വർണ്ണക്കുട സാംസ്കാരികോൽസവത്തിന് തുടക്കമായി; വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ചടങ്ങിൽ ആദരം. ഇരിങ്ങാലക്കുട : വർണ്ണക്കുട സാംസ്കാരികോത്സവത്തിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനുമായ ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ഉപഹാരവും പ്രശസ്തിപത്രവും നൽകിContinue Reading

ന്യൂഇയർ കാർണിവെലുമായി ജെസിഐ ഇരിങ്ങാലക്കുടയുടെ ഇരുപതാം വാർഷികാഘോഷം; ഇരുപതാം വർഷത്തിൽ നടപ്പിലാക്കുന്നത് ഒന്നരക്കോടി രൂപയുടെ പ്രവർത്തനങ്ങൾ ഇരിങ്ങാലക്കുട : ന്യൂ ഇയർ കാർണിവെലുമായി ജെസിഐ ഇരിങ്ങാലക്കുടയുടെ ഇരുപതാം വർഷികാഘോഷം. ഡിസംബർ 31 ന് വൈകീട്ട് 5 ന് കൊടിയേറ്റം, 5.30 മുതൽ കോളേജ് വിദ്യാർഥികളുടെ ഡാൻസ് മൽസരം, ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക- മതനേതാക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം , മെഗാ ഷോ , ഡിജെ ഫാഷൻ ഷോ, ഫ്യൂഷൻ ,Continue Reading

ഇരിങ്ങാലക്കുടയിൽ നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേള ; 604 പോയിൻ്റുമായി ആതിഥേയർ ചാമ്പ്യൻമാർ.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേളയിൽ ആതിഥേരായ ഇരിങ്ങാലക്കുട ഓവറോൾ ചാമ്പ്യൻമാർ.   604 പോയിൻ്റുമായാണ് ആതിഥേയർ കിരീടം ചൂടിയത്.401 പോയിൻ്റുമായി പെരുവനം രണ്ടാം സ്ഥാനവും 366 പോയിൻ്റുമായി പേരാമംഗലം മൂന്നും സ്ഥാനവും നേടി.   കിഡ്സ് വിഭാഗത്തിൽ അദ്രിജ ആര്യൻ പാഞ്ഞാൾ,സബ്ബ് ജൂനിയറിൽ തന്മയContinue Reading

പൊറത്തുച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; ഷീ ലോഡ്ജ് ഇനിയും തുറന്ന് കൊടുക്കാത്തതിന് പ്രതിപക്ഷ വിമർശനം. ഇരിങ്ങാലക്കുട : മാലിന്യ പ്രശ്നത്തെ ക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഭരണ-പ്രതിപക്ഷ അംഗ ങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട എൽഡിഎഫ് കൗൺസിലർ സിContinue Reading

കാറിൽ സിഎൻജി ഗ്യാസ് നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും അക്രമണം; കൂളിമുട്ടം സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറിൽ സിഎൻജി നിറയ്ക്കാൻ എത്തിയ കാറ്ററിംഗ് സ്ഥാപന ഉടമയ്ക്ക് പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും മർദ്ദനമേറ്റു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന അവറാൻ പെട്രോൾ പമ്പിൽ വണ്ടിയുമായി എത്തിയ പുല്ലൂർ – ഊരകം തൊമ്മാന ചിറ്റിലപ്പിള്ളി വീട്ടിൽ ഷാൻ്റോവിനാണ്Continue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി   ഇരിങ്ങാലക്കുട: വർണ്ണക്കുട സാംസ്കാരികോൽസവത്തിന് മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം സംഘാടക സമിതി ചെയർമാനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി , വി.എച്ച്.എസ്.സി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സെൻ്റ്.ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികളുടെ സ്നേഹസംഗീതം, ജനങ്ങൾ അണിച്ചേർന്ന ദീപജ്വാല, വർണ്ണമഴ എന്നിവയും നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത്Continue Reading

ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൈതൃകമതിൽ സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ചിലവഴിച്ച് ; സ്കൂളിൻ്റെ ഭൗതിക സാഹചര്യ വികസനത്തിൽ നഗരസഭ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്ന് മന്ത്രിയുടെ വിമർശനം.   ഇരിങ്ങാലക്കുട : ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൈതൃകമതിൽ സമർപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading

വർണ്ണക്കുടയുടെ അരങ്ങുകൾ ഉണരുന്നു; വാക്കത്തോൺ ഫ്ലാഗ്ഓഫ് ചെയ്തു   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരികോത്സവമായ വർണ്ണക്കുടയുടെ ഭാഗമായി വാക്കത്തോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽ പ്രോഗ്രാം ജനറൽ കൺവീനറും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ചിറ്റിലപ്പിള്ളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജോ.കെ.ആർ, കെ.എസ്.തമ്പി,Continue Reading

കോന്തിപുലം പാടത്ത് സ്ഥിരം തടയണ എന്ന ആവശ്യം യാഥാർഥ്യത്തിലേക്ക്; പദ്ധതിക്ക് പന്ത്രണ്ട് കോടി രൂപയുടെ ഭരണാനുമതി; നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.   ഇരിങ്ങാലക്കുട : കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന ദീർഘകാലത്തെ കർഷക സ്വപ്നം യാഥാർഥ്യമാകുന്നു.പദ്ധതിയ്ക്കായി 12.2118 കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക്Continue Reading

വർണ്ണക്കുട സാംസ്കാരികോൽസവം ഡിസംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഡിസംബർ 21 മുതൽ 29 വരെ അയ്യങ്കാവ് മൈതാനം പ്രധാന വേദിയാക്കി സംഘടിപ്പിക്കുന്ന ‘ വർണ്ണക്കുട ‘ സാംസ്കാരികോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 21 ന് രാവിലെ 7.30 ന് വാക്കത്തോൺ,22 ന് സെൻ്റ് ജോസഫ്സ് കോളേജ് സ്റ്റേഡിയത്തിൽ ചിത്രരചനാ മത്സരം , 23 ന് ഗേൾസ്Continue Reading