കാറളം പഞ്ചായത്തിലെ വഞ്ചിയും വലയും പദ്ധതി; വയോധികയെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും വാർത്തകളും വാസ്തവ വിരുദ്ധമെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും; മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധ നേടാനുള്ള ഗൂഡാലോചനയെന്നും വിമർശനം. ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ മൽസ്യത്തൊഴിലാളിയെ വഞ്ചിയും വലയും പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും ഇത് സംബന്ധിച്ച വാർത്തകളും വാസ്തവ വിരുദ്ധമാണെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും . 2025- 26 വർഷത്തെContinue Reading

ഐഎച്ച്എസ്ഡിപി ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിവുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താനും ഗുണഭോക്താക്കളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാനും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം.   ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 14 ൽ ഐഎച്ച്എസ്ഡിപി ഫ്ലാറ്റിലെ ഒഴിവുകൾ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം. ഫ്ലാറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് പത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകർ എല്ലാം അർഹരാണോയെന്ന് ഉറപ്പ് വരുത്തണമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വContinue Reading

പടിയൂർ സ്വദേശിയായ യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിൽ.   ഇരിങ്ങാലക്കുട : പടിയൂർ പത്തങ്ങാടി സ്വദേശി അണ്ടിക്കേട്ട് വീട്ടിൽ പ്രശോഭ്( 31 വയസ് )എന്നയാളെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻ്റിൽ ആവുകയും പിന്നീട് ജാമ്യമെടുത്ത് കോടതി നടപടികളുമായി സഹകരിക്കാതെ വിദേശത്തേക്ക് രക്ഷപ്പെടുകയും ചെയ്ത പ്രതി പടിയൂർ സ്വദേശി അണ്ടിക്കേട്ടിൽ വീട്ടിൽ കർണ്ണൻ (34 വയസ്) എന്നയാളെContinue Reading

കാട്ടൂർ – എടതിരിഞ്ഞി റോഡിൽ ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയും പെരിഞ്ഞനം സ്വദേശിയുമായ കാർ ഡ്രൈവർ പിടിയിൽ   ഇരിങ്ങാലക്കുട : കാട്ടൂർ – എടതിരിഞ്ഞി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത് ( 30 വയസ്സ്) എന്നയാൾ ഓടിച്ച് പോയിരുന്ന മോട്ടോർ സൈക്കിളിൻ്റെ പുറകിലൂടെ വന്ന കാർ ഇടിക്കുകയും തുടർന്ന് കാർ നിർത്താതെ കടന്ന് കളഞ്ഞ കേസിൽ കാർ ഡ്രൈവർ പെരിഞ്ഞനംContinue Reading

ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പറേഷൻ തീയേറ്റുകളിലേക്ക് ഉപകരണങ്ങൾ വാങ്ങിക്കുവാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം; ആശുപത്രിയിലേക്ക് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ഫണ്ടിന് അനുമതി ആയിട്ടില്ലെന്നും ആശുപത്രി അധികൃതർ.   ഇരിങ്ങാലക്കുട : രണ്ട് കോടിയോളമുള്ള ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് മൂന്ന് ഓപ്പറേഷൻ തീയേറ്റുകളിലേക്കും ഐസിയു വിലേക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കുവാൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി വികസനസമിതി യോഗത്തിൽ തീരുമാനം. കേരള മെഡിക്കൽContinue Reading

കത്തോലിക്ക കോൺഗ്രസ്സിൻ്റെ അവകാശ സംരക്ഷണ യാത്രയ്ക്ക് നഗരത്തിൽ സ്വീകരണം; മത പരിവർത്തന നിരോധനനിയമം പിൻവലിക്കണമെന്ന് മാർ പോളി കണ്ണൂക്കാടൻ.   ഇരിങ്ങാലക്കുട : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമം പിൻവലിക്കണ മെന്നും ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം സംരക്ഷിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണയാത്രക്ക് ഇരിങ്ങാലക്കുട ആൽത്തറക്കൽ നൽകിയContinue Reading

പടിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വോളിബോൾ കോർട്ടിന് ഒരു ഉദ്ഘാടനം കൂടി; കോർട്ട് നാടിന് സമർപ്പിച്ച് പഞ്ചായത്ത് ഭരണസമിതി ഇരിങ്ങാലക്കുട : കേന്ദ്ര മന്ത്രി നാടിന് സമർപ്പിച്ച വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടനം വീണ്ടും നടത്തി പടിയൂർ പഞ്ചായത്ത് . പടിയൂർ പഞ്ചായത്ത് എഴാം വാർഡിൽ 2022- 23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ ചിലവഴിച്ച് മനപ്പറമ്പ് ഉന്നതിയിൽ 20 സെൻ്റ് സ്ഥലത്ത് നിർമ്മിച്ചContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തരിശായി കിടന്നിരുന്ന 15 ഏക്കറോളം സ്ഥലത്ത് നെൽകൃഷി ഇറക്കി കുട്ടാടൻ കർഷക സമിതി   ഇരിങ്ങാലക്കുട : നഗരസഭയിലെ 29-ാം വാർഡിൽ തരിശായി കിടന്നിരുന്ന 15 എക്കറോളം സ്ഥലത്ത് കുട്ടാടൻ കർഷക സമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെയും, ഇരിങ്ങാലക്കുട കൃഷിഭവൻ്റെയും പിന്തുണയോടെയാണ് നടപടികൾ . സമിതി കൂട്ടായ്മ പ്രസിഡണ്ട് എ ആർ ജോഷിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺContinue Reading

ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കൂടൽമാണിക്യസ്വാമിയുടെ വകയായിട്ടുള്ള എല്ലാ സ്വത്തുക്കളും സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ്സ് നേതൃസംഗമം . പല ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വൻ തോതിൽ കവർച്ച നടക്കുമ്പോൾ ഇവിടുത്തെ വിശ്വാസികൾക്കും ഉണ്ടാകുന്ന ആശങ്ക സ്വാഭാവികമാണ്. കഴിഞ്ഞ എഴ് വർഷമായി ക്ഷേത്രങ്ങളിലെ വരവ് – ചിലവ് കണക്കുകളെ സംബന്ധിച്ചുള്ളContinue Reading

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ വാർഡുകളുടെ പട്ടികയായി; 43 വാർഡുകളിൽ 24 എണ്ണം സംവരണ പട്ടികയിൽ.   തൃശ്ശൂർ : ജില്ലയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടർ ഡി. സാജുവിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത് ഇരിങ്ങാലക്കുട നഗരസഭയിൽ പട്ടികജാതി സ്ത്രീ സംവരണ വാർഡുകൾ – ( 24-പൂച്ചക്കുളം, 32-എസ് എൻ നഗർ, 36-കണ്ടാരംതറ )   പട്ടികജാതി സംവരണംContinue Reading