങൾ നീട്ടി കൊണ്ട് ആർബിഐ ഉത്തരവ്. ” മോശം സാമ്പത്തിക സാഹചര്യവും ഭരണ” വും ചൂണ്ടിക്കാട്ടി 2025 ജൂലൈ 30 നാണ് ബാങ്കിൽ സാമ്പത്തിക ഇടപാടുകൾക്ക് നിയന്ത്രണം എർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 30 വരെ നീട്ടി കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.Continue Reading
സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.5 കോടി രൂപയുടെ പദ്ധതികൾ
സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് വിദ്യാഭ്യാസ, സാംസ്കാരിക, ഭിന്നശേഷി ശാക്തീകരണ മൃഗസംരക്ഷണ മേഖലകളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ ; കല്ലേറ്റുംകര നിപ്മറിന് 22.5 കോടി രൂപ. ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് വിവിധ മേഖലകളിലായി 44.5 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതായി എം എൽ എ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദു അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്നContinue Reading
മുരിയാടിനെ വർണ്ണാഭമാക്കി സിയോൺ കൂടാര തിരുനാൾ ഘോഷയാത്ര
മുരിയാടിനെ വണ്ണാഭമാക്കി സിയോൺ കൂടാരതിരുനാൾ ഘോഷയാത്ര ഇരിങ്ങാലക്കുട : മുരിയാടിനെ വർണ്ണാഭമാക്കി സിയോൺ കൂടാരതിരുനാൾ ഘോഷയാത്ര. ബ്ര. ഷാന്റോ പോളിന്റെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം പഞ്ചായത്ത് ഓഫീസ്, വല്ലക്കുന്ന് എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ഭക്തി നിർഭരമായ യാത്രകളിൽ ബൈബിളിലെ 12 ഗോത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളും വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച 20,000 ൽ പരം വിശ്വാസികളും പങ്കെടുത്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്ദ്രമായContinue Reading
























