ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടൻ്റ് പിടിയിൽ   ഇരിങ്ങാലക്കുട : ആളൂരിലെ കല്ലട ഹോളിഡേ ഇൻ ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ ബാറിലെ മുൻ അക്കൗണ്ടൻ്റ് പാലക്കാട് മുതപ്പല്ലൂർ ചെല്ലപ്പടി സ്വദേശി കൃപാദാസിനെ (29) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മാസത്തോളം ബാറിൽ ജോലി ചെയ്തിരുന്ന ഇയാൾ, മോഷണത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.Continue Reading

“നാലമ്പല ദർശനം “; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള പോസ്റ്റൽ സർക്കിൾ   ഇരിങ്ങാലക്കുട : “നാലമ്പല ദർശനം” എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സർക്കിൾ സെൻട്രൽ റീജിയൺ കൊച്ചി പ്രത്യേക തപാൽ കവർ പുറത്തിറക്കി.ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ റീജിയൺ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രത്യേക കവറും ഫിലാറ്റലിക് പാസ്‌പോർട്ടും പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുടContinue Reading

നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മഴയെ അവഗണിച്ച് തീർഥാടകർ ; ആദ്യ ദിനത്തിൽ പത്ത് സർവീസുകളുമായി കെഎസ്ആർടിസിയും   ഇരിങ്ങാലക്കുട :കർക്കിടകമാസത്തിലെ നാലമ്പലദർശനത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മഴ അവഗണിച്ച് ആയിരങ്ങളാണ് ആദ്യദിനത്തിൽ തന്നെ ക്ഷേത്രങ്ങളിൽ എത്തിയത്. മഴ നനയാതെ ദർശനം നടത്താനുള്ള പന്തൽ, ക്യൂവിൽ തന്നെ ഇരിപ്പിട സൗകര്യം, വഴിപാടുകൾക്കായി കൂടുതൽ കൗണ്ടറുകൾ, ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ, അന്നദാനം , പാർക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൂടൽമാണിക്യം ക്ഷേത്രത്തിലുംContinue Reading

നാലമ്പല ദർശനം; സ്പെഷ്യൽ സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി …   ഇരിങ്ങാലക്കുട : കുറഞ്ഞ നിരക്കിലും വരി നില്ക്കാതെയും നാലമ്പല ദർശനം സാധ്യമാക്കാൻ പ്രത്യേക സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കെഎസ്ആർടിസി യുടെ സ്പെഷ്യൽ സർവീസുകളുടെ ഉദ്ഘാടനം കൊട്ടിലാക്കൽ പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷനായിരുന്നു. നഗരസഭ പ്രതിപക്ഷ നേതാവ് പിContinue Reading

വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി   ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന് കാത്തലിക് സെൻ്ററിൽ തുടക്കമായി. ജനപ്രതിനിധികൾ ഒത്തുചേർന്ന് തൈ നട്ടുകൊണ്ടാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഐസിഎൽ ഫിൻകോർപ് സി എം ഡി അഡ്വക്കേറ്റ് കെ ജി അനിൽകുമാർ വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടന് തൈ കൈമാറികൊണ്ട് ആദ്യവില്പന ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളെ സിനിമാതാരം ജയരാജ് വാര്യർ ആദരിച്ചു.അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎContinue Reading

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം ;തൈവണ്ടി യാത്രക്ക് ആവേശകരമായ സ്വീകരണം ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തോടുനുബന്ധിച്ച് നടന്ന തൈവണ്ടി യാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം. മാപ്രാണം സെന്ററിൽ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ജി ശങ്കരനാരായണൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജന് തൈകൾ കൈമാറിക്കൊണ്ട് തൈവണ്ടി യാത്ര ഉദ്ഘാടനം ചെയ്തു.വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായContinue Reading

പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീ വൺ നഗറിനോട് ചേർന്നുള്ള കള്ള് ഷാപ്പിൽ റവന്യൂ അധികൃതരുടെ പരിശോധന. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര മാസമായി സമരം നടത്തുന്ന ജനകീയ സമിതി തഹസിൽദാർക്ക് നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷാപ്പിൻ്റെ ലൈസൻസി, ജീവനക്കാർContinue Reading

എസ്എൻബിഎസ് ഭരണസമിതി തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് വിജയം   ഇരിങ്ങാലക്കുട : എസ്എൻബിഎസ് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. ഔദ്യോഗിക പാനലിൽ ഉള്ള പതിനഞ്ച് പേരും തിരഞ്ഞെടുക്കപ്പെട്ടു. പ്രാദേശിക വിഭാഗത്തെ പ്രതിനിധീകരിച്ച് ദിനേഷ് എളന്തോളി, ശ്രീജിത്ത് മച്ചാട്ട് , വേണു തോട്ടുങ്ങൽ, കുട്ടപ്പൻ കണ്ണാംകുളം എന്നിവരും ജനറൽ വിഭാഗത്തെ പ്രതിനിധീകരിച്ച് കിഷോർ കുമാർ നടുവളപ്പിൽ, പ്രദീപ് കുമാർ ചോളപ്പറമ്പിൽ , പ്രവികുമാർ ചെറാ ക്കുളം , ബാബുContinue Reading

പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ രാമൻകുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ ട്രഷറർ വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർContinue Reading

നാലമ്പല തീർഥാടനത്തിന് മുന്നോടിയായി യോഗം ചേർന്ന് കോർഡിനേഷൻ കമ്മിറ്റി ; തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി കെ മുരളീധരൻ ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകർക്ക് പ്രാഥമിക സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്ന് നിർദ്ദേശിച്ച് ദേവസ്വം – ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. കർക്കിടകമാസത്തിലെ നാലമ്പല തീർഥാടനത്തിന് മുന്നോടിയായി കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ചേർന്ന നാലമ്പല കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്. സംസ്ഥാനത്തെ കെ എസ്ആർടിസിContinue Reading