ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്ക് പ്രാധാന്യം നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്ക് പ്രാധാന്യം നൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

 

ഇരിങ്ങാലക്കുട : ദാരിദ്ര്യ ലഘൂകരണത്തിനും കാർഷിക പാർപ്പിട മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ്. 31,52,43,757/ പ്രതീക്ഷിത വരവും, 29,92,18,000/- പ്രതീക്ഷിത ചെലവും 1,60,25,757/- മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് നിമിഷ ശ്രീനിവാസന്‍ അവതരിപ്പിച്ചത്. കാട്ടൂർ, കാറളം, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത് .

ദാരിദ്ര്യ ലഘൂകരണത്തിന് പത്ത് കോടി രൂപയും കാർഷിക മേഖല 8,97,65,400/- രൂപയും

പാർപ്പിടമേഖല ഒരു കോടി രൂപയും

വനിതാ വികസന പദ്ധതികള്‍ 1,49,59,180 രൂപയും

വൃദ്ധർ, കുട്ടികള്‍, ഭിന്നശേഷിയുളളവർ എന്നിവർക്കായി 2,21,84,590 രൂപയും

പാലിയേറ്റീവ് പരിചരണത്തിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും

പശ്ചാത്തലമേഖലയ്ക്ക് 59808830 രൂപയും നീക്കി വച്ചിട്ടുണ്ട്. യോഗത്തിൽ പ്രസിഡണ്ട് ടി ജി ശങ്കര നാരായണൻ അധ്യക്ഷത വഹിച്ചു.

കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മനു, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശിവൻകുട്ടി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ ബി പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഡി നെൽസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അംബുജ രാജൻ, പ്രസീന സജയൻ, സുരേഷ് ബാബു, കെ രാജേഷ്, കെ യു വിജയൻ, മണി സജയൻ, ബിന്ദു വർക്കി കാരാത്രക്കാരൻ, അജയൻ തറയിൽ, രജനി നന്ദകുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു. ജോയിന്റ് ബിഡിഒ രാജേഷ് എൻ, ഹെഡ് അക്കൗണ്ടന്റ് സീജ സി എസ് , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ കെ എന്നിവർ സംസാരിച്ചു.

Please follow and like us: