വെനീസ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ ” ഫാദർ മദർ സിസ്റ്റർ ബ്രദർ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി എസി ഹാളിൽ
ഇരിങ്ങാലക്കുട : 82- മത് വെനീസ് അന്തർദേശീയ ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഫാദർ മദർ സിസ്റ്റർ ബ്രദർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വേർപിരിഞ്ഞ് കഴിയുന്ന മൂന്ന് കുടുംബങ്ങളുടെ കഥകളാണ് 110 മിനിറ്റുള്ള ചിത്രം പറയുന്നത്. പ്രദർശനം റോട്ടറി ക്ലബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന് .















