അയൽവാസിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : അയൽവാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊറത്തിശ്ശേരി തേലപ്പിള്ളി കൂടാരം വീട്ടിൽ സുധീഷിനെ (45) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു . അയൽവാസിയായ കൂടാരം വീട്ടിൽ മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാർഡ് എടുത്തോ എന്ന് ചോദിച്ച് തർക്കത്തിലാവുകയായിരുന്നു. താൻ എടുത്തിട്ടില്ലെന്ന് മണികണ്ഠൻ മറുപടി നൽകിയതിലുളളContinue Reading

സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ആസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങളിൽ പ്രതിഷേധവുമായി പ്രതിപക്ഷം; കോൺഗ്രസ് നേതാവായ തന്നെ സംരക്ഷിക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും ജാഥയായി വന്നിട്ടല്ല നിവേദനം നൽകുകയെന്നും നഗരസഭ ചെയർമാൻ ഇരിങ്ങാലക്കുട : സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ആസ്ഥാനത്തിൽ അരങ്ങേറിയ സംഭവങ്ങളിൽ പ്രതിഷേധവുമായി പ്രതിപക്ഷം . നഗരസഭ അധികൃതർക്ക് നിവേദനം നൽകാൻ എത്തിയ ടൗൺ ബാങ്ക് നിക്ഷേപകരെ വെല്ലുവിളിക്കുന്ന സമീപനമാണ് പടിയൂരിൽ നിന്നും ചാലക്കുടിയിൽ നിന്നുമൊക്കെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ നഗരസഭContinue Reading

ഓപ്പറേഷൻ റൂഫാൻ;കാട്ടൂരിൽ 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾ പിടിയിൽ   ഇരിങ്ങാലക്കുട : വിൽപ്പനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് പിടികൂടി. എടതിരുത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33),Continue Reading

മണ്ണ് എടുത്തത് ചോദ്യം ചെയ്ത് പണം ആവശ്യപ്പെടുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കരൂപ്പടന്ന സ്വദേശിയായ സ്റ്റേഷൻ റൗഡി അബ്ദുൾ ഖാദർ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കോണത്തുകുന്ന് പുഞ്ചപ്പറമ്പിൽ സാലിമിന്റെ പറമ്പിൽ നിന്ന് പാസ്സോടെ മണ്ണ് എടുക്കുകയായിരുന്ന യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അറസ്റ്റിൽ. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപറമ്പിൽ വീട്ടിൽ അബ്ദുൾ ഖാദർ (48)Continue Reading

ഏകചാരി കടന്നൽ ഇനമായ ‘എപ്സിലോൺ മാനസിക്കം’ ദക്ഷിണേന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തി‎   ‎ഇരിങ്ങാലക്കുട: കേരളത്തിന്റെ ജൈവവൈവിധ്യത്തിന് മുതൽക്കൂട്ടായി ഒരു ഏകചാരി കടന്നൽ ഇനത്തെ കൂടി ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണശാലയിലെ ഗവേഷകർ കണ്ടെത്തി. ഗ്രീസിലെ ഹല്ലെനിക് എൻറമോളജിക്കൽ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘എൻറമോളജിയ ഹെല്ലെനിക്ക’യുടെ ഈ മാസം പ്രസിദ്ധീകരിച്ച ലക്കത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുതന്നെ ഈ ഏകചാരി കടന്നൽ ഇനത്തെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്Continue Reading

കൂട്ടുകാരുമൊത്ത് കെഎൽഡിസി കോൾപ്പടവിൽ കുളിക്കാൻ ഇറങ്ങിയ ആനന്ദപുരം സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു ഇരിങ്ങാലക്കുട : കൂട്ടുകാരുമൊത്ത് കെഎൽഡിസി കോൾപ്പടവിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. ആനന്ദപുരം കൊടിയൻകുന്ന് നൊച്ചുവളപ്പിൽ രാജേഷിൻ്റെയും ശോഭയുടെയും മകൻ ശ്രീ ഹരി (16 വയസ്സ്) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. ആനന്ദപുരം തറയ്ക്കൽ ക്ഷേത്രപരിസരത്ത് കളിക്ക് ശേഷം കോന്തിപുലം ആനാറ്റുകടവിൽ കുളിക്കാൻContinue Reading

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മാനേജർമാരിൽ നിന്നും വിവരങ്ങൾ നേടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ;ഫൊറൻസിക് ഓഡിറ്റ് നടക്കുന്നത് ആറ് ലോൺ ഫയലുകൾ കേന്ദ്രീകരിച്ച് ഇരിങ്ങാലക്കുട : ക്രമവിരുദ്ധമായ ലോണുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജനറൽ മാനേജർ ഉൾപ്പെടെയുള്ള എട്ടോളം മാനേജർമാരിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിവരങ്ങൾ തേടി. വസ്തുക്കളുടെ മൂല്യം കൃത്യമായി നിർണ്ണയിക്കാതെ കോടികൾContinue Reading

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൊറത്തിശ്ശേരി സ്വദേശി ഡ്യൂക്ക് പ്രവീൺ അറസ്റ്റിൽ   ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി സ്വദേശി മുതിരപ്പറമ്പില്‍ വീട്ടിൽ പ്രവീൺ (29) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊരുമ്പിശ്ശേരി സ്വദേശി പുത്തുവീട്ടിൽ വിശാഖും കൂട്ടുകാരനും വിശാഖിന്റെ വീടിനടുത്തുള്ളവരുമായി വഴക്ക് ഉണ്ടായതിനെക്കുറിച്ച് ചോദിക്കുന്നതിനായി പ്രവീണിന്റെ വീട്ടിൽ പോയതിലുള്ളContinue Reading

ഓപ്പറേഷൻ തൂഫാൻ; കാട്ടൂരിൽ അതിമാരക രാസലഹരിയായ എംഡിഎംഎയുമ്മായി രണ്ട് പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : 20 ഗ്രാം എംഡിഎംഎ യുമായി രണ്ട് പ്രതികൾ പിടിയിൽ.കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ മിഥുൻ (29) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം എംസിഎംഎ ,ഇലക്ട്രോണിക് ത്രാസ്, എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 56 ചെറിയ സിപ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700/- (ഒരുContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളിലെ ന്യൂനതകൾ പരിഹരിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട : പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം ശുദ്ധജല പദ്ധതിയിലെയും മുരിയാട്, വേളൂക്കര, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലെ ജൽജീവൻ പദ്ധതിയുടെ ന്യൂനതകൾ പരിഹരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ആളൂർ പഞ്ചായത്തിനെ ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിനും തീരുമാനമായി. പടിയൂർ, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നContinue Reading