ഇരിങ്ങാലക്കുട സ്വദേശിനിയായ 91 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് സ്വർണ്ണമാല കവർന്ന കേസ്സിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷംകഠിനതടവും പിഴയും   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തി സ്വർണ്ണമാല കവർച്ച ചെയ്‌ത കേസ്സിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും കൂടാതെ 15 വർഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്Continue Reading

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഇരിങ്ങാലക്കുട : ഇരുപത് വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ എ ഐ ടി യുസി ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡൻ്റ് ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലംContinue Reading

ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരിയെ ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റിൽ വയോധികനായ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നിന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നതോടെയാണിത്. കഴിഞ്ഞ ദിവസം രാവിലെയാണ് മാർക്കറ്റ് റോഡിൽ ചാതേലി പൗലോസ് (84) , പച്ചക്കറി കടയിലെ ജീവനക്കാരനായ മന്ത്രിപുരം തീതായി ലിജോ (46),Continue Reading

കാറളം പഞ്ചായത്തിൽ മുപ്പത് കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം രൂപ ഉപയോഗിച്ച്   ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത്‌ 2025-36 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ വാർഡ് 14 ലെ 30 എസ്. സി.കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണ പ്രവ്യത്തികൾക്ക് തുടക്കമായി. 30 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.Continue Reading

ഇരിങ്ങാലക്കുട മാർക്കറ്റിൽ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റിൽ പച്ചക്കറി വ്യാപാരി ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു. മാർക്കറ്റ് റോഡിൽ ചാതേലി വീട്ടിൽ പൗലോസ് ( 84) , ജീവനക്കാരനായ മന്ത്രിപുരം സിയാത്ത് വീട്ടിൽ ലിജോ (46) , ലോട്ടറി വില്പനക്കാരനായ കോടാലി വാസുപുരത്ത് സണ്ണി ( 49) എന്നിവർക്കാണ് കടിയേറ്റത്. രാവിലെ 6.45 ഓടെയായിരുന്നു സംഭവം. കടിയേറ്റContinue Reading

ഡോൺബോസ്കോ അഖില കേരള ഇൻ്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണ്ണമെൻ്റ്; വാഴക്കുളം കാർമ്മലും കോട്ടയം ലൂർദ്ദും കോഴിക്കോട് പ്രോവിഡൻസ് സ്കൂളും ജേതാക്കൾ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ അഖില കേരള ഇൻ്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണ്ണമെൻ്റിൽ ബോയ്സ് വിഭാഗത്തിൽ ഡിവിഷൻ ഒന്നിൽ വാഴക്കുളം കാർമ്മൽ പബ്ലിക് സ്കൂളും ഡിവിഷൻ രണ്ടിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂളും ജേതാക്കളായി. ഗേൾസ് വിഭാഗത്തിൽ കോഴിക്കോട് പ്രോവിഡൻസ് ജിഎച്ച്എസ്എസ് ജേതാതക്കളായി. കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂൾContinue Reading

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി   ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി – നൃത്ത- സംഗീതോൽസവത്തിന് തുടക്കമായി. ക്ഷേത്രത്തിൻ്റെ കിഴക്ക് നടയിൽ പ്രത്യേകം സജ്ജമാക്കിയ സരസ്വതീ മണ്ഡപ വേദിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ഡോ മുരളിContinue Reading

” കലുങ്ക് സദസ്സ് ” ഇഫക്ട് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിലും; കേന്ദ്രമന്ത്രി അനുവദിച്ച ഫണ്ട് കൊണ്ട് ജനറൽ ആശുപത്രിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടില്ലെന്ന വിമർശനവുമായി ഭരണകക്ഷി അംഗങ്ങൾ; എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷവും   ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രിയുടെ കലുങ്ക് ചർച്ചയുടെ ഇഫക്ട് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലും. ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മറ്റൊരു പദ്ധതിക്ക് 50 ലക്ഷംContinue Reading

ആനന്ദപുരത്തെ ആൽമരമുത്തശ്ശിക്ക് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ പൂർത്തിയായി; ചികിൽസ വ്യക്ഷായുർവേദ പ്രകാരം.   ഇരിങ്ങാലക്കുട : ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രദക്ഷിണ വഴികളിൽ തണലായി നിന്നിരുന്ന ആൽമരമുത്തശ്ശിക്ക് ജീവൻ നൽകാൻ ക്ഷേത്ര സമിതിയും ” ട്രീ ഡോക്ടർ ” കെ ബിനുവും . ഒട്ടേറെ ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയായിരുന്ന ആൽമരത്തിൻ്റെ കേടുപാടുകൾ വ്യക്ഷായുർവേദം പ്രകാരം തീർക്കാനുള്ള ചികിൽസ 200 ഓളം വൃക്ഷങ്ങളെ ചികിൽസിച്ചിട്ടുള്ള കോട്ടയം വാഴൂർ യുപി സ്കൂളിലെContinue Reading

കായികാധ്യാപകരുടെ സമരത്തിന് പരിഹാരം കണ്ടെത്തണമെന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തണമെന്നും എച്ച്എസ്എസ്ടിഎ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം.   ഇരിങ്ങാലക്കുട : കായികാധ്യാപകരുടെ സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും ഹയർസെക്കൻഡറി വിഭാഗത്തില്‍ കായികാധ്യാപക നിയമനം നടത്തണമെന്നും എച്ച്എസ്എസ്ടിഎ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം മുനിസിപ്പൽ വൈസ് -ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എ എ തോമസ്Continue Reading