കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ പ്രതിഷേധ മാർച്ചിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി   ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരെ കേരള കോൺഗ്രസ്സിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കുന്നതിനും ഭരണഘടനാ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന സമീപനത്തിനെതിരെയും വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് വോട്ട് നേടുന്നതിന് ആഗോള അയ്യപ്പ സംഗമം പോലുള്ള കപട ഭക്തി പ്രകടിപ്പിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയത്തിനെതിരെയുമാണ് മാർച്ചുംContinue Reading

കോന്തിപുലം തടയണയ്ക്ക് 12.06 കോടി രൂപയുടെ സാങ്കേതിക അനുമതി ; ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു   ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ പ്രധാന നെല്ലറയായ മുരിയാട് കോൾ മേഖലയിലെ കോന്തിപുലം ചിറയിൽ തടയിണ നിർമ്മിക്കാൻ 12,06,18,000 രൂപയുടെ സാങ്കേതിക അനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സിവിൽ, മെക്കാനിക്കൽ പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. 2023-24 വർഷത്തെContinue Reading

മുരിയാട് കോൾമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസംഘം ; അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ; റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും   ഇരിങ്ങാലക്കുട : 5000 ത്തോളം എക്കർ വരുന്ന മുരിയാട് കോൾമേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം . മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി എസ് രുക്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോന്തിപുലത്ത് എത്തിയത്. നെൽകൃഷിയിലെ പ്രശ്നങ്ങൾ പഠിക്കാൻContinue Reading

ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്നും സംരക്ഷണ കവചം ഒരുക്കുമെന്നും സംരക്ഷണ സമിതി   ഇരിങ്ങാലക്കുട : ജീവനക്കാരുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി നിരവധി സർവ്വീസുകൾ നിർത്തലാക്കിയ ഇരിങ്ങാലക്കുട ഡിപ്പോ അടച്ചു പൂട്ടാതിരിക്കാൻ നാട്ടുകാർ സംരക്ഷണ കവചമൊരുക്കുമെന്ന് കെ എസ് ആർ ടി സി സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സദസ്സ് പ്രഖ്യാപിച്ചു. താൻ ഗവ ചീഫ് വിപ്പ് ആയിരിക്കുമ്പോൾ 2016 ൽ ഇരിങ്ങാലക്കുട ഓപ്പറേറ്റിങ് സെൻ്ററിനെ സബ് ഡെപ്പോContinue Reading

ഭൂമി തരംമാറ്റത്തിന് ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം. ഇരിങ്ങാലക്കുട:ഭൂമി തരം മാറ്റത്തിന് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ അധിക തസ്തികകൾ അനുവദിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം .തരം മാറ്റത്തിന് ജില്ലയിൽ കളക്ട്രേറ്റ്, ആർ ഡി ഒ ഓഫീസുകളിൽ 31 ജീവനക്കാരെ അനുവദിച്ചെങ്കിലും താലൂക്ക് ,വില്ലേജ് ഓഫീസുകളിൽ ഒരു തസ്തികയും അനുവദിച്ചിട്ടില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കെContinue Reading

പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന്   ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 27 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രദേശികContinue Reading

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ; ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശിയിൽ നിന്നും പത്ത് ലക്ഷം തട്ടിയെടുത്ത കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി ആലപ്പുഴ മണ്ണംഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബിനെ (29) അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കാരുകളങ്ങര സ്വദേശി കൊളക്കാട്ടിൽ വീട്ടിൽ രാഗേഷ് (37) എന്നയാളാണ് തട്ടിപ്പിനിരയായത്. വാട്‌സ്ആപ്പിൽContinue Reading

മാർക്കറ്റ് പരിസരത്ത് മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ; പ്രതിരോധ കുത്തിവെപ്പ് നടപടികളുമായി അധികൃതർ; നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണാവിഷ്ടങ്ങൾ നിക്ഷേപിച്ച സംഭവത്തിൽ പിഴ ഈടാക്കി നഗരസഭ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് പരിസരത്ത് മൂന്ന് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധകുത്തിവെപ്പ് നടപടികളിലേക്ക് കടന്ന് അധികൃതർ. പട്ടണത്തിലെ മാർക്കറ്റ്, നഗരസഭ ഓഫീസ് പരിസരം, വിശ്വനാഥപുരം ക്ഷേത്രം പരിസരം തുടങ്ങി എഴോളം കേന്ദ്രങ്ങളിലായി 48Continue Reading

കാട്ടൂരിലെ കുടിവെള്ള മലിനീകരണം; മണ്ണ് പരിശോധന ഫലം വരുന്നത് വരെ രണ്ട് കമ്പനികളുടെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ നിർദ്ദേശം; കമ്പനികൾക്ക് നോട്ടീസ് നൽകാനും പ്രശ്ന പരിഹാരത്തിന് വ്യവസായ വകുപ്പിനും സിഡ്കോയ്ക്കും കത്ത് നൽകാനും മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നിർദ്ദേശം   ഇരിങ്ങാലക്കുട : കാട്ടൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ജല മലിനീകരണ വിഷയത്തിൽ മണ്ണിന്റെ പരിശോധന ഫലം വരുന്നത് വരെ രണ്ട് കമ്പനികൾ പ്രവർത്തനം താത്കാലികമായിContinue Reading

ഇരിങ്ങാലക്കുട സ്വദേശിനിയായ 91 വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് സ്വർണ്ണമാല കവർന്ന കേസ്സിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷംകഠിനതടവും പിഴയും   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തി സ്വർണ്ണമാല കവർച്ച ചെയ്‌ത കേസ്സിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും കൂടാതെ 15 വർഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്Continue Reading