നിരന്തര വിമർശനങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി; ഉദ്ഘാടനം വികസന സമിതിയിൽ എയ്ഡ് പോസ്റ്റിനായി ശബ്ദം ഉയർത്തിയവരെയും മാധ്യമങ്ങളെയും അറിയിക്കാതെ ഇരിങ്ങാലക്കുട : ഒടുവിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റായി. ബസ് സ്റ്റാൻ്റിലെ അവസ്ഥകൾ ചൂണ്ടിക്കാട്ടി മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഇക്കാര്യം ഉന്നയിച്ചിരുന്നു. ” ഇപ്പോ ശരിയാക്കാം” എന്നContinue Reading

കോമൺവെൽത്ത് ജൂനിയർ ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയും ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി അമൃത പി സുനി ഇടംനേടി. കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈContinue Reading

ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ് ഇരിങ്ങാലക്കുട :കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗത്തിനെ (24 വയസ്സ് ) ഒഡിഷ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂരിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് സംഘം കണ്ടെത്തി. ദുസ്മിനയെ കാണാനില്ലെന്ന് കാണിച്ച് മദർസൂപ്പീരിയർ പുഷ്പം ( 73 വയസ്സ്)പരാതി നൽകിയിരുന്നു. 2023 ഡിസംബർ 23Continue Reading

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധ ധർണ്ണ . സിപിഎം മൗനം വെടിഞ്ഞ് നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ്‌ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിന് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ നേതൃത്വം നൽകി. സംസ്ഥാനContinue Reading

ചൈനീസ് അധിനിവേശത്തെ ഭാരതീയ ആദർശമായ അഹിംസ കൊണ്ട് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു ഇരിങ്ങാലക്കുട: മറവിയിലേക്ക് പ്രവേശിക്കുന്ന ഒരു നാടിൻ്റെ സംസ്ക്കാരവും ഭാഷയും ഓർമിക്കപ്പെടാനാണെന്ന് എഴുതുന്നതെന്ന് ടിബറ്റൻ കവി ടെൻസിൻ സ്യുണ്ട്യു. അധിനിവേശം നടത്തുന്ന ചൈനക്കെതിരെ ആയുധം കൊണ്ടല്ല, മഹത്തായ ഭാരതീയ ആദർശമായ അഹിംസ മുറുകെ പിടിച്ച് ഭാഷ കൊണ്ട് പ്രതിരോധിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്യുണ്ട്യു പറഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് അസോസിയേഷൻ ഡേContinue Reading

ഇരിങ്ങാലക്കുട നഗരസഭ ദുർഭരണത്തിനെതിരെ കാൽനട പ്രചരണ ജാഥയുമായി സിപിഎം ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയിലെ വികസനമുരടിപ്പിനും ദുർഭരണത്തിനും അഴിമതിക്കുമെതിരെ സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ തുടങ്ങി. മൂർക്കനാട് സെൻ്ററിൽ സിപിഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയതു. ജില്ലകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ജാഥക്യാപ്റ്റൻ അഡ്വ. കെ ആർ വിജയ , വൈസ് ക്യാപ്റ്റൻ ആർ എൽ ശ്രീലാൽ,Continue Reading

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട : ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ അവിട്ടത്തൂർ സ്വദേശി മരിച്ചു. അവിട്ടത്തൂർ ശിവക്ഷേത്രത്തിനടുത്ത് മാളിയേക്കൽ വീട്ടിൽ പരേതനായ റാഫേൽ മകൻ ജോയ് ( 55 ) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഒഴുക്കിൽ പ്പെട്ട ജോയിയെ ചാലക്കുടി പാലത്തിൻ്റെ താഴെ നിന്നും രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയിൽContinue Reading

ടീച്ചേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ചാനൽ തുടങ്ങി ;വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട :- ക്ലാസ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ . ബിന്ദു.കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂ ട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ച്Continue Reading

ചിങ്ങമാസപുലരിയിൽ മാപ്രാണം സ്വദേശിയായ വയോധികയ്ക്ക് യാഥാർഥ്യമായത് വീടെന്ന സ്വപ്നം; അന്തിയുറങ്ങാനുള്ള ഇടം സാധ്യമായത് ജനപ്രതിനിധികളുടെ ഇടപെടലുകളെ തുടർന്ന് ഇരിങ്ങാലക്കുട : ചിങ്ങമാസപുലരിയിൽ വയോധികയ്ക്ക് യാഥാർഥ്യമായത് വീടെന്ന സ്വപ്നം. എകാന്ത ജീവിതം നയിക്കുന്ന മാപ്രാണം ചെമ്മണ്ട വീട്ടിൽ പരേതനായ വിനോദ് ഭാര്യ മല്ലികയ്ക്ക് (65) അന്തിയുറങ്ങാനുള്ള ഇടം സാധ്യമായത് ജനപ്രതിനിധികളുടെയും സുമനസ്സുകളുടെയും ഇടപെടലുകളെ തുടർന്ന്.നഗരസഭയുടെ വാർഡ് ആറിൽ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച നാലുലക്ഷം രൂപ കൊണ്ട് വീടിന്റെ പണികൾContinue Reading

ഇരിങ്ങാലക്കുട മേഖലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കർഷക ദിനാചരണം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെയും കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനം ആചരിച്ചു. മാപ്രാണം ചാത്തൻമാസ്റ്റർ ഹാളിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മികച്ച സ്വകാര്യസ്ഥാപനത്തിനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ച ക്രൈസ്റ്റ് കോളേജിനെയും നഗരസഭ പരിധിയിലെContinue Reading