ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ എം എസ് ദാസന് ഫിലിം സൊസൈറ്റി പ്രവർത്തകരുടെ സ്വീകരണം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ എം എസ് ദാസന് സൊസൈറ്റി പ്രവർത്തകർ സ്വീകരണം നൽകി. റോട്ടറി മിനി എസി ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു . സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ എം എസ് ദാസനെ ആദരിച്ചു.Continue Reading

വൽസല ബാബു വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി വൽസല ബാബുവിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബ്ലോക്ക് ഹാളിൽ നടന്ന യോഗത്തിൽ പുത്തൻചിറ നമ്പർ ആറ് ഡിവിഷനിൽ നിന്നുള്ള റോമി ബാബു എടക്കുളം ഡിവിഷൻ നമ്പർ രണ്ടിൽ നിന്നും ജയിച്ച വൽസല ബാബുവിനെ ബ്ലോക്ക് പ്രസിഡണ്ടായി നിർദ്ദേശിച്ചു. തുമ്പൂർ ഡിവിഷൻ നമ്പർ നാലിൽ നിന്നുള്ള കെ കെ ശിവൻ പിന്താങ്ങി. എതിർസ്ഥാനാർഥികൾ ഇല്ലാത്തതിനാൽContinue Reading

ടി ജി ശങ്കരനാരായണൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ടി ജി ശങ്കരനാരായണനെ എതിരില്ലാതെ തിരഞ്ഞെടുത്തു. രാവിലെ ബ്ലോക്ക് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കാട്ടൂർ ഡിവിഷൻ ( നമ്പർ 14 ) മെമ്പർ എം ബി പവിത്രനാണ് പാറേക്കാട്ടുകര ഡിവിഷൻ നമ്പർ എഴിൽ നിന്നുള്ള ടി ജി ശങ്കരനാരായണനെ നിർദ്ദേശിച്ചത്. തൊട്ടിപ്പാൾ നമ്പർ മൂന്ന് ഡിവിഷനിൽ നിന്നുള്ള നിമിഷContinue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ നിറമാർന്ന തുടക്കം. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ “വർണ്ണക്കുട”ക്ക് തുടക്കമായി.അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ആനന്ദ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പൽ ചെയർമാൻ എം.പി.ജാക്സൻ, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കബീർ മൗലവി, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ ഗോപി, പ്രൊഫ.സാവിത്രിContinue Reading

ചിന്ത ധർമ്മരാജൻ ഇരിങ്ങാലക്കുട നഗരസഭ വൈസ്- ചെയർപേഴ്സൺ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സനായി ചിന്ത ധർമ്മരാജനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് മൂർക്കനാട് വാർഡിൽ ( നമ്പർ 1 ) നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിന്ത ധർമരാജൻ 2000- 2005 കാലയളവിൽ പൊറത്തിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മുകുന്ദപുരം എസ്എൻഡിപി യൂണിയൻ വനിതാ സംഘം സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ്Continue Reading

സീനിയർ കോൺഗ്രസ്സ് നേതാവ് എം പി ജാക്സൻ വീണ്ടും നഗരസഭ ചെയർമാൻ സ്ഥാനത്ത് ; ഭരണത്തെ ഓർത്ത് തലകുനിക്കേണ്ട അവസ്ഥ ആർക്കും ഉണ്ടാക്കില്ലെന്നും കൗൺസിൽ രാഷ്ട്രീയവേദിയോ വാദപ്രതിവാദങ്ങൾക്കുള്ള ഇടമോ അല്ലെന്നും സുതാര്യവും അഴിമതി രഹിതവുമായ ഭരണം ഉറപ്പുവരുത്തുമെന്നും പ്രഖ്യാപനം.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായി സീനിയർ കോൺഗ്രസ്സ് നേതാവും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സനെ തിരഞ്ഞെടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് വാർഡ് 22 ൽ നിന്നുംContinue Reading

മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ജന്മദിനം ആഘോഷിച്ച് ബിജെപി; എതിരാളികൾ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാൻ വേണ്ടിയാണെന്നും തദ്ദേശതിരഞ്ഞെടുപ്പിൽ അവർക്ക് തെളിയിക്കാൻ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി   ഇരിങ്ങാലക്കുട : ” എതിരാളികൾ വന്ന് കൊണ്ടേയിരിക്കും. എതിരാളികൾ പണി എടുക്കുന്നത് നമ്മളെ ഇല്ലാതാക്കാൻ വേണ്ടിയാണ് . ഈ തിരഞ്ഞെടുപ്പിൽ അവർക്ക് തെളിയിക്കാൻ സാധിച്ചു. പക്ഷേ ഒരു പടി താഴോട്ട് ഇറക്കിയിട്ടുണ്ടെങ്കിൽ വിജയത്തിലേക്കുള്ള പടികൾ കണ്ട് മുന്നേറണം, മേലേറണം” –Continue Reading

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയേറി   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ വർണ്ണക്കുടയുടെ നാലാം പതിപ്പിന് പ്രധാന വേദിയായ അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദു കൊടിയേറ്റം നിർവ്വഹിച്ചു. പാഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ നടന്ന കൊടിയേറ്റത്തിന് ശേഷം പഞ്ചായത്ത് മെമ്പറായ സുധാ ദിലീപിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിവാസികൾ മാനവ സൗഹാർദ ഗീതം ആലപിച്ചു. തുടർന്ന് നടന്ന വർണമഴയും ആകർഷകമായി . ഡിസംബർ 26Continue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കലാനിലയം വാർഡിൽ മൽസരരംഗത്ത് പുതുമുഖങ്ങൾ; വെള്ളക്കെട്ടും തകർന്ന റോഡുകളും തോടുകളുടെ സംരക്ഷണവും തെരുവ് നായശല്യവും സജീവവിഷയങ്ങൾ   ഇരിങ്ങാലക്കുട : സാംസ്കാരിക സ്ഥാപനമായ ഉണ്ണായിവാര്യർ കലാനിലയത്തിൻ്റെ പേരിലുള്ള വാർഡിൽ ( നമ്പർ 23) ഇക്കുറി പുതുമുഖങ്ങളായ വനിതകളുടെ മൽസരമാണ് . കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ബിജെപി മേധാവിത്വം തുടരുന്ന വാർഡ് കൂടിയാണിത്. വിജയം ആവർത്തിക്കാൻ വി എച്ച്പി മാതൃശക്തി ജില്ലാ സംയോജികയായി പ്രവർത്തിക്കുന്ന ഗീത പുതുമനയെയാണ്Continue Reading

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പൂച്ചക്കുളം വാർഡിൽ ത്രികോണ മത്സരം ; പ്രധാന റോഡുകളുടെ പുനർനിർമ്മാണവും കോടംകുളം സംരക്ഷണവും മുഖ്യവിഷയങ്ങൾ   ഇരിങ്ങാലക്കുട : പട്ടണത്തിലെ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടുന്ന വാർഡാണ് പൂച്ചക്കുളം വാർഡ് ( നമ്പർ 24) .പടിയൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വാർഡിൽ ദീർഘകാലമായി യുഡിഎഫ് ആധിപത്യമാണ്. വാർഡ് നിലനിറുത്താൻ അംഗൻവാടി ഹെൽപ്പറായി പ്രവർത്തിക്കുന്ന ബിന്ദു വിനയനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ യുഡിഎഫ് പ്രതിനിധികൾ തുടങ്ങി വച്ചContinue Reading