മൂർക്കനാട് ഇരട്ടക്കൊലപാതക കേസ്; ഒരു വർഷമായി ഒളിവിലായിരുന്ന കരുവന്നൂർ സ്വദേശിയായ പ്രതി പിടിയിൽ ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27 വയസ്സ്) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ൻ്റെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനൽ കേസ്സുകളിൽ പ്രതിയും സ്റ്റേഷൻContinue Reading

താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു; പൂമംഗലത്തും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ മുകുന്ദപുരം താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു. മാടായിക്കോണത്ത് തറയിൽ അപ്പുക്കുട്ടൻ്റെ വീടാണ് കവുങ്ങ് വീണ് ഭാഗികമായി തകർന്നത്. അതേ സമയം താലൂക്കിൽ പൂമംഗലത്ത് എസ്എൻജിഎസ്എസ് സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. ഒരു കുടുംബത്തിൽ നിന്നായി മൂന്ന് പേരാണ് ഇവിടെ ഉള്ളത്. എടതിരിഞ്ഞി എച്ച്ഡിപിContinue Reading

പടിയൂർ പഞ്ചായത്തിലെ വെള്ളക്കെട്ട്; പുളിക്കലച്ചിറ ബണ്ട് റോഡ് നാലിടത്ത് പൊളിച്ചു; ഗതാഗതത്തിന് താത്കാലിക നിരോധനം ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിലെ കോടങ്കുളം – പുളിക്കലച്ചിറ റോഡിൽ പാലത്തിനോട് ചേർന്നുള്ള ബണ്ട് റോഡ് നാലിടത്ത് പൊളിച്ചു. വെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ കഴിഞ്ഞ ദിവസവും ഇന്നുമായിട്ടാണ് റോഡ് പൊളിച്ചത്. പഞ്ചായത്തിലെ പത്തനങ്ങാടി പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്Continue Reading

കുട്ടംകുളം മതിൽ ഇടിഞ്ഞിട്ട് നാല് വർഷം; നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത് ഊരാളുങ്കൽ ലേബർ സഹകരണ സംഘം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ചരിത്രസ്മാരകമായ കുട്ടംകുളം ഭിത്തി സംരക്ഷണ നിർമ്മാണ പ്രവൃത്തിക്കുള്ള ടെണ്ടറിൽ പങ്കെടുത്ത് സംസ്ഥാനത്ത് ശ്രദ്ധേയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് രണ്ടാമതും ഇ ടെണ്ടർ വിളിച്ചത്. 2021 മെയ് 16 നാണ് കനത്തContinue Reading

ആളൂർ ഗ്രാമ പഞ്ചായത്ത്‌ ഗവ: ഹോമിയോപതി ഡിസ്‌പെൻസറിക്ക് ദേശീയ അംഗീകാരം   തൃശ്ശൂർ : ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 100 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് കൂടി എഎബിഎച്ച് എൻട്രി ലെവൽ അംഗീകാരം.ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത് . അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെContinue Reading

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ്‌ 30) അവധി തൃശൂര്‍ : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റംContinue Reading

സുരക്ഷിത യാത്ര; സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി; മുകുന്ദപുരം താലൂക്കിൽ ആദ്യദിനത്തിൽ പരിശോധനയ്ക്ക് എത്തിയത് 135 വണ്ടികൾ ഇരിങ്ങാലക്കുട : കുട്ടികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ വാഹനങ്ങളുടെ പരിശോധന തുടങ്ങി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കുന്നത്. യന്ത്ര സംവിധാനങ്ങളോടൊപ്പം സർക്കാർ ഈ വിഷയത്തിൽ പുറത്തിറക്കിയിട്ടുള്ള 35 മാനദണ്ഡങ്ങളുമാണ് പരിശോധനയിലൂടെ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തുന്നത്. 50 കിലോമീറ്റർContinue Reading

മാടായിക്കോണത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ചു ഇരിങ്ങാലക്കുട: വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ ചവിട്ടുപടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില്‍ ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടില്‍ പീറ്ററിന്റെ മകളാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് മാടായിക്കോണത്തെ ഭര്‍തൃവീട്ടില്‍ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെContinue Reading

മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ ; പടിയൂരിൽ എട്ട് വീടുകൾ വെള്ളക്കെട്ടിൽ ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും മുകുന്ദപുരം താലൂക്കിൽ ഇതിനകം ഭാഗികമായി തകർന്നത് 63 വീടുകൾ. കാറ്റിൽ മരങ്ങൾ വീണിട്ടാണ് കൂടുതൽ നഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നുമായി എഴ് വീടുകൾക്കാണ് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളത്. പടിയൂർ കോങ്ങാടൻ തുരുത്തിൽ തേവർകാട്ടിൽ വേലായുധൻ്റെ ഓടിട്ട വീടിൻ്റെ മേൽക്കൂരContinue Reading

കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ നഷ്ടങ്ങൾ; മരങ്ങൾ വീണ് വീടുകൾക്കും വാഹനങ്ങൾക്കും നാശം ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നഷ്ടം. കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്ന് വിവിധ കേന്ദ്രങ്ങളിലെ വൈദ്യുതി വിതരണം മുടങ്ങി. മരം റോഡിൽ വീണ് സിവിൽ സ്റ്റേഷൻ റോഡിലൂടെയുള്ള ഗതാഗതവും കുറച്ച് നേരത്തേക്ക് സ്തംഭിച്ചു. മഴയിൽ മാടായിക്കോണം പള്ളിപ്പുറത്ത് കുമാരൻ്റെ വീട് തകർന്നു. കുമാരനും കുടുംബവും ബന്ധുവീടുകളിലേക്ക് താമസംContinue Reading