സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം. ; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ്   ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം. മൽസരിച്ച എട്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി ജില്ലയിലെ സ്കൂളുകളിൽ സാന്നിധ്യം തെളിയിക്കാൻ ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്കൂളിന്Continue Reading

പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നം; പട്ടണത്തിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി; കേഫ് ഡിലൈറ്റിന് പതിനായിരം രൂപ പിഴ ; കാട്ടൂർ റോഡിലെ സ്ഥാപനങ്ങൾക്ക് നോട്ടീസ് ഇരിങ്ങാലക്കുട :പൊറത്തിശ്ശേരി പ്രദേശത്തെ ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ടൗൺ പ്രദേശത്തെയും കാട്ടൂർ റോഡിലെയും സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടി. മലിനജലം തുറന്ന് വിട്ടതായി കണ്ടെത്തിയ എക്സൈസ് ഓഫീസിന് അടുത്ത് പ്രവർത്തിക്കുന്ന കേഫ് ഡിലൈറ്റിന് അധികൃതർ പതിനായിരം രൂപ പിഴ ചുമത്തി. കേഫ് ഡിലൈറ്റിന് എതിർവശത്തായിContinue Reading

ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ ഭാരവാഹികൾ ; അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ചുമതലയേല്ക്കൽ നീളുന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിക്കും പുതിയ സാരഥികൾ.ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സോമൻ ചിറ്റേത്തിനും കാട്ടൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഷാറ്റോ കുരിയനും അറിയിപ്പ് നൽകിയിട്ടുണ്ട് ബൈജു കുറ്റിക്കാടൻ,Continue Reading

വാർഡ് വിഭജനം; കരട് വിജ്ഞാപനമായി; ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ ഇരിങ്ങാലക്കുട :കരട് വിജ്ഞാപനമായി, ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ. നിലവിലെ 41 വാർഡുകൾ 2011 ലെ സെൻസസ് അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കുകയായിരുന്നു. വാർഡ് 1- മൂർക്കനാട്, വാർഡ് 2 – ബംഗ്ലാവ്, വാർഡ് 3 – കരുവന്നൂർ , വാർഡ് 4 – പീച്ചാംപിള്ളിക്കോണം, വാർഡ് 5- ഹോളിക്രോസ് സ്കൂൾ, വാർഡ് 6 – മാപ്രാണം,Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതി ഭേദഗതി; പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഭരണപക്ഷം; കൗൺസിൽ ഉടൻ വിളിക്കുമെന്ന് ഭരണ നേതൃത്വം ഇരിങ്ങാലക്കുട : നഗരസഭയുടെ 2024-25 വാർഷിക പദ്ധതി ഭേദഗതികളുടെ കാര്യത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ ധാരണ. ടൈഡ് ഫണ്ടായ 1 കോടി 26 ലക്ഷം രൂപ 41 വാർഡുകളിലേക്ക് തുല്യമായി നൽകാനും വാർഷിക പദ്ധതി ഭേദഗതിയിൽ ഭരണ നേത്യത്വം പുതുതായി ഉൾപ്പെടുത്തിയ ആറ് പദ്ധതികൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി / അമ്യത് എജൻസിയിൽ നിന്നും ഗ്രാൻ്റ് ലഭിക്കില്ല; ബദൽ വഴികൾ തേടി നഗരസഭ; ഡിപിആർ തയ്യാറാക്കിയ എജൻസിക്ക് നഗരസഭ നല്കാനുള്ളത് ലക്ഷങ്ങൾ ഇരിങ്ങാലക്കുട : ആധുനിക അറവുശാല നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അമൃത് പദ്ധതിയിൽ നിന്നുമുള്ള ഗ്രാൻ്റ് സാധ്യത മങ്ങിയതോടെ ഫണ്ട് കണ്ടെത്താനുള്ള ബദൽ വഴികൾ തേടി ഇരിങ്ങാലക്കുട നഗരസഭ. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഫാമിംഗ് ആൻ്റ് ഫുഡ്Continue Reading

പദ്ധതി നിർവ്വഹണം ; 77.6 ശതമാനത്തോടെ ഇരിങ്ങാലക്കുട നഗരസഭ പുറകിൽ … ഇരിങ്ങാലക്കുട : 2022-23 സാമ്പത്തിക വർഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിന്റെ കണക്കുകൾ വ്യക്തമായപ്പോൾ ഇരിങ്ങാലക്കുട നഗരസഭ 77.6 ശതമാനത്തോടെ പുറകിൽ . കൊടുങ്ങല്ലൂർ നഗരസഭ 97. 16 ശതമാനവും ചാലക്കുടി നഗരസഭ 83.05 ശതമാനവുവുമാണ് പദ്ധതി ഫണ്ട് ചിലവഴിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി ഇരിങ്ങാലക്കുട നഗരസഭക്ക് 14,06, 39,000 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 10,90, 51,Continue Reading

മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നു … ഇരിങ്ങാലക്കുട : ശിലാസ്ഥാപനം നടത്തി വർഷങ്ങൾ പിന്നിടുകയും ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും കാലത്ത് ആരോഗ്യ മേഖലക്ക് ഭരണകൂടങ്ങൾ കൂടുതൽ പ്രാധാന്യം നൽകുമ്പോഴാണ് നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ എഴ് വാർഡുകളിലെ കുട്ടികൾക്കും വയോജനങ്ങൾക്കും ആശ്രയമായി തീരേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായിContinue Reading

ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി കൗൺസിലർമാർ യാത്രയിൽ ; യാത്ര സ്വത്ത് വിവരങ്ങൾ നേരിട്ട് ഹാജരായി സമർപ്പിക്കാനുളള ലോകായുക്ത ഉത്തരവിനെ തുടർന്ന് … ഇരിങ്ങാലക്കുട : സ്വത്ത് വിവര പട്ടിക സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരോടും നേരിട്ട് ഹാജരാകാൻ കേരള ലോകായുക്ത ഉത്തരവ്. ജനപ്രതിനിധികൾ എന്ന രീതിയിൽ സമർപ്പിക്കേണ്ട സ്വത്ത് വിവര പട്ടിക സമയബന്ധിതമായി സമർപ്പിക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണിത്. ഈ വർഷം ജനുവരി 9 ന് ഹാജരാകാനായിരുന്നു ഉത്തരവ്.Continue Reading

ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള മുകുന്ദപുരം ഗവ എൽ പി സ്കൂൾ പ്രതിസന്ധിയിൽ; വാടക കെട്ടിടത്തിൽ ആയതിനാൽ ഫണ്ട് ചിലവഴിക്കാൻ കഴിയില്ലെന്ന നിലപാടിൽ നഗരസഭ; സർക്കാറിൽ നിന്ന് പ്രത്യേക ഉത്തരവ് നേടിയെടുക്കണമെന്ന നിലപാടിൽ എൽഡിഎഫ് … ഇരിങ്ങാലക്കുട : 160 വർഷത്തെ ചരിത്രമുള്ള ഗവ എൽപി സ്കൂൾ മുകുന്ദപുരം പ്രതിസന്ധിയിലേക്ക് . 25 ൽ താഴെ കുട്ടികളുള്ള ജില്ലയിലെ സ്കൂളുകളുടെ പട്ടികയിലാണിപ്പോൾ മുകുന്ദപുരം ഗവ എൽ പി സ്കൂൾ . ഫോക്കസ്Continue Reading