സിപിഐ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി   ഇരിങ്ങാലക്കുട: ലോക രാജ്യങ്ങൾ വലതുപക്ഷ ശക്തികൾ കയ്യടക്കാൻ ശ്രമിക്കുന്ന ഈ വർത്തമാനകാലത്ത് ഫാസിസത്തിന്റെ വഴികൾ തിരിച്ചറിയാൻ കഴിയാത്തതാണെന്ന് മുൻ എം പി യും സിപി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി എൻ ജയദേവൻ . ഇരിങ്ങാലക്കുടയിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ തൃശ്ശൂർContinue Reading

പോക്സോ കേസിൽ വരന്തരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു ഇരിങ്ങാലക്കുട: പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2016 നവംബർ മാസം 3 ന് അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്ന്Continue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം. തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികളെ തുടർന്ന് എർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ നഗരസഭ റോഡുകളുടെ തകർച്ചയ്ക്ക് കാരണമായ സാഹചര്യത്തിൽ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി പ്രധാന റോഡുകളായContinue Reading

നഗരസഭ പരിധിയിലെ റോഡുകളുടെ തകർച്ച; നഗരസഭ ഭരണ സമിതിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫീസിലേക്ക് സിപിഎമ്മിൻ്റെ മാർച്ച് ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തരമായി നന്നാക്കുക, നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് . ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് സിപിഎം എരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു ജില്ലാContinue Reading

നഗരസഭാ റോഡുകളുടെ മരാമത്തു പണികൾ  എത്രയും വേഗം തീർക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമെന്നും എംഎൽഎ യുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ അന്യായമെന്നും മന്ത്രി ഡോ. ബിന്ദു ഇരിങ്ങാലക്കുട :നഗരസഭാ പരിധിയിലെ മുനിസിപ്പൽ റോഡുകളുടെ മരാമത്തു പണികൾ എത്രയും വേഗം തീർക്കാൻ നഗരസഭാ അധികൃതർ ഊർജ്ജിതമായി ഇടപെടണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. മാപ്രാണം നന്തിക്കര റോഡ് (15 കോടി), ആനന്ദപുരം നല്ലായി റോഡ് (12 കോടി), കിഴുത്താണി കാറളംContinue Reading

പടിയൂർ പഞ്ചായത്ത് ഓഫീസിൻ്റെ അടുത്തുള്ള വീട്ടിൽ കാറളം വെള്ളാനി സ്വദേശികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ് ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിന് അടുത്ത് വീട്ടിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പിൽ മണി ( 74 ) , മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മണിയുടെ മൂത്ത മകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ട്Continue Reading

വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ; ചിലവഴിക്കുന്നത് തനത് ഫണ്ടിൽ നിന്നുള്ള ഒന്നരലക്ഷം രൂപ ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് നഗരസഭ അധികൃതർ. യാത്രക്കാർക്ക് അപകട ഭീഷണിയായി നിലകൊള്ളുന്ന നഗരസഭ പരിധിയിലെ റോഡുകളെക്കുറിച്ച് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും പരിഹാസങ്ങളും നിറഞ്ഞതിനെ തുടർന്നാണ് തനത് ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ ചിലവഴിച്ച് റോഡുകളിലെ ” കുള ” ങ്ങൾContinue Reading

കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ഓഫീസ് “ഉമ്മൻ ചാണ്ടി ഭവൻ” ൻ്റെ ശിലാസ്ഥാപനം ജൂൺ 5 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും ഇരിങ്ങാലക്കുട : മുരിയാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിർമ്മിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂൺ 5 ന് വൈകീട്ട് 4 ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിക്കും. ഡി സിContinue Reading

അതിരപ്പിള്ളിയിൽ വിദ്യാർത്ഥികൾക്കായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനായ തവനിഷിന്റെ തണൽ പദ്ധതി ചാലക്കുടി : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സഹായ പദ്ധതിയാണ് “തണൽ” ൻ്റെ ഭാഗമായി പദ്ധതിയുടെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, കുടകൾ എന്നിവ വിതരണം ചെയ്തു. അതിരപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെContinue Reading

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും; പരിക്കേറ്റ നാല് പേർ ചികിൽസയിൽ; ചർച്ചയ്ക്ക് വിളിച്ച് പോലീസ്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. വൈകീട്ട് ക്ഷേത്രപരിസരത്ത് ഉണ്ടായ തർക്കത്തിൽ ഇരുവിഭാഗങ്ങളിൽ നിന്നായി നാല് സ്ത്രീകൾക്ക് പരിക്കേറ്റു. പരിക്കേറ്റ കാരുകുളങ്ങര നിവാസികളായ ജലജ എസ് മേനോൻ, സുമ കൊളത്തപ്പിള്ളി, ബീന, ജയശ്രീ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.Continue Reading