ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു. ഇരിങ്ങാലക്കുട : 2025 ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യൻ കലാനിലയം രാഘവനാശാന് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ. രാത്രി 9.30 ന് ദേവ ചൈതന്യം തിടമ്പലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സ്വന്തം ആനയായ മേഘാർജ്ജുനൻ തിടമ്പേറ്റി . പാറേമക്കാവ് കാശിനാഥനും ചൈത്രം അച്ചുവും ഇടത്തും വലത്തുമായി നിലയുറപ്പിച്ചു. ആനകളുടെ മധ്യത്തിലേക്ക് പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാൻ എഴുന്നള്ളി നിന്നപ്പോൾ ക്ഷേത്രോൽസവത്തിലെContinue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും . അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ മനോജ് , സീനിയർ വെറ്റിനറി സർജൻ എം കെ സന്തോഷ്, എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചത്.Continue Reading

എസ്എസ്എൽസി പരീക്ഷാഫലം; ഇരിങ്ങാലക്കുട മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. ഇരിങ്ങാലക്കുട : എസ്എസ്എൽസി പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം. 13 കുട്ടികൾ പരീക്ഷ എഴുതിയ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നൂറ് ശതമാനം വിജയം തുടർന്നപ്പോൾ ഗേൾസ് സ്കൂളും നൂറ് ശതമാനം വിജയം ആവർത്തിച്ചു. ഗേൾസ് സ്കൂളിൽ പരീക്ഷ എഴുതിയ 20 പേരിൽ ഒരു വിദ്യാർഥിനി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 366 പേരെ പരീക്ഷയ്ക്ക് ഇരുത്തിയContinue Reading

കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന് ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയാണ്കൊടിയേറ്റം നിർവഹിച്ചത്. മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ്Continue Reading

കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയുംContinue Reading

കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തികൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തികൾ 83 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട :തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. എ കെ ജി പുഞ്ചപ്പാടം റോഡ് (16 ലക്ഷം) , ഐ എച്ച് ഡി പി കോളനി റോഡ് (20 ലക്ഷം) , ചെമ്മണ്ട കോളനി റോഡ(15 ലക്ഷം) , മനപ്പടി വെട്ടിക്കര റോഡ്Continue Reading

ശ്രീകൂടൽമാണിക്യതിരുവുൽസവം; 65 അടിയോളം ഉയരത്തിൽ നാല് നിലകളിലായിട്ടുള്ള പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്ര തിരുവുൽസത്തിന് മോടികൂട്ടാൻ ഇത്തവണയും ബഹുനില പന്തലും ദീപാലങ്കാരങ്ങളും. പന്തലിൻ്റെ കാൽനാട്ട് കർമ്മം കുട്ടംകുളം പരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. നേരത്തെContinue Reading

വിസ തട്ടിപ്പ് ; വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് എഴ് പേരിൽ നിന്നായി 29,800,00 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 2980000 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ (28 വയസ്സ്)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ചContinue Reading

പി കെ ചാത്തൻമാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് 54 -ാം സംസ്ഥാന സമ്മേളനവും ഏപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : പി കെ ചാത്തൻ മാസ്റ്റർ ജന്മശതാബ്ദി സംഗമവും കെപിഎംഎസ് അമ്പത്തിനാലാം സംസ്ഥാന സമ്മേളനവും എപ്രിൽ 25, 26, 27 തീയതികളിൽ ഇരിങ്ങാലക്കുടയിൽ. അയ്യങ്കാവ് മൈതാനം, ടൗൺ ഹാൾ എന്നിവടങ്ങളിലായി കൊടിമര -പതാക – ബാനർ ജാഥകൾ, സെമിനാർ, പ്രകടനം, പൊതുസമ്മേളനം , പ്രതിനിധിContinue Reading