യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കലാസാഹിത്യ മേള ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കലാസാഹിത്യ മേള ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടക്കുന്ന കലാമേള 21 ന് രാവിലെ 9 ന് കഥകളി നടൻ ഡോ സദനം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒൻപത് വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ അഞ്ച് വിഭാഗങ്ങളിലായി 2100 പേർ പങ്കെടുക്കുമെന്ന്Continue Reading

വി എ മനോജ്കുമാർ വീണ്ടും സിപിഎം എരിയ കമ്മിറ്റി സെക്രട്ടറി; കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ; ഇരിങ്ങാലക്കുടയിൽ ഗവ നഴ്സിംഗ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും എരിയ സമ്മേളനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് ഹൈടെക് ബസ് സ്റ്റാൻഡായി നവീകരിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ആധുനികവല്കരിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്നും സിപിഎംContinue Reading

ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ കൂടൽമാണിക്യം ദേവസ്വം മുൻ താത്കാലിക ജീവനക്കാരനെതിരെ പോലീസ് കേസ്സെടുത്തു ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ ദേവസ്വത്തിൻ്റെ മുൻ താത്കാലിക ജീവനക്കാരനെതിരെ ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തു. ഇരിങ്ങാലക്കുട കണ്ഠേശ്വര്യം പാറവിരുത്തിപറമ്പിൽ വീട്ടിൽ അരുൺകുമാറിനെതിരെയാണ് ( 31) ദേവസ്വം നൽകിയ പരാതിയിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്. രണ്ട് വർഷത്തോളം ദേവസ്വത്തിൽ ഗുമസ്ത തസ്തികയിൽ ഇയാൾ താത്കാലിക ജീവനക്കാരനായി പ്രവർത്തിച്ചിരുന്നു.Continue Reading

കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ ഘോഷയാത്ര ഇരിങ്ങാലക്കുടയിൽ ഡിസംബർ 21 ന്   ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ജൂനിയർ സിഎൽസി യുടെ സഹകരണത്തോടെ നടത്തുന്ന മെഗാ ഹൈ-ടെക് ക്രിസ്മസ് കരോൾ മത്സരഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 21 ന് വൈകീട്ട് 5 മണിക്ക് ടൗൺ ഹാൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading

ആർദ്രം സാന്ത്വനപരിപാലന കേന്ദ്രത്തിൻ്റെ സേവനങ്ങൾക്ക് തുണയായി ഇനി ആംബുലൻസും ഇരിങ്ങാലക്കുട : പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഇനി ആംബുലൻസും. കെ എസ്എഫ്ഇ യുടെ സിഎസ്ആർ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു.ആംബുലൻസിന്റെContinue Reading

എൻഎസ്എസ് പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന നോവയുടെ സ്നേഹസംഗമം ” ഓർമ്മയിലെ പൂക്കാലം ” നാളെ ( ഡിസംബർ 14 ) ക്രൈസ്റ്റ് കോളേജില്‍ ഇരിങ്ങാലക്കുട : ഇന്ത്യയില്‍ ആദ്യമായി എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചതിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെ 17-ാമത് സ്നേഹസംഗമം ഓര്‍മ്മയിലെ പൂക്കാലം ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. നോവയുടെ രക്ഷാധികാരികളായ പ്രൊഫ.Continue Reading

97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” എമിലിയ പെരെസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 97-മത് അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ചിത്രത്തിനുളള ഫ്രഞ്ച് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” എമിലിയ പെരെസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലഹരി മാഫിയ തലവനായ മണിറ്റസിൻ്റെ പുരുഷത്വത്തിൽ നിന്നും സ്ത്രീത്വത്തിലേക്കുള്ള യാത്രയും ഇതിനെ തുടർന്ന്Continue Reading

വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധ കൂട്ടായ്മയുമായി കേരളകോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധ കൂട്ടായ്മ. കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ നടത്തിയ പ്രതിഷേധ സമരം കേരളകോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെയും കെഎസ്ഇബിയുടെയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് ചാർജ്ജ് വർധനവിന് കാരണമായിരിക്കുന്നതെന്ന് തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ അധ്യക്ഷതContinue Reading

കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ – ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ധർണ്ണ ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ- ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്കെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടന്ന സായാഹ്ന ധർണ്ണ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം. ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മുതിർന്ന നേതാവ് കെ.Continue Reading

ബലാത്സംഗ കേസ്സിൽ കാക്കാത്തുരുത്തി സ്വദേശിയും മുൻ സ്വകാര്യ ബസ് ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാക്കാത്തുരുത്തി വലിയപറമ്പിൽ വീട്ടിൽ രഞ്ചിഷിനെയാണ് (49) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിതയെ വിവാഹ വാഗ്ദാനം നൽകുകയും സൗഹൃദം നടിച്ച് അതിജീവിതയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയുംContinue Reading