എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന ചലച്ചിത്രക്കാഴ്ചകളുമായി എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു കലകളുടെ ഉറവിടമായ ഇരിങ്ങാലക്കുടയിൽ അഞ്ച് വർഷത്തിനുള്ളിൽ ആർട്ട് തീയേറ്റർ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ അറിയിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മേളയുടെ വിവരങ്ങൾ ഉൾപ്പെടുത്തിContinue Reading

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയേറും. രാവിലെ 9.30 ന് മാസ് മൂവീസിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് 10 ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസി പുരസ്കാരം നേടിയ സഞ്ജു സുരേന്ദ്രൻ്റെ ” ഖിഡ്കി ഗാവ് ” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.Continue Reading

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്കാരം ” ഖിഡ്കി ഗാവി ” നും മോഹൻ സ്മാരക പുരസ്കാരം ” മോഹ ” ത്തിനും; ” കാത്തിരിപ്പി” ന് പ്രത്യേക ജൂറി പരാമർശം   ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സി ആർ കേശവൻവൈദ്യർ സ്മാരക പുരസ്ക്കാരത്തിന് സഞ്ജുContinue Reading

സംസ്ഥാന സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് ; സംഘടനയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 ന് ഇരിങ്ങാലക്കുട : വിമുക്തഭടൻമാർക്ക് സംസ്ഥാന സർക്കാറിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് . ഫെബ്രുവരി 14 ന് കോഴിക്കോട് ചേരുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനം സർക്കാരിന് മുമ്പിൽ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് ക്യാപ്റ്റൻ സോമൻ,Continue Reading

എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി മിനി എസി ഹാളിൽ ഇരിങ്ങാലക്കുട : എട്ട് ഓസ്കാർ നോമിനേഷനുകൾ നേടിയ നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഹാംനെറ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പതിനൊന്ന് വയസ്സുള്ള മകൻ്റെ മരണം നേരിടേണ്ടി വരുന്ന വില്യം ഷേക്സ്പിയറുടെയും ഭാര്യ ആഗ്നസിൻ്റെയുംContinue Reading

എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും ; ഫെസ്റ്റിവൽ പോസ്റ്റർ പ്രകാശനം ചെയ്തു.   ഇരിങ്ങാലക്കുട : എഴാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളേജിലെ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ പോസ്റ്ററും ഡെലഗേറ്റ് പാസും കോളേജ്Continue Reading

കെ വി രാമകൃഷ്ണന് ആശാൻ സ്മാരക കവിതാ പുരസ്കാരം തൃശ്ശൂർ : ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശാൻ സ്മാരക അസോസിയേഷൻ്റെ 2025 ലെ ആശാൻ സ്മാരക പുരസ്കാരത്തിന് കവി കെ വി രാമകൃഷ്ണൻ അർഹനായി. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള കവിതാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്ന എന്ന് ഡോ സി കെ രവി , പി വി കൃഷ്ണൻനായർ, പിContinue Reading

ഇരിങ്ങാലക്കുടയിൽ ത്രിദിന രംഗകലാ കോൺഫറൻസിന് തുടക്കമായി. ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി കഥകളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലുമായി സഹകരിച്ച് നടത്തുന്ന ത്രിദിനരംഗകലാ കോൺഫറൻസിൻ്റെ ഉദ്ഘാടനം നർത്തകി സ്വപ്ന സുന്ദരി നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് രക്ഷാധികാരി അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ, ശ്രീലക്ഷ്മി ഗോവർധൻ ,Continue Reading

അക്കാദമി നോമിനേഷൻ നേടിയ കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇന്ന്  ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ   ഇരിങ്ങാലക്കുട : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കൊറിയൻ ചിത്രം ” നോ അദർ ചോയ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. പേപ്പർ ഫാക്ടറിൽ ദീർഘനാളായി ജോലി ചെയ്യുന്ന മധ്യവയസ്കനായ യു മാൻContinue Reading

ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുടയിൽ ജനുവരി 24 , 25, 26 തീയതികളിൽ രംഗകലാകോൺഫറൻസ് ഒരുങ്ങുന്നു   ഇരിങ്ങാലക്കുട : കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയകലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനുമായി വർഷംതോറും രംഗകലാ കോൺഫറൻസ് എന്ന പേരിൽ അരങ്ങുകൾക്ക് രൂപം നല്കുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലും ‘സർവ്വമംഗള’ എന്ന സാംസ്കാരിക സംഘടനയുമായി സഹകരിച്ചും ജനുവരി 24,25,26 തിയ്യതികളിൽ കോളേജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9Continue Reading